"എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
*[[{{PAGENAME}}/മുല്ലപ്പൂവ്|മുല്ലപ്പൂവ്]]
*[[{{PAGENAME}}/മുല്ലപ്പൂവ്|മുല്ലപ്പൂവ്]]
*[[{{PAGENAME}}/ഓർമ്മയിൽ ഒരു കഥ | ഓർമ്മയിൽ ഒരു കഥ]]
*[[{{PAGENAME}}/ഓർമ്മയിൽ ഒരു കഥ | ഓർമ്മയിൽ ഒരു കഥ]]
*[[{{PAGENAME}}/ശുചിത്വമാണ് പ്രധാനം | ശുചിത്വമാണ് പ്രധാനം]]
{{BoxTop1
| തലക്കെട്ട്=  ശുചിത്വമാണ് പ്രധാനം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഒരു നഗരത്തിൽ നാരായണൻ എന്നും റഹ്മാൻ എന്നും പേരുള്ള രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. അവർ രണ്ടുപേരും ഒരേ സ്കൂളിൽ ഒരേ ക്ലാസിൽ ആയിരുന്നു പഠിച്ചിരുന്നത്. അവർ രണ്ടുപേരും വലിയ സുഹൃത്തുക്കളായിരുന്നു.
ഒരു ദിവസം അവസാനത്തെ പിരീഡ് ഫ്രീ ആയിരുന്നു അതുകൊണ്ട് അവർ വെറുതെ ഇരിക്കുകയായിരുന്നു. അപ്പോൾ അവരുടെ ക്ലാസ് ടീച്ചർ വന്ന് പറഞ്ഞു മുനിസിപ്പാലിറ്റിയിൽ നിന്ന് ഒരു നിർദ്ദേശം കിട്ടിയിട്ടുണ്ട് നാളെ എല്ലാവരും സ്കൂളും പരിസരവും വൃത്തിയാക്കണമെന്ന്. അതിനായി നാളെ എല്ലാവരും സ്കൂളിൽ വരണം എന്ന് പറഞ്ഞു. നാളെ വരുമ്പോൾ എല്ലാവരും മുൻകരുതലായി പൊടി അടിക്കാതിരിക്കാൻ മാസ്ക്,  ഗ്ലൗസ്  കൈകഴുകാൻ സോപ്പോ ഹാൻഡ് വാഷോ കരുതണം. ടീച്ചർ ഇത്രയും പറഞ്ഞപ്പോഴേക്കും സ്കൂൾ വിടാനുള്ള ബെൽ അടിച്ചു. എല്ലാവരും സ്കൂളിൽ നിന്നും വീട്ടിലേക്ക് ഓടി.പിറ്റേ ദിവസം റഹ്മാൻ,  ടീച്ചർ പറഞ്ഞത് അനുസരിച്ച് സ്കൂളും പരിസരവും വൃത്തിയാക്കാനായി മാസ്കും സോപ്പും ബാഗിൽ എടുത്തു വച്ചു. അതിനു ശേഷം പതിവുപോലെ അവൻറെ കൂട്ടുകാരനായ നാരായണനെ വിളിക്കാനായി അവൻറെ വീട്ടിലേക്ക് പോയി.  റഹ്മാൻ വെളിയിൽ നിന്നും നാരായണ, നാരായണ എന്നുറക്കെ വിളിച്ചു. കൂട്ടുകാരൻറെ വിളികേട്ട് നാരായണൻ വന്ന് വാതിൽ തുറന്നു. യൂണിഫോം ഇടാതെ നിൽക്കുന്ന നാരായണനെ കണ്ട് റഹ്മാൻ ചോദിച്ചു നീ എന്താ ഇന്ന് സ്കൂളിൽ വരുന്നില്ലേ. ഇന്ന് എല്ലാവരും വരണം എന്ന് പ്രത്യേകം ടീച്ചർ പറഞ്ഞതല്ലേ. നാരായണൻ പറഞ്ഞു എനിക്കൊന്നും വയ്യ ആ പൊടി അടിക്കാനും തൂത്തുവാരാനും  ഒന്നും.