ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ശുചിത്വം നേർവഴിയുടെ പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം നേർവഴിയുടെ പൂമ്പാറ്റ

ഗ്രാമത്തിൽ ഒരുപാവപ്പെട്ട സ്ത്രീയും അവരുടെ ഏഴു വയസ്സുകാരിയായ മകളും ഒരു കൊച്ചു വീട്ടില്ലാണ് താമസിക്കുന്നത്. അവർ തന്റെ മകൾക്ക് ഓരോ ദിവസവും ശുചിത്വത്തെയും നല്ല കാര്യങ്ങളെക്കുറിച്ചും ഓരോ കഥകളിലൂടെയും കവിതകളിലൂടെയും അവർ പറഞ്ഞു കൊടുക്കുമായിരുന്നു. അതിലൂടെ തന്റെ മകൾക്ക് അവർ ഓരോ അറിവുമാണ് നൽക്കുന്നത്. അവർ തന്റെ മകളെ വീടും പരിസരവും വൃത്തിയാക്കി വെയ്ക്കാനും എവിടെയെകകിലും മാലിന്യങ്ങൾ കണ്ടാൽ അത്‌ എടുത്തു മാറ്റനും ശീലിപ്പിക്കുമായിരുന്നു . പിറ്റേ ദിവസം രാവിലെ അമ്മ വിറകെടുക്കാനായി മകളെയും കൂട്ടി അടുത്തുള്ള ഒരു വീട്ടിൽ പോയി. അവിടെ ഒരു പ്രായമായ സ്ത്രീമാത്രമേയുള്ളു. അവർ മകളെ ആ മുത്തശ്ശിയുടെ അടുത്ത് നിർത്തി. അവർ മകളോട് പറഞ്ഞു അമ്മ തിരിച്ചുവരുന്നതുവരെ നീ ഇവിടെ നിൽക്ക് എന്നീട് അടുത്തുള്ള സ്ഥലത്തേക്ക് അമ്മ വിറകുശേകരിക്കാനായി പോയി. അവൾ അവിടെയ് ഒരു ചിത്രശലഭത്തെപോലെ വീട്ടിനും പരിസരത്തും ഓടിനടന്നു കളിക്കുകയായിരുന്നു. അപ്പോഴാണ് അവളുടെ ശ്രദ്ധയിൽ പ്പെട്ടത് വീടിനു ചുറ്റുമുള്ള ചപ്പുചവറുകളും മാലിന്യങ്ങളും ചിന്നി ചിതറി കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. അപ്പോഴാണ് അവൾക്ക് ഒരു ഉപായം തോന്നിയത്. അവൾ തന്റെ കൂട്ടുകാരികളെ വിളിച്ചു എല്ലാവരും വന്നു അവൾ അവരോട് പറഞ്ഞു നമുക്ക് ഒരുമിച്ച് കളിക്കാം ഇവിടെയുള്ള ചപ്പു ചവറുകൾ ആരോക്കെ എടുത്തു മാറ്റും അവരായിരിക്കും വിജയി. എല്ലാവരും ചപ്പുചവറുകൾ വാരിയെടുക്കാൻ തുടങ്ങി അപ്പോൾ അവൾ കുട്ടുകാരികൾക്ക് അമ്മ പറഞ്ഞുതന്നശുചിത്വത്തെപറ്റിയുള്ള കഥ പറഞ്ഞുകൊടുത്തു. അവർക്ക് എല്ലാവർക്കും കഥ വളരെ ഇഷ്ട്ടമായി. അല്പസമയത്തിനുശേഷം വിറകുമായി അമ്മ വന്നു 'വാ നമുക്ക് പോകാം' അമ്മ അവളോട്‌ പറഞ്ഞു അവൾ മുത്തശ്ശിയുടെ അടുത്തേക്ക് ചെന്നു യാത്ര പറഞ്ഞു. അപ്പോൾ മുത്തശ്ശി ആന്ദത്തോടെ അവളെകുറിച്ച് അമ്മയോട് പറഞ്ഞു ആ നിമിഷം അതുകേട്ടപ്പോൾ തന്റെ മകളെ കുറിച്ച് അവർക്ക് അഭിമാനവും സതോഷവുംതോന്നി.

"എപ്പോഴും നാം നമ്മുടെ വീടും പരിസരവും വർത്തിയായിസൂക്ഷിക്കണം. ശുചിത്വം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തെയും കുടുംബത്തെയും ആനന്ദിപ്പിക്കും."


NESARIYA P. N.
9 B ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