"ഗവ.എൽ.പി.എസ് കൂടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,036 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2017
(ചെ.)
വരി 32: വരി 32:
................................
................................
== ചരിത്രം ==
== ചരിത്രം ==
1889 ഇൽ സ്കൂൾ ആരംഭിക്കുകയും 1918 ഇൽ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. ആദ്യം ഒരു എൽ. പി . സ്കൂൾ  ആയാണ് തുടങ്ങിയത്. 1962 ഇൽ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തുകയും അപ്പോൾ സ്ഥലപരിമിതി മൂലം കൂടൽ വില്ലേജിലെ  175 ആം നമ്പർ എസ് . എൻ .ഡി .പി. ശാഖാ വാടകകെട്ടിടത്തിലേക്കു മാറ്റി പ്രവർത്തനം ആരംഭിച്ചു. 2005 ഇൽ സ്കൂൾ വീണ്ടും ഹൈസ്കൂളിലെ ഒഴിഞ്ഞ രണ്ടു മുറികളിലേക്ക് പ്രവർത്തനം ആരംഭിച്ചു. 2009 ഇൽ ഹൈസ്കൂളിലെ 30 സെൻറ് സ്ഥലത്തു 5 മുറി കെട്ടിടം പണിയാൻ അനുവദിച്ചു. 2011 ഇൽ കെട്ടിടം പണി പൂർത്തിയായി അവിടേക്കു സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ ഇവിടെയാണ് സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു
ഏനാദിമംഗലം പഞ്ചായത്തിൽ കുന്നത്തൂർ താലൂക്കിൽ ഉൾപ്പെട്ട മലയോരപ്രദേശമായ കൂടൽ ഗ്രാമം ആദ്യകാലത്തു വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്നു. കൊച്ചുകുട്ടികൾക്ക് പോലും 8 കിലോമീറ്റർ ദൂരം നടന്നു പോയങ്കിലേ പഠിക്കുവാൻ സാധിച്ചിരുന്നുള്ളൂ. അന്നത്തെ ഗ്രാമീണരുടെ ശ്രമഫലമായി, നാട്ടുകാരുടെ സഹായത്തോടെ ഒരു പ്രൈമറി സ്കൂൾ പ്രൈവറ്റ് ആയി ആരംഭിച്ചു. പുലത്തു എന്ന വീട്ടുകാരാണ് സ്കൂളിനാവശ്യമായ സ്ഥലം നൽകിയത്. 1918 ഇൽ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. 1962 ഇൽ ഹൈസ്കൂൾ ആയി ഉയർത്തി. സ്ഥല പരിമിതി മൂലം പ്രൈമറി സ്കൂൾ വേർതിരിച്ചു. മുറിഞ്ഞകല്ലിൽ പ്രവർത്തിക്കുന്ന 175 ആം നമ്പർ എസ് . എൻ .ഡി .പി. ശാഖാ മന്ദിരത്തിൻറെ ഒഴിഞ്ഞ കെട്ടിടത്തിലേക്ക് വാടകക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. സ്കൂൾ ഒഴിഞ്ഞു കൊടുക്കണമെന്ന് എസ് . എൻ .ഡി .പി. ശാഖാ യോഗം ആവശ്യപെട്ടതനുസരിച്ചു പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഉടെ ഉത്തരവ് പ്രകാരം അന്നത്തെ പ്രഥമാധ്യാപിക ആയിരുന്ന രതി ദേവി ടീച്ചറുടെ നേതൃത്വത്തിൽ 2006 ആഗസ്റ്റിൽ വീണ്ടും കൂടൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് തിരിച്ചെത്തി ചേർന്നു. പ്രൈമറി സ്കൂളിലെ പി ടി എ യുടെ അപേക്ഷപ്രകാരം ഹൈ സ്കൂൾ പി ടി എ പ്രൈമറി സ്കൂൾ പണിയുന്നതിന് വേണ്ടി 30 സെൻറ് സ്ഥലം അനുവദിച്ചു തരുകയുണ്ടായി. അന്നത്തെ പ്രഥമാധ്യാപികയായിരുന്ന പി ഉദയമ്മാൾ ടീച്ചറിൻറെ നേതൃത്വത്തിൽ എസ് എസ് എ യുടെയും കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൻറെയും ഫണ്ട് ഉപയോഗിച്ച് പ്രൈമറി സ്കൂളിന് അഞ്ചു മുറികളുള്ള ഒരു കെട്ടിടം പണിതു. നിലവിൽ സ്കൂളിന് രണ്ടു കെട്ടിടങ്ങൾ ഉണ്ട്. ആകെ എട്ടു മുറികളിലായി ലോവർ പ്രൈമറി സ്കൂളും പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു. പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കലഞ്ഞൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ അക്കാദമികവും ഭൗതികവുമായ നേട്ടത്തിലൂടെ മികവിൻറെ പാതയിലേക്ക് കടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. സ്കൂൾ ശതാബ്ദി ആഘോഷത്തിനുള്ള തയ്യാറെടുപ്പാണ്.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
കിണർ,  
കിണർ,  
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/312907" എന്ന താളിൽനിന്ന് ശേഖരിച്ചത്