ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ മഹാമാരി
മഹാമാരി
മനുഷ്യന്റെ അഹങ്കാരം നിലച്ചുകൊണ്ടിരിക്കുന്നു..... ബന്ധങ്ങൾക്ക് വിവരിച്ചുകൊണ്ടിരുന്ന ആർഭാടം എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. ആഘോഷം ,ആർഭാടം ,അഹങ്കാരം, സൗഭാഗ്യങ്ങൾ, സൗകര്യങ്ങൾ, ജാതി, മതം എല്ലാം അവസാനിക്കുന്നു. ദിവസത്തെയും മരണത്തെയും ഭയപ്പെടാതെ അവർ ജീവിച്ചു. സ്വത്തിനും സമ്പത്തിനും വേണ്ടി കുടുംബങ്ങളെ നഷ്ടപ്പെടുത്തി അവർ ജീവിച്ചു. ജീവിതത്തിൽ എല്ലാം നേടിയെന്ന് അവർ അഹങ്കരിച്ചു. എന്നാൽ ഇന്ന് സ്വത്തിനും സമ്പത്തിനും വിലയില്ലാതായി. ദൈവസത്തെയും മരണത്തെയും തിരിച്ചറിഞ്ഞു. പണത്തിനുവേണ്ടി പോരാടിയവർ ഇന്ന് ജീവനു വേണ്ടി പോരാടുന്നു. ഇപ്പോൾ ബന്ധങ്ങളെ ആവശ്യാമായി വരുന്നു. അവർ സന്തോഷത്തിനായി കൊതിക്കുന്നു. നന്മ കാണേണ്ടസമയത്ത് അവരത് കണ്ടില്ല. നന്മ കേൾക്കേണ്ട സമയം അവരത് കേട്ടില്ല. നന്മ പ്രവർത്തിക്കേണ്ട സമയം അവരത് പ്രവർത്തിച്ചില്ല. ഭൂമിയേപ്പോലും കൈവെള്ളയിൽ ഒതുക്കാമെന്ന് അവർ കരുതി.എന്നാൽ കടന്നു വന്ന മഹാമാരി അവരെയും ഭൂമിയേയും ഒന്നിച്ച് കൈയ്യിലടക്കി. ഇന്ന് പണം അവർക്ക് വെറും കടലാസുകൾ മാത്രം. ഇന്ന് ജാതിയും മതവുമില്ലാതെ 'എല്ലാവരും ഒന്ന് '.മരണം അവരുടെ മുന്നിൽ നിൽക്കുന്നു. ഈ സമയം അവർ തിരിച്ചറിഞ്ഞു- പണത്തിനേക്കാൾ വില ബന്ധങ്ങൾക്കായിരുന്നു, സ്നേഹത്തിനായിരുന്നു എന്ന്. ഈ ദുരിതകാലം നമ്മളെല്ലാവരും ഒത്തൊരുമയോടെ ഒന്നിച്ചുനിന്നു പോരാടി ജയിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം