ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ ഒരു പാഠം കൂടി

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു പാഠം കൂടി


 മനുഷ്യരെ.... നിങ്ങൾക്ക് എന്തുപറ്റി?
 പ്രതിരോധം എവിടെ? പ്രതിരോധശേഷിയെവിടെ? പൂക്കളെ പുഴകളെ ആർത്തുല്ലസിപ്പിൻ.

 മനുഷ്യരെ നിങ്ങളെന്നിനി മാറും
 ലോകത്തിനേതോ കോണിൽ നിന്നും
 ഉദ്ഭവിച്ച കൊറോണയെ കണ്ട്
 എല്ലാവരും ഓടിയോടി
 ലോകം മുഴുവൻ വ്യാപിപിച്ചു.

 മനുഷ്യരെ ഇത് ഈ യുഗത്തിന്റെ
 പാപം മൂലമോ? അതോ
 മുൻ യുഗത്തിന്റെ ശാപം മൂലമോ?
 ചിന്തിപ്പിൻ മനുഷ്യരെ..... ചിന്തിപ്പിൻ.

 മനുഷ്യരേ ശകടങ്ങൾ ഓടുന്നില്ല
 കുറ്റം പറച്ചിൽ അല്ല അപകടങ്ങളിൽ അല്ല
 ചെറുത്തു തോൽപ്പിക്കാൻ
 വീടിനുള്ളിൽ ഇരുന്നാൽ പോരാ


 മനുഷ്യരെ കരുത്തും ചെറുത്തുതോൽപ്പിക്കാൻ
 മനസ്സും പ്രതിരോധിക്കുവാൻ ചങ്കൂറ്റവും വേണം
 മുൻപത്തെ പോലെ മണ്ണിലേക്ക് തിരിച്ചു വന്ന്
 മണ്ണിനോട് ഇണങ്ങണം നമ്മൾ


 അനുസരണ യിലൂടെ പ്രതിരോധിക്കാം
 ശുചിത്വത്തോടെ ചെറുക്കാം
  ആത്മബന്ധങ്ങൾക്ക് കരുത്ത് നൽകാം
 രോഗങ്ങളെ ഇല്ലാതാക്കാം പ്രതിരോധിക്കാം
 

ആൻ വിത റോയ് എ
9 A ഫാ .ജി .കെ .എം . ഹൈസ്കൂൾ കണിയാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത