"വി.ആർ.സി.എം.യു.പി.എസ്. വല്ലങ്ങി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:
=== എന്റെ ഗ്രാമം . ===
=== എന്റെ ഗ്രാമം . ===
ചരിത്രം
ചരിത്രം
'''നെന്മാറ വല്ലങ്ങി വേല.'''
കേരളത്തിന്റെ നെല്ലറയും  ഗ്രാമീണ ചിന്തകൾ കാത്തു സൂക്ഷിക്കുന്ന ജില്ലയാണ് പാലക്കാട്. പാലക്കാടു ജില്ലയിൽ നെല്ലിയാമ്പതി മലനിരകളുടെ താഴെയാണ് കുടകരനാട്. നെന്മാറ, വല്ലങ്ങി, വിത്തനശ്ശേരി, തിരുവഴിയാട്, അയിലൂർ ദേശങ്ങൾ ചേരുന്ന കുടകരനാട്. മലയാളമാസം മീനം ഒന്ന് മുതൽ ഇരുപത് വരെ നെന്മാറ-വല്ലങ്ങി  ദേശക്കാർക്ക് ഉത്സവങ്ങളുടെ ദിനരാത്രങ്ങളാണ്. ദേശദൈവമായ നെല്ലികുളങ്ങര ഭഗവതിയെ വണങ്ങുന്ന വേലക്കാലം പൂരങ്ങളുടെ പൂരം എന്ന് തൃശൂർ പൂരത്തെ പറയുന്നത് പോലെ വേലകളുടെ വേലയാണ് നെന്മാറ വല്ലങ്ങി വേല.
നെന്മാറ, വല്ലങ്ങി എന്നീ ഗ്രാമങ്ങൾ പണ്ടുകാലത്തെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായിരുന്നു. ഈ ഗ്രാമത്തിലെ പ്രധാന ക്ഷേത്രം നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം ആണ്. ഇവിടെയാണ് പ്രശസ്തമായ നെന്മാറ വല്ലങ്ങി വേല ഉത്സവം ആഘോഷിക്കുന്നത്. കരിