ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/മതിലുകൾ : റിവ്യൂ
മതിലുകൾ : റിവ്യൂ (വൈക്കം മുഹമ്മദ് ബഷീർ )
തിരുവനന്തപുരം സെൻട്രൽ ജയിലിലെ പശ്ചാത്തലത്തിൽ ബഷീർ എഴുതിയ മതിലുകൾ കൗമുദി ആഴ്ചപ്പതിപ്പിന്റെ (1965)ലെ ഓണം വിശേഷശാല പരിധിയിലാണ് മതിലുകൾ ആദ്യമായി പ്രസിദ്ധീകരിച്ചത്. ടി. കെ പരീക്കുട്ടി ചന്ദരതാരയുടെ ബാനറിൽ നിർമിച്ച ഭാർഗവീനിലയം എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയാണ് ഇത്……….. ബഷീറിനെ പറ്റി നമുക്കെല്ലാവർക്കും അറിവുള്ളതാണ്. അദ്ദേഹത്തിന്റെ അവതരണ രീതി നമുക്കറിയാം. നമ്മുടെ അടുത്തുള്ള ഒരാൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവം പറയുന്നത് എപ്രകാരമായിരിക്കുമോ അതുപോലെയാണ് വൈക്കം മുഹമ്മദിന്റെ എല്ല കൃതികളും. അതായത് നേരിട്ട് കണ്ട് സമ്മതിക്കുന്നതാണ് നർമം കലർന്ന രീതിയിൽ ആണ് നോവലുകളും, കഥകളും അവതരിപ്പിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ അനുഭവ കഥയാണ്. ഇതിൽ പ്രധാന കഥാപാത്രം.കഥാ നായകനായ വൈക്കം മുഹമ്മദ് ബഷീറും, നാരായണിയുമാണ്. അത് ഒരു സ്ത്രീ കഥാപാത്രമാണ്. അതും ഒരു ജയിലിൽ കിടക്കുന്ന സ്ത്രീ ആണ്. ഇതിന്റ കഥ എന്ന് പറയുന്നത്. തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് വരുന്ന വൈക്കം മുഹമ്മദ് ബഷീർ.അദ്ദേഹം അവിടെ വരുമ്പോൾ അദ്ദേഹത്തിന് തന്നെ ആയിട്ട് സ്ഥാനം ഒരുക്കിവച്ചിരുന്നു. അന്നത്തെ ബ്രിട്ടീഷ് ഭരണാധികൾക്ക് എതിരെ സമരം ചെയ്തതിനും അവർക്കെതിരെ എഴുതിയതിനൊക്കെയാണ് ശിക്ഷിച്ച അവരെ കൊണ്ട് വന്നത്. അദ്ദേഹത്തെ കൊണ്ട് വരുന്ന സമയത്ത് ഒരു സ്ത്രീയുടെ സാനിധ്യം അനുഭവപ്പെടുന്നു. പിന്നെ അദ്ദേഹം ആ സ്ത്രീയെ തേടി നടക്കകുയാണ്. കുറെ ദിവസം കഴിയുമ്പോൾ ഒരു വലിയ കൂറ്റൻ മതിലിനപ്പുറത് സ്ത്രീകളുടെ ജൈലാണ് എന്ന് അറിയുന്നത്. പിന്നെ അവിടെ നിന്ന് ഒരു സ്ത്രീയുടെ ശബ്ദം കേൾക്കുന്നു. പിന്നെ അവർ സംസാരിക്കുന്നു. അതുകഴിഞ്ഞവർ പ്രണയത്തിലാവുന്നു. അദ്ദേഹത്തിന്റെ കയ്യിലുള്ള ഭക്ഷ്യ സാധനങ്ങൾ എല്ലാം അങ്ങോട്ട് കൈ മാറുന്നു. പിന്നെ ആഹ് സ്ത്രീ എങ്ങോട്ടും സാധനങ്ങൾ കൈ മാറുന്നു. അവർ തമ്മിൽ നന്നായിട്ട് അടുത്ത. അങ്ങനെ അവർ കാണാൻ തീരുമാനിച്ചു. പിന്നെ അവർ രണ്ടാളും കാണാൻ വേണ്ടി കാത്തിരിക്കുന്നു. അങ്ങനെയാണ് ആ സ്ത്രീ. അതായത് നാരായണി എന്ന് പറയുന്ന സ്ത്രീ. ആശുപത്രിലേക്ക് വരുന്നത്. അങ്ങനെ രണ്ടാളും കാത്തിരിക്കുകയാണ്. ഇദ്ദേഹം എവിടെയാ നിൽക്കേണ്ടത് എന്ന അടയാളം ഒക്കെ പറഞ്ഞു കൊടുക്കുന്നുണ്ട്. അങ്ങനെ എല്ലാം പറഞ്ഞു കാണാൻ തയ്യാറായി നിൽക്കുന്ന സമയത്താണ് ജയിലിലെ വാർഡർ പറയുന്നത്. നിങ്ങൾ ഇന്ന് റിലീസ് ആവും.. അതുകേട്ട ബഷീറിന്റെ മനസ്സ് വിങ്ങി പൊട്ടി.. പൊട്ടി കരഞ്ഞു.. എല്ലാവരും ജയിലിൽ നിന്ന് പുറത്ത് പോകുമ്പോൾ സന്ധോഷിക്കുകയാണ് ചെയ്യാറ്. പക്ഷെ ബഷീറിന് പൊട്ടിക്കരയേണ്ട അവസ്ഥയായിരുന്ന.. അങ്ങനെ ജയിലിൽ നിന്ന് പുറത്ത് ഇറങ്ങുത് വരെ നോവലിൽ ഉള്ളു.. അങ്ങനെ കഥ അവസാനിക്കുന്നു……. അദ്ദേഹത്തിന്റെ ചുരുങ്ങിയ ഒരു അനുഭവ കഥയാണ് ഇത്. ഇതിൽ രണ്ട് സവിശേഷതകളാണ് ഞാൻ ഇതിൽ കാണുന്നത്. അനുവാചകരുമായി നേരിട്ട് സമ്മതിക്കുന്ന ഒരു അവതരണ രീതി. അതാണ് ഇതിന്റെ ഒന്നാമത്തെ സവിശേഷത. രണ്ടാമത്തെ എന്ന് പറയുന്നത്. അദ്ദേഹം വളരെ വെട്ടിച്ചുരുക്കി എഴുതി എന്നുള്ളതാണ്. ഇപ്പോൾ ഈ നോവൽ അല്ലെങ്കിൽ കഥ ഏതെങ്കിലും ഒരു എഴുത്തുകാരന്റെ ജീവിതത്തിൽ സംഭവിച്ചതാണെങ്കിൽ കൊറേ എഴുതുമായിരുന്നു. പക്ഷെ ബഷീർ kore എഴുതും എന്നിട്ട് അത് വെട്ടി ചുരുക്കി വെട്ടി ചുരുക്കി ചെറുതാംകും. അദ്ദേഹം കൊറേ എഴുതാൻ ആഗ്രഹിക്കാത്തതും എന്നാലും എഴുതാൻ വളരെ ഇഷ്ട്ടപെടുന്ന ഒരാളും ആണ്. ഇതാണ് രണ്ടാമത്തേത് എന്ന് പറയുന്നത്…
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |