"ജി.എൽ.പി.എസ്.അരിക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:
[[പ്രമാണം:ഉല്ലാസഗണിതം glps arikkad.jpg|thumb|right|200px]]
[[പ്രമാണം:ഉല്ലാസഗണിതം glps arikkad.jpg|thumb|right|200px]]
എല്ലാവരുടേയും പേടി സ്വപ്നമായ ഗണിതം ഇനി ഉല്ലാസത്തോടെ പഠിക്കാം. സമഗ്ര ശിക്ഷാ അഭിയാൻ നടപ്പിലാക്കുന്ന ഉല്ലാസ ഗണിതം പദ്ധതിക്ക് അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ തുടക്കമായി. 2019 സെപ്റ്റംബർ 25ന് പട്ടിത്തറ പഞ്ചായത്ത് അംഗം ശ്രീ.ശശിധരൻ കെ പദ്ധതി ഉദ്ഘാടനം ചെയ്തു. പതിവ് ഉദ്ഘാടന രീതികളിൽ നിന്ന് വിഭിന്നമായി വാർഡുമെമ്പറും ഹെഡ്മിസ്ട്രസും ഗെയിംബോർഡിൽ കളിച്ചു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഗണിതത്തിലെ അടിസ്ഥാന ശേഷികൾ ഉറപ്പിക്കുന്നതിനായി വിവിധ കളികൾ, വർക്ക് ഷീറ്റുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തുന്നു. ഏതാണ്ട് മുപ്പത്തിനാലോളം കളികളും, പതിനഞ്ചോളം വർക്ക് ഷീറ്റുകളും ഉണ്ട്. അതിനാവശ്യമായ ഗെയിം ബോർഡുകൾ, ടോക്കണുകൾ, സംഖ്യാ കാർഡുകൾ, ചിത്രകാർഡുകൾ, മുത്തുകൾ, പന്തുകൾ, ഡൈകൾ തുടങ്ങിയവ അടങ്ങിയ ഗണിത കിറ്റുകൾ ഓരോ സ്കൂളിനും ലഭ്യമാക്കിയിട്ടുണ്ട്. ദിവസവും ഒരു മണിക്കൂർ വച്ച് അമ്പത് മണിക്കൂർ നീളുന്ന കൃത്യമായ മൊഡ്യൂൾ അടങ്ങിയ പാക്കേജാണ് ഉല്ലാസ ഗണിതം. കളി കൂടാതെ കഥ പറഞ്ഞുകൊണ്ട് ഗണിത പ്രശ്നങ്ങൾ പരിഹരിക്കുക എന്ന മറ്റൊരു തന്ത്രവും ഉല്ലാസ ഗണിതത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. വിവിധ തരത്തിലുള്ള കളികളും കഥകളും ആയതു കാരണം കുട്ടികൾക്കിത് ഏറെ രസകരമാകും.

==2018-19==
===പ്രവേശനോത്സവം===
2018-19 വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തിയ്യതി തന്നെ വർണാഭമായി നടന്നു. PTAപ്രസിഡൻറ് ശ്രീ. എം. സെയ്ദലവി അധ്യക്ഷനായ ചടങ്ങ് വാർഡ് മെമ്പർ ശ്രീ കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി കെ.പി.രാധ, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ.വേലായുധൻ. SMC ചെയർമാൻ ശ്രീ അബ്ദുള്ളക്കുട്ടി, SSG അംഗങ്ങളായ ശ്രീ.ശ്രീകുമാരമേനോൻ, ശ്രീ സാംബൻ എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികൾക്ക് കുമരനെല്ലൂർ സഹകരണ ബാങ്ക് നോട്ടുബുക്കുകൾ നൽകി. കൂടാതെ മറ്റു പഠനോപകരണങ്ങളുടെ വിതരണവും നടന്നു. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി. പ്രൈമറി ഹെൽത്ത് സെന്ററിലെ നേഴ്സ് ആരോഗ്യ സന്ദേശം വായിച്ചു. ആരോഗ്യപ്പൊതി വാർഡ് മെമ്പർ നോഡൽ ഓഫീസറായ സിന്ധു ടീച്ചർക്ക് നൽകി. തുടർന്ന് എല്ലാവർക്കും മധുരം നൽകി. പാഠപുസ്തകങ്ങളും യൂണിഫോമും സ്കൂൾ തുറക്കുന്നതിനു മുൻപു തന്നെ കുട്ടികൾക്ക് നൽകിയിരുന്നു. അക്ഷരത്തൊപ്പിയണിയിച്ചാണ് പുത്തൻ കൂട്ടുകാരെ സ്വാഗതം ചെയ്തത്. മൂന്നു തരം വിഭവങ്ങളോടെ സ്വാദിഷ്ടമായ ഉച്ചഭക്ഷണം നൽകി.
===ഹരിതോത്സവം 2018===
പ്രത്യേക അസംബ്ലി കൂടി. പ്രധാന അധ്യാപിക ശ്രീമതി.ഗീത ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. പ്ലാസ്റ്റിക് മാലിന്യത്തോട് പൊരുതുക എന്ന മുദ്രാവാക്യത്തിന്റെ ഭാഗമായി സ്കൂളിൽ പ്ലാസ്റ്റിക് കുപ്പി, കവർ തുടങ്ങിയവ കൊണ്ടുവരരുതെന്ന് ഓർമ്മിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ.കെ ശശിധരൻ വൃക്ഷത്തൈ വിതരണ ഉദ്ഘാടനം നിർവഹിച്ചു. SMC ചെയർമാൻ ശ്രീ.വി.അബ്ദുള്ളക്കുട്ടി വിത്തു വിതരണം ഉദ്ഘാടനം ചെയ്തു. സ്കൂൾ മുറ്റത്ത് പൂച്ചെടികളും വൃക്ഷത്തൈകളും നട്ടു.
===യോഗദിനം 2018===
അന്താരാഷ്ട്ര യോഗദിനത്തിൽ യോഗ മാസ്റ്റർ ശ്രീ വിപിൻ ക്ലാസെടുത്തു.

==2017-18==
==2017-18==
187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/674540" എന്ന താളിൽനിന്ന് ശേഖരിച്ചത്