"ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.കൊടുവളളി/അക്ഷരവൃക്ഷം/ഒാർമ്മകുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
ഞാൻ അ‍ഞ്ചാം ക്ലസിൽ പഠിക്കുന്ന കാലം ,എട്ടിനും പത്തിനും ഇടയിലുള്ള ഒരഞ്ചെട്ട് പിള്ളേരുടെ ഒരു കൂട്ടം എന്റെ വീട്ടുപരിസരത്ത് ഉണ്ടായിരുന്നു.ഞാനായിരുന്നു അതിന്റെ കേപ്റ്റൻ.ഒക്ടോബർ മാസത്തിന്റെ ഒന്നാം തീയ്യതി വൈകുന്നേരം ഞങ്ങൾ മൈതാനത്ത് ഒത്തു കൂടി.നാളെ സേവന ദിനമായതിനാൽ ആരും സ്കൂളിൽ പോകുന്നില്ല എന്നുപറഞ്ഞു.അതിനാൽ നാളെ 10 മണിക്ക് എല്ലവരും മൈതാനത്ത് എത്തിച്ചേരണം എന്ന് പറഞ്ഞ് നമ്മൾ പിരിഞ്ഞു.
രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ചിന്ത മുഴുവൻ നാളെ എന്തൊക്കെ കളികൾ കളിക്കണം എന്നതിനെ കുറിച്ചായിരുന്നു.രാവിലെ 5മണിക്ക് തന്നെ ഉറക്കം തെളിഞ്ഞു സാധാരണ ഉമ്മവിളിച്ചാൽ മാത്രമേ എന്റെ ഉറക്കം തെളിയാറുള്ളു.ഇതെന്തു പറ്റി എന്റെ മോൾക്ക് ?എന്ന് ഉമ്മ പറയുന്നുണ്ടായിരുന്നു.ഉമ്മ ചായ ഉണ്ടാക്കി ഉപ്പക്ക് കൊടുക്കുമ്പോൾ വിളിച്ചു പറഞ്ഞു,നിഹലാ... വന്ന് ചായ കുടിച്ചോളു..,എനിക്ക് വേണ്ടാ...ഞാൻ ഉറക്കെ പറഞ്ഞു.എനിക്ക് ചായ ഇഷ്ടമായിരുന്നില്ല എന്നാലും ഉമ്മ നിത്യവും ഇത് തന്നെ പറയും.അൽപ സമയം കഴി‍ഞ്ഞ് ഞാൻ ഉമ്മയോട് ചെന്ന് പറഞ്ഞു,ഉമ്മാ എനിക്ക് കാപ്പി വേണം.പാൽ തീർന്നു മോളെ ..ഉമ്മ പറ‍ഞ്ഞു. ഞാൻ ചിണുങ്ങാൻ തുടങ്ങി.അതു കേട്ട് ഉപ്പ അടുക്കളയിൽ വന്ന് എന്നെ തലോടിക്കൊണ്ട് ചോദിച്ചു,
വാപ്പന്റെ മോൾക്ക് എന്ത് പറ്റി?ഞാനൊന്നും പറഞ്ഞില്ല,ഉമ്മ പറഞ്ഞു അവൾക്ക് കാപ്പി വേണമത്രെ.
എന്റെ മോൾക്ക് കാപ്പി വേണോ? നമുക്ക് ഇപ്പോതന്നെ പോയി പാല് വാങ്ങിക്കാം.
ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം ഉമ്മ വിളിച്ച് പറഞ്ഞു,നല്ല മഴക്കാറുണ്ട് ഒരു കുട കയ്യിൽകരുതിക്കോ...
ഞാനൊരു കുട കയ്യിൽ പിടിച്ചു ,ഉപ്പ എന്റെ മറ്റേ കൈ പിടിച്ചു ,പീടികയിൽ എത്തുന്നതു വരെ ഒാരോ കാര്യങ്ങൾ പറഞ്ഞ് നടന്ന് നീങ്ങി.എന്തെങ്കിലും പുതിയത് കണ്ടാൽ ഞാൻ ഉപ്പയോട് ചോദിക്കും,
അത് എന്താ? എങ്ങനെയാ? എന്തുകൊണ്ടാ ? എല്ലാറ്റിനും ഉപ്പക്ക് കൃത്യമായ മറുപടി ഉണ്ടാകുും അതെന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിരുന്നു. പീടികയിൽ എത്തിയപ്പോൾ അത് തുറന്നിട്ടുണ്ടായിരുന്നില്ല.തൊട്ടടുത്ത രാഘവാട്ടന്റെ ചായകടയിൽ നിന്നും ഉപ്പ രണ്ട് പാക്കറ്റ്  മിൽമ പാല് വാങ്ങി.വീട്ടിലേക്ക് നടന്നു വരുന്ന വഴി മഴ ശറ പറ എന്ന് പെയ്യാൻ തുടങ്ങി.ഉപ്പ എന്നെ വാരിയെടുത്ത് വേഗത്തിൽ നടന്നു.വീട്ടിലെത്തുമ്പോഴേക്കും രണ്ട്പേരും നനഞ്ഞിരുന്നു.രണ്ട് പേരും വേഗം കുളിച്ച് വാ.... അല്ലേ പനിവരും ,ഉമ്മ അടുക്കളേന്ന് വിളിച്ച് പറ‍ഞ്ഞു.
ഞങ്ങൾ രണ്ട് പേരും കുളിച്ച് വസ്ത്രം മാറി മേശക്കരികിലിരുന്നു.പുറത്ത് തണുപ്പായതിനാൽ ഉമ്മ ചൂടാറാതെതന്നെ കാപ്പി തയ്യാറാക്കി മേശപ്പുറത്ത് വച്ചു അതിനരികിൽ തന്നെ ബിസ്കറ്റും.ഞാൻ ബിസ്കറ്റ് എടുക്കാൻ കൈ നീട്ടിയതും കാപ്പി കൈ തട്ടി എന്റെ തുടയിൽ മറിഞ്ഞു. തുട മുഴുവൻ പൊള്ളി വേദനകൊണ്ട് ഞാൻ അലറി കര‍‍ഞ്ഞു.ഉമ്മ എന്റെ കുപ്പായം അഴിച്ച് കുറേ തണുത്ത വെള്ളം ഒഴിച്ചു.ഉപ്പ അയൽവാസിയായ ഓട്ടോ ഡ്രൈവർ സുരേശാട്ടനെ ഫോൺ വിളിച്ചു ,അപ്പോഴാണ് അവ‍‍ർ ഉറക്കം ഉണർന്നത്.പല്ല് പോലും തേക്കാതെ അവർ ഓട്ടോ എടുത്ത് വീട്ടിൽ വന്നു.പാന്റൊന്നും ഇടാൻ പറ്റാത്തതിനാൽ ഉമ്മ വലിയൊരു കുപ്പായം മാത്രമിട്ടാണ് എന്നെ ഹോസ്പിറ്റലിൽ കൊണ്ടു പോയത്.
ഹോസ്പിറ്റൽ എത്തിയ ഉടനെ എന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.ഒരാഴ്ച്ച ഹോസ്പിറ്റലിൽ... പിന്നെ ഒരാഴ്ച്ച വീട്ടിൽ...ഉമ്മ മാത്രം അടുത്ത് ...കടുത്തവേദന മാത്രം കൂട്ടിന്....ഉപ്പ ഇടക്കിടെ വന്ന് പോകും... ഇൻഫെക്ഷൻ ഉണ്ടാകാതിരിക്കാൻ സന്ദർശകർ ആരും വരാൻ പാടില്ല.എന്റെ ലീവും പോയി,കളിയും പോയി,രണ്ടാഴ്ച്ച സ്കൂളും പോയി.വല്ലാത്ത മടുപ്പ് തോന്നിയ രണ്ടാഴ്ച്ച.ആ സംഭവത്തിന്റെ ഓർമ്മയ്ക്കായി എന്റെ ശരീരത്തിൽ ഇപ്പോഴും അതിന്റെ അടയാളങ്ങൾ മായാതെ കിടപ്പുണ്ട്.ആ സംഭവത്തിന് ശേഷം ഇന്ന് ഈ കൊറോണ കാലത്താണ് അതുപോലെ വീട്ടിൽ തനിച്ചിരിക്കുന്നത്‍...ആ പഴയ അടയാളങ്ങൾ കാണുമ്പോൾഎന്നെ പഴയ... എന്നാൽ ഒരിക്കലും മറക്കാനാവാത്ത.... ഓർമ്മകളിലേക്ക് കൊണ്ടുപോവുകയായിരുന്നു.
{{BoxBottom1
| പേര്= നിഹല കെ കെ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്= 14007
| ജില്ല=  കണ്ണൂർ
2,403
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/888765" എന്ന താളിൽനിന്ന് ശേഖരിച്ചത്