ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വവും രോഗപ്രതിരോധവും

വ്യക്തി ശുചിത്വവും രോഗ പ്രതിരോധവും തമ്മിലുളള ബന്ധം എന്തന്നാൽ ഒരാളുടെ വ്യക്തി ശുചിത്വം ആണ്‌ അയാൾക്ക് രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി നൽകുന്നത്. രോഗം വരുന്നത് സാധാരണമാണ്. പക്ഷേ അത് നമ്മെ ബാധിക്കുന്നത് നമ്മുടെ അശ്രദ്ധ മൂലമാണ്. വ്യക്തി ശുചിത്വമുള്ള ഒരാൾക്ക് രോഗം വരുമോ? ഇല്ല കാരണം അയാളിൽ പ്രവേശിക്കുന്ന രോഗാണുക്കളെ അയാൾ ശുചിത്വത്തിലൂടെ കൊല്ലുക ആണ്‌.

ഇന്ന്‌ നമ്മുടെ ലോകം നേരിടുന്ന ഗുരുതര പ്രശ്നമാണ്‌ കോവിഡ്19 എന്ന മഹാമാരി. അതിനുള്ള ഏറ്റവും നല്ല പ്രതിരോധ മരുന്നാണ് വ്യക്തി ശുചിത്വം ശുചിത്വമുള്ള സമൂഹത്തിൽ ആളിൽ രോഗം ബാധിക്കില്ല എന്ന് നമ്മുക്ക് ഒരിക്കലും പറയാൻ സാധിക്കില്ല. എന്നാൽ ശുചിത്വമുള്ള വ്യക്തികളിൽ രോഗം ബാധിക്കില്ല എന്ന് നമ്മുക്ക് ഉറപ്പിക്കാൻ സാധിക്കും. നമ്മുടെ ശുചിത്വം ആണ്‌ നമ്മുടെ രക്ഷ കവചം ഈ കൊറോണ കാലത്ത്‌ മുപ്പത് സെക്കൻഡ് കൈ കഴുകിയും നമുക്ക്‌ രോഗത്തെ പ്രതിരോധിക്കാം

രോഗ പ്രതിരോധം വ്യക്തി ശുചിത്വത്തിലൂടെ മാത്രമല്ല ഫലപ്രദമാക്കുന്നത്. രോഗം ഉള്ളവർ ആയിട്ട് ഇടപഴകാതെയും അനാവശ്യമായിട്ട് പുറത്തിറങ്ങാതെ വീട്ടിൽ ഇരുന്നും നമുക്ക്‌ പ്രതിരോധിക്കാം. അതും നമ്മെ രോഗ മുക്തരാക്കും എന്നാൽ എന്നും നമുക്ക് വീട്ടിൽ ഇരിക്കാൻ കഴിയില്ല ചില ആവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങേണ്ടി വരും. ആ സന്ദർഭത്തിൽ നമുക്ക് രോഗ പ്രതിരോധ ശേഷി നൽകുന്നത് വ്യക്തി ശുചിത്വമാണ്.

അതുകൊണ്ട്‌ നമുക്ക് വ്യക്തി ശുചിത്വം ഉള്ളവരാകാം."കൊറോണയെ പ്രതിരോധിക്കാം"

അഥീന ഫാത്തിമ
9A ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം