"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 196: വരി 196:


.
.
== ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് റിപ്പോർട്ട് ==
തീയതി 10/07 /2025*
ലഹരി വിമുക്ത ലോകം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി, ഉദയം പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 10 ഉച്ചയ്ക്ക് ഒരു മണിക്ക്  പൊന്നുരുന്നി സി കെ സി ഹൈസ്കൂളിൽ വെച്ച് ഒരു ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു. ഏഴാം ക്ലാസിൽ നിന്നുള്ള 89 വിദ്യാർഥികളാണ് ഈ ക്ലാസ്സിൽ പങ്കെടുത്തത്. ഈശ്വര പ്രാർത്ഥനയോടുകൂടി തുടങ്ങിയ യോഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റിയിലെ പിജി വിദ്യാർത്ഥിനിയായ കുമാരി അഞ്ജന എം ജെ ബോധവൽക്കരണ ക്ലാസ് നയിച്ചു.ലഹരി എന്ന മാരക വിപത്തിനെ കുറിച്ചും അതിന് അടിമകളായി തീരുന്നതിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ചും ഹൃസ്വ  ചിത്രങ്ങളിലൂടെ വ്യക്തമാക്കി.ലഹരിയുടെ ഉപയോഗം കൊണ്ടുള്ള ദോഷങ്ങൾ, ശരീരത്തിൽ ഇതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയും ഇത് നമ്മുടെ തലച്ചോറിനെയും വികാരങ്ങളെയും പൊതുവായ പെരുമാറ്റ രീതികളെയും ദോഷകരമായി ബാധിക്കുന്നതിനെക്കുറിച്ചും ഉദ്ബോധിപ്പിച്ചു. ലഹരി ഉപയോഗിക്കില്ല എന്ന ഉറച്ച തീരുമാനം എടുക്കുക എന്ന ഉദ്ദേശത്തോടുകൂടി ആസൂത്രണം ചെയ്ത ഈ ക്ലാസ്സ് വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനപ്രദമായി അനുഭവപ്പെട്ടു ജീവിതനൈപുണികൾ,ശക്തമായ കുടുംബ ബന്ധങ്ങൾ, ആരോഗ്യകരമായ ശീലങ്ങൾ,ജീവിതത്തിന്റെ ലക്ഷ്യബോധം എന്നിവ കാത്തുസൂക്ഷിക്കുന്നതിലൂടെ അനാരോഗ്യകരമായ ഇത്തരം ശീലങ്ങളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി. കുട്ടികളുമായി സൗഹൃദ സംഭാഷണം നടത്തിയും പ്രായോഗിക തന്ത്രങ്ങളിലൂടെയും ജീവിതത്തിന്റെ പ്രതികൂല ഘട്ടങ്ങളിൽ ജാഗ്രതയോടെ ഉത്തരവാദിത്വത്തോടെ ധൈര്യശാലികളായി തീരുമാനമെടുക്കേണ്ടതിന്റെ പ്രാധാന്യം ഊന്നി പറഞ്ഞു. ലഹരിയുടെ മാരകമായ വിപത്തുകളെ കുറിച്ച് പുതിയ അറിവുകൾ ലഭ്യമായതോടൊപ്പം തങ്ങളുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഗുണപരമായ മാറ്റങ്ങൾക്ക് ശക്തരായ പ്രതിനിധികളായി തീരേണ്ടതിന്റെ ആവശ്യകതയും തിരിച്ചറിയാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു.പരിശീലക കുമാരി അഞ്ജന ചൊല്ലികൊടുത്ത ലഹരി വിരുദ്ധ മുദ്രാവാക്യം കുട്ടികൾ ഒത്തൊരുമിച്ച് ഏറ്റുചൊല്ലി. സീയ പി വി, മുഹമ്മദ് മുസ്തഫ എന്നീ വിദ്യാർത്ഥികൾ തങ്ങൾക്ക് ലഭ്യമായ അറിവുകൾ പങ്കുവെച്ചു. ശ്രീമതി ഷെറീന ടീച്ചർ കൃതജ്ഞത അർപ്പിച്ചു രണ്ടു മണിയോടുകൂടി ക്ലാസ് സമാപിച്ചു.
1,999

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2767134" എന്ന താളിൽനിന്ന് ശേഖരിച്ചത്