റഹ്മാൻ ചിരിച്ചുകൊണ്ടു പറഞ്ഞു എടാ അതിനല്ലേ ടീച്ചർ മാസ്കും ബ്ലൗസും സോപ്പും ഒക്കെ കരുതാൻ പറഞ്ഞത് അത് ധരിച്ചാൽ പൊടി ഇട്ടാൽ കയ്യിൽ പൊടി പറ്റില്ല ഇല്ല ഇനി കയ്യിൽ വല്ലതും അതും പറ്റിയാൽ സോപ്പുപയോഗിച്ച് ഒക്കെ ഉപയോഗിച്ച് കൈ കഴുകണം നാരായണന് ദേഷ്യം വന്നു. അവൻ പറഞ്ഞു നിൻറെ ഉപദേശം ഒന്നും എനിക്ക് വേണ്ട.ഞാൻ വരുന്നില്ല എന്ന് പറഞ്ഞില്ലേ.എനിക്കവിടെ  കിടന്ന് ജോലി ചെയ്യാനൊന്നും പറ്റില്ല. ഇത് കേട്ട് ദേഷ്യം വന്ന റഹ്മാൻ, നാരായണന്റെ  വീടിൻറെ അകത്തേക്ക് നോക്കി. ആ വീടിനകം മുഴുവൻ പേപ്പറും കവറുകളും കൊണ്ട് വൃത്തികേടായി കിടക്കുന്നു. അവൻ നാരായണന്റെ വീടിൻറെ പുറത്തേക്കു നോക്കി.  വീടിൻറെ പിൻവശം കണ്ട് അവൻ അമ്പരന്നു പോയി. കാരണം അവിടെ മുഴുവനും ചപ്പുചവറുകൾ,  പ്ലാസ്റ്റിക്കുകൾ കൊണ്ടു നിറഞ്ഞിരിക്കുന്നു.ചിരട്ടകളിലും കുപ്പികളിലും മഴ വെള്ളം നിറഞ്ഞിരിക്കുന്നു. അതിനുചുറ്റും കൊതുക് പറക്കുന്നു മാലിന്യത്തിന് മുകളിൽ കൂടി ഈച്ചകളും പ്രാണികളും പറക്കുന്നുണ്ട് ഇത് കണ്ട് അവന് സങ്കടം വന്നു കാരണം അവൻ ഇതുവരെ ഇതൊന്നും  ശ്രദ്ധിച്ചിട്ടില്ലായിരുന്നു എന്ന കുറ്റബോധമാണ് അവൻറെ മനസ്സിൽ ഇത് കണ്ട് അവൻ നാരായണനോട് ചോദിച്ചു. എടാ എന്താടാ നിൻറെ വീടും പരിസരവും ഒന്നും വൃത്തിയാക്കാതെ ഇട്ടിരിക്കുന്നത്. ഇതൊന്നും വൃത്തിയാക്കാൻ ഇവിടെ ആളില്ലേ. നിൻറെ അമ്മ എവിടെ. അവൻ സങ്കടത്തോടെ കൂടി മറുപടി പറഞ്ഞു. അമ്മയ്ക്ക് ഡെങ്കിപ്പനി. എൻറെ അമ്മയ്ക്ക് ഡെങ്കിപ്പനി ആയിട്ട്ആശുപത്രിയിലാണ് റഹ്മാൻ പറഞ്ഞു. ചുമ്മാതെ അല്ലടാ നിൻറെ അമ്മയ്ക്ക് ഡെങ്കിപ്പനി വന്നത്. ഇങ്ങനെ മാലിന്യങ്ങൾ കൂടിയാൽ അവിടെ കൊതുകു കൂടും.  ആ കൊതുകുവന്നുനമ്മളെ കുടിക്കും. അങ്ങനെയാണ് നമുക്ക് ഡെങ്കിപ്പനിവരുന്നത്.ഇങ്ങനെ മലിനമായി കിടക്കുന്നതുകൊണ്ട് ആണോ എൻറെ അമ്മയ്ക്ക് അസുഖം വന്നത്. തീർച്ചയായും ഇതു തന്നെയാണ് കാരണം.  പക്ഷേ ഇനിയും ഇവിടെ ഇങ്ങനെ കിടന്നാൽ നിനക്കും നിൻറെ അച്ഛനും പല അസുഖങ്ങളും ഉണ്ടാവും. അതുകൊണ്ട് നമുക്ക് ഇവിടെ വൃത്തിയാക്കണം.