ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ പരിസ്ഥിതി ഒരു ഓർമ്മപ്പെടുത്താൽ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ഒരു ഓർമ്മപ്പെടുത്താൽ

പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വകുപ്പാണ്.എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിൻ്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നും മാറി വളരെ ചെറിയ തലത്തിൽഒതുങ്ങിത്തീർന്ന ഒരു വിഷയം മാത്രമായാണ് ലോകം വീക്ഷിക്കുന്നത്. ജീവജാലങ്ങളും അ ജീവീയ ഘടകങ്ങളും സമരസപ്പെട്ടു കഴിയുന്ന ഇത്തരം വാസസ്ഥലങ്ങളെയും ചുറ്റുപാടുകളെയും നമുക്ക് പരിസ്ഥിതി എന്നു വിളിക്കാം. മണ്ണ്, ജലം, വായു എന്നിവ അനുഭവപ്പെടുന്ന കാലാവസ്ഥ തുടങ്ങിയവ ഓരോ വിഭാഗത്തിലേയും പരിസ്ഥിതിയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഇന്ന് പരിസ്ഥിതി എന്ന വിഷയം ഏറെ ചർച്ചാ വിഷയമായിട്ടുണ്ട്. പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നു എന്നതു തന്നെ ഇതിനു കാരണം. ജീവികൾക്ക് പരിസ്ഥിതിയുമായുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് പരിസ്ഥിതി വിജ്ഞാനം അഥവാ ഇക്കോളജി. വീട് എന്നർത്ഥമുള്ള ഒയിക്കോസ് (oikos), അറിവ് എന്നർത്ഥമുള്ള ലോഗോസ് (Logos) എന്നീ ഗ്രീക്ക് പദങ്ങൾ ചേർന്നാണ് ഇക്കോളജി എന്ന പേരു വന്നത്. പരിസ്ഥിതിയിൽ കാണുന്ന ജീവനുള്ള എല്ലാവസ്തുക്കളും ജീവീയ ഘടകങ്ങളിൽ പെടുന്നു. സൂര്യപ്രകാശം തുടങ്ങിയവ അജീവീയ ഘടകങ്ങളിലും, ഇതിൽ സസ്യങ്ങളും ജന്തുക്കളും സൂക്ഷ്മജീവികളും അടങ്ങുന്ന ജവീയ ഘടകങ്ങൾ ബയോസിനോസ് എന്നറിയപ്പെടുന്നു. ഭക്ഷണത്തിനു വേണ്ടി മറ്റുള്ളവയെ ഇരകളാക്കുകയും ചെയ്യുന്ന അവസ്ഥയാണ് ജീവ ജാലകങ്ങൾക്ക് പരിക്കറ്റ് യിലുള്ളത്. അതു കൊണ്ടു തന്നെ ഏതെങ്കിലുമൊരു ജീവിവർഗം വർദ്ധിക്കുകയോ കുറയുകയോ ചെയ്യന്നത് പരിസ്ഥിതിയുടെ നിലനിൽപ്പിന് ഭീക്ഷണിയാണ്.

ശ്രേയ ശ്രീനിവാസ്
9 D ഫാ.ജി.കെ.എം.എച്ച്.എസ്‌ കണിയാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം