"എൻ എം യു പി എസ് മാട്ടൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,728 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മേയ് 2020
→‎ചരിത്രം: കൂട്ടി ചേർത്തു
(→‎ഭൗതികസൗകര്യങ്ങൾ: ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(→‎ചരിത്രം: കൂട്ടി ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 26: വരി 26:


== ചരിത്രം ==
== ചരിത്രം ==
ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്തയുടെ നാവില്‍നിന്നും ഉതിര്‍ന്നുവീണ മാത്വൂല്‍ (എന്തൊരു നീളം) എന്ന അറബിപദത്തില്‍ നിന്നാണ് മാട്ടൂല്‍ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം. പേര് അന്വര്‍ത്ഥമാക്കുന്ന തരത്തില്‍തന്ന ഏഴര കിലോമീറ്റര്‍ നീളത്തില്‍ നീണ്ടുകിടക്കുന്ന ഒരു കടലോരഗ്രാമമാണ് മാട്ടൂല്‍. ഈ ഗ്രാമത്തിന് 500-ല്‍ പരം വര്‍ഷത്തെ ചരിത്രപാരമ്പര്യമുണ്ട്. അന്ന് അറബിക്കടലിന്റെയും വളപട്ടണം പുഴയുടെയും ഇടയില്‍ നീളത്തില്‍ കാടു നിറഞ്ഞുനിന്ന ഒരു പ്രദേശം മാത്രമായിരുന്നു മാട്ടൂല്‍. ഈ വിജനമായ പ്രദേശം മുഴുവന്‍ കാല്‍നടയായി ആ അറബി ചരിത്രപണ്ഡിതന്‍ നടന്നു കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു.
ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്തയുടെ നാവിൽനിന്നും ഉതിർന്നുവീണ മാത്വൂൽ (എന്തൊരു നീളം) എന്ന അറബിപദത്തിൽ നിന്നാണ് മാട്ടൂൽ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം. പേര് അന്വർത്ഥമാക്കുന്ന തരത്തിൽതന്ന ഏഴര കിലോമീറ്റർ നീളത്തിൽ നീണ്ടുകിടക്കുന്ന ഒരു കടലോരഗ്രാമമാണ് മാട്ടൂൽ. ഈ ഗ്രാമത്തിന് 500-പരം വർഷത്തെ ചരിത്രപാരമ്പര്യമുണ്ട്. അന്ന് അറബിക്കടലിന്റെയും വളപട്ടണം പുഴയുടെയും ഇടയിൽ നീളത്തിൽ കാടു നിറഞ്ഞുനിന്ന ഒരു പ്രദേശം മാത്രമായിരുന്നു മാട്ടൂൽ. ഈ വിജനമായ പ്രദേശം മുഴുവൻ കാൽനടയായി ആ അറബി ചരിത്രപണ്ഡിതൻ നടന്നു കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു.
    കണ്ണൂർ ജില്ലയിലെ തീരദേശ പഞ്ചായത്തായ മാട്ടൂലിലെ പ്രശസ്തമായ വിദ്യാലയമാണ് നോർത്ത് മാപ്പിള യുപി സ്കൂൾ. വിദ്യാഭ്യാസ രംഗത്ത് പിന്നോക്ക പ്രദേശമായിരുന്ന മാട്ടൂൽ നോർത്തിൽ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മുഹമ്മദ് അബ്‌ദുറഹ്‌മാൻ സാഹിബിന്റെ ആശീർവാദത്തോടെയാണ് 1921ൽ വിദ്യാലയം സ്ഥാപിക്കുന്നത്. വി വി മുഹമ്മദ് മൗലവി പ്രസിഡണ്ടായിരുന്ന തഹ്‌ലീമുൽ ഇസ്ലാം സഭയുടെ കീഴിലായിരുന്നു പ്രവർത്തിച്ചുവന്നത്. 50 വർഷക്കാലം അദ്ദേഹം മാനേജറായി തുടർന്നു. അനേകായിരം കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുവാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. പാഠ്യ- പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ തിളക്കമാർന്ന വിജയം നേടിക്കൊണ്ട് മുന്നേറുകയാണ് വിദ്യാലയം. ഇന്നത്തെ നിലയിലേക്ക് വിദ്യാലയത്തെ സജ്ജമാക്കുന്നതിന് ലക്ഷ്യബോധത്തോടെ പ്രവർത്തിച്ച മാനേജ്മെന്റ് കമ്മിറ്റികൾ, PTA, പൂർവ്വ വിദ്യാർത്ഥികൾ അധ്യാപക ശ്രേഷ്ഠന്മാർ, വിദ്യാഭ്യാസ തല്പരരായ നാട്ടുകാർ തുടങ്ങിയവരുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. വിദ്യാഭ്യാസ തല്പരരും ഉദാരമതികളുമായ വിദ്യാഭ്യാസ പ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് എൻ. എം. യു. പി സ്കൂൾ വളർന്നു വന്നത്.
    ഭൗതികസൗകര്യങ്ങൾ ഏറ്റവും മെച്ചപ്പെട്ടതാണ്. ഹൈടെക് ക്ലാസ്മുറികൾ, കേന്ദ്രീകൃത ഐടി ലാബ്, ക്ലാസ് ലൈബ്രറികൾ, ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം, ഓപ്പൺ ഓഡിറ്റോറിയം, സ്കൂൾ വാഹന സൗകര്യം, ടോയ്‌ലറ്റ് സംവിധാനം, ശിശുകേന്ദ്രീകൃത പ്രീ പ്രൈമറി ക്ലാസുകൾ, അർപ്പണ ബോധമുള്ള അധ്യാപകരുടെ കീഴിൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ നേടുന്ന LSS, USS വിജയങ്ങൾ, കലാ-ശാസ്ത്ര-പ്രവൃത്തിപരിചയം മേഖലകളിൽ ഉന്നത വിജയങ്ങൾ എന്നിവ നമ്മുടെ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/931211" എന്ന താളിൽനിന്ന് ശേഖരിച്ചത്