"നസ്റത്ത് യു പി എസ് കട്ടിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:


==മികവുകൾ==
==മികവുകൾ==
സ്കൂള്‍ മാനേജ്മെന്റിന്റേയും പി.ടി. എ യുടെയും പരിപൂര്‍ണ്ണ പിന്തുണയോടെ വൈവിധ്യവും ആകര്‍ഷകവു മായ നിരവധി മികവ് പ്രവര്‍ത്തനങ്ങള്‍  സ്കൂളില്‍ നടത്തപ്പെടുന്നു. വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനം മുന്‍നിര്‍ത്തി അറിവിലും,  കലാകായികമേഖലയിലും  മികവും, സാന്‍മാര്‍ഗ്ഗികമൂല്യവും  പൗരധര്‍മ്മവും വിശാലമായ മതേതരത്വ കാഴ്ചപ്പാടും  സര്‍ഗ്ഗാത്മകതയും ഉത്തരവാദിത്വവും  പുലര്‍ത്തുന്നതിന് സഹായകമായ പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങള്‍,  വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രഗത്ഭമതികളുടെ വിജ്ഞാന പ്രദങ്ങളായ ക്ലാസുകള്‍,  ഇങ്ങനെ എല്ലാം കൊണ്ടും സ്ക്കൂള്‍ അനുഭവം പഠിതാക്കളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. പിന്നോക്കക്കാരായ വിദ്യാര്‍ത്ഥികളെ മുന്‍നിരയിലെത്തിക്കുന്നതിനായി  കുടെനടക്കാം പരിപാടിയും, ഏകദിന ശില്പശാലയും, ലൈബ്രറി പുസ്തകങ്ങളുടെ വായനാക്കുറിപ്പ് എഴുതി തയ്യാറാക്കലും പഠനയാത്രകളും, ഇംഗ്ലീഷ് പഠന കോച്ചിംഗുകളും ,  കുട്ടികളില്‍ ഭാഷാപരിജ്ഞാനം വളര്‍ത്തുന്നതിനായി  എല്ലാ ദിവസവും ഉച്ച ഭക്ഷണത്തിന് ശേഷം ഉറുദു, മലയാളം, സംസ്ക്കൃതം, അറബി, ഹിന്ദി,  ഇംഗ്ലീഷ്,  ഭാഷകളില്‍  കഥ, കവിത, സംഭാഷണങ്ങള്‍, തുടങ്ങിയവ  കേള്‍പ്പിക്കുക, ഇംഗ്ലീഷ്  അസംബ്ലി രണ്ടാഴ്ചയില്‍ ഒരിക്കല്‍ നടത്തുക, എന്നീ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് നടത്തുന്നു.  പൂന്തോട്ടനിര്‍മ്മാണം, പച്ചക്കറി തോട്ടം, ഔഷധതോട്ടം, തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ ഉത്സാഹത്തോടെ ഏര്‍പ്പെടുന്നു. പഞ്ചായത്ത് തല സ്ഫോട് മത്സരത്തില്‍ മികച്ച സ്കൂളായി നസ്റത്ത് യു.പി.സ്കൂള്‍ തിരഞ്ഞെടുക്കപ്പെട്ടു. 2015 – 2016 വര്‍ഷത്തിലെ നസ്റത്ത്  യു. പി. സ്കൂളിന്റെ 'കുടുംബ സംഗമങ്ങള്‍  ഏറെ ഹൃദ്യമായിരുന്നു. കുട്ടികളുടെ വീടുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളെ മൂന്നു മേഖലകളായി തിരിച്ചു സ്നേഹസംഗമങ്ങള്‍ എന്ന പേരില്‍ കുട്ടികളെയും മാതാപിതാക്കളെയും ഉള്‍പ്പെടുത്തി ക്ലാസ്സുകളും വിവിധങ്ങളായ പരിപാടികളും നടത്തി. അദ്ധ്യാപക രക്ഷാകര്‍ത്തൃ ബന്ധം  കൂടുതല്‍  ഉറപ്പിക്കുന്നതിന്  3 മാസത്തിലൊരിക്കല്‍ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച്  വിദ്യാര്‍ത്ഥികളുടെ കുടുംബ പാശ്ചാത്തലം മനസ്സിലാക്കുകയും  അതനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/310832" എന്ന താളിൽനിന്ന് ശേഖരിച്ചത്