നാരായണൻ വേഗം പോയി ചൂലും ബക്കറ്റും എടുത്തു കൊണ്ടുവന്നു.അവർ രണ്ടുപേരും വൃത്തിയാക്കാൻ തുടങ്ങി.വൃത്തിയാക്കി കഴിഞ്ഞപ്പോൾ കുറെ സമയമായി.റഹ്മാൻ പറഞ്ഞു നേരം ഒത്തിരി വൈകി നീ പോയി വേഗം കുളിച്ചിട്ടു വാ.നാരായണൻ വേഗം കുളിച്ച് റെഡിയായി വന്നു. രണ്ടുപേരും പെട്ടെന്ന് തന്നെ സ്കൂളിലേക്ക് ഓടി.വിയർത്ത് ഓടിക്കിതച്ചുവന്നു രണ്ടുപേരെയും കണ്ടിട്ട് ടീച്ചർ ചോദിച്ചു എന്താ നിങ്ങൾ ഇത്ര വൈകിയത് നേരത്തെ വരണം എന്ന് പറഞ്ഞതല്ലേ.അപ്പോൾ റഹ്മാൻപറഞ്ഞു ടീച്ചറെഞങ്ങൾ രണ്ടുപേരുംകൂടി നാരായണൻറെവീട് വൃത്തിയാക്കുകയായിരുന്നുഅതെന്താ നാരായണന്റെ വീട്ടിൽ വൃത്തിയാക്കാൻ ആരുമില്ലേ. ഇല്ല ടീച്ചർ അവൻറെ അമ്മ ഡെങ്കി പനി ആയിട്ട് ആശുപത്രിയിൽ കിടക്കുകയാണ്. അതുകൊണ്ട് അവരുടെ വീട് വൃത്തികേടായി കിടക്കുകയായിരുന്നു.അത് ഞങ്ങൾ രണ്ടുപേരും കൂടി വൃത്തിയാക്കുകയായിരുന്നു.അതുകൊണ്ടാണ് ടീച്ചർ ഞങ്ങൾ വൈകിയത്സ്കൂൾ എങ്ങനെ വൃത്തിയായി കിടക്കുന്നുവോ  അതുപോലെ വീടും  വൃത്തിയായി കിടക്കണ്ടേ ടീച്ചർ  അല്ലെങ്കിൽ നമുക്ക് പല അസുഖങ്ങളും വരില്ലേ.ഇതൊക്കെ കേട്ട ടീച്ചറിന് അവരെ ഓർത്ത് അഭിമാനം തോന്നി.ടീച്ചർ പറഞ്ഞു സ്കൂൾ വൃത്തിയാക്കാൻ മറ്റു കുട്ടികളോടൊപ്പം കൂടിക്കോളൂ.ടീച്ചർ പറഞ്ഞശേഷം അവരെല്ലാവരും കൂടി സ്കൂളും പരിസരവും വൃത്തിയാക്കി.മാത്രമല്ല എല്ലാവരും നാരായണനെയും റഹ്മാനെയും പോലെ ശുചിത്വം പാലിക്കണം എന്ന് ടീച്ചർ പറഞ്ഞു.ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് ശുചിത്വം ജീവിതത്തിൽ ആവശ്യമായ ഒന്നാണ്. അല്ലെങ്കിൽ നമുക്ക് പല അസുഖങ്ങളും വരും.
{{BoxBottom1
| പേര്= ഫിദസിയാദ്
| ക്ലാസ്സ്=  6C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എം എം എം യു എം യു പി സ്കൂൾ കാരക്കാട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32238
| ഉപജില്ല=  ഈരാറ്റുപേട്ട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/739151" എന്ന താളിൽനിന്ന് ശേഖരിച്ചത്