"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:


സരസ്വതീദേവിയുടെ കൃപാകടാക്ഷത്താല്‍ അനുഗ്രഹീതരായ മഹത് വ്യക്തികള്‍ നാടിന്റെ അഭിമാനഭാജനങ്ങളായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
സരസ്വതീദേവിയുടെ കൃപാകടാക്ഷത്താല്‍ അനുഗ്രഹീതരായ മഹത് വ്യക്തികള്‍ നാടിന്റെ അഭിമാനഭാജനങ്ങളായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
പാാരംബര്യത്തിന്റെ തനിമയും, എളിമയും, മഹിമയും മുറുകെപ്പിടിച്ചുകൊണ്ട്, ഇന്നും പരംബരാഗത തൊഴില്‍മേഖല നക്ഷത്രത്തിളക്കത്തോടെ വിരാജിക്കുന്നു.
- ദേവഗണത്തിന്റെ മംഗളശ്രുതി മീട്ടുന്ന നാദസ്വരം കലയും ജീവതവുമായി പരിലസിക്കുന്നു.
- മണ്ണിന്റെ നറുമണം നെഞ്ചോടു ചേര്‍ത്ത്, കണ്ണീരിന്റെ കയ്പും, ജീവന്റെ തുടിപ്പും ചേര്‍ത്തിണക്കുന്ന മണ്‍പാത്ര നിര്‍മ്മാണം.
- ജീവിതത്തിന്റെ മുള്‍പ്പടര്‍പ്പുകളെ തൊട്ടുണര്‍ത്തുന്ന കരസ്പര്‍ശവുമായി നാളെയുടെ മുളങ്കാടുകളെത്തേടി നെടുവീര്‍പ്പിടുന്ന ഒരു വിഭാഗം.
- വിയര്‍പ്പിന്റെ ഗന്ധത്തില്‍ ജീവിതസ്വപ്നങ്ങള്‍ ഇഴ ചേര്‍ത്ത് പ്രതീക്ഷയുടെ വൈയ്ക്കോല്‍ത്തുരുംബിനായി കൈ നീട്ടുന്ന കയര്‍ നിര്‍മ്മാതാക്കള്‍.
- ഒാലക്കീറുകളില്‍ ഊടും പാവുമിട്ട് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുന്ന പറയസമുദായം.
- ഔഷധസസ്യങ്ങളെ മാതാവായിക്കണ്ട് ആരാധിക്കുന്ന കുടുംബങ്ങള്‍ - "എല്ലാവര്‍ക്കും ഔഷധ സസ്യം,  എല്ലാവര്‍ക്കും ആരോഗ്യം" എന്ന    കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്നവര്‍ - ചാത്വാര്‍ വീട്ടുകാരുടെ ചാത്വാരെണ്ണ, പത്തനാപുരത്തെ കരപ്പന്‍ ചികിത്സ, പൊന്നന്‍ പൂശാരി ചികിത്സ എന്നിവ കേഴ്വി കേട്ടവയാണ്.
- പൂരങ്ങളും ആഘോഷങ്ങളും ആളുകള്‍ക്ക് ഹരമാക്കി മാറ്റുന്ന ഒാണത്തല്ല്. ഒാണത്തല്ല് വിഗദ്ധന്‍ ആനമാറിയിലെ 'തല്ലുകാരന്‍ ഗോപാലന്‍ നായരും' ശിഷ്യരും പാലക്കട് ജില്ലക്കകത്തും പുറത്തും ഇന്നും പ്രശസ്തരാണ്.
അക്ഷരം അഗ്നിയാണ്. ആ അഗ്നിയുടെ ചൈതന്യം ആവാഹിക്കാന്‍ എന്നും കാവശ്ശേരി ജനത എന്നും ജാഗരൂകരാണ്. എ. എല്‍. പി. സ്കൂളാണ്‍ കാവശ്ശേരിയിലെ ആദ്യ സ്കൂള്‍. പിന്നീട്  കെ. സി. പി. ഹയര്‍ സെക്കണ്ടറി സ്കൂള്‍, പി.സി.എ.എല്‍.പി. സ്കൂള്‍, കരുണ യു.പി.സ്കൂള്‍, അക്കര എച്ച്.ഏ.യു.പി.സ്കൂള്‍, കൊങ്ങാളക്കോട് ജി.എല്‍.പി.സ്കൂള്‍, പാടൂര്‍ എ.എല്‍.പി. സ്കൂള്‍, കഴനി എസ്.ആര്‍.വി.എല്‍.പി. സ്കൂള്‍, കെ.ഈ.എം.എല്‍.പി. സ്കൂള്‍ എന്നീ സ്ഥാപനങ്ങള്‍ നിലവില്‍ വന്നു.
'കല കലയ്ക്കു വേണ്ടി' എന്ന വേദ വാക്യവുമായി നില കൊണ്ടിരുന്ന ഒരു വിഭാഗം ഇവിടെ എന്നുമുണ്ടായിരുന്നു. ' കൂത്ത് ' അതുകൊണ്ടുതന്നെ പൂരവുമായി ബന്ധപ്പെട്ട ഒരു കലയായിത്തീര്‍ന്നു. "മകരം കൊണ്ട് മാടം കേറുക" എന്ന ഒരു ചൊല്ലു തന്നെ ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. കൂത്തുമാടങ്ങള്‍ ഇന്നും പ്രൗഢിയോടുകൂടി നില കൊള്ളുന്നു.
മരതകപ്പട്ടുടുത്ത്, വെള്ളിക്കൊലുസിട്ട്, പുഷ്പാഭരണങ്ങളോടെ നില്‍ക്കുന്ന ഈ സുന്ദരഗ്രാമത്തില്‍ കൊതി തീരും വരെ ജീവിച്ച് മരിച്ചവരുണ്ടോ..? ദേവീ പ്രസാദം എന്നും നമ്മുടെ നാടിന് അനുഗ്രഹവര്‍ഷമായി ചൊരിയട്ടെ.....
126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/35105" എന്ന താളിൽനിന്ന് ശേഖരിച്ചത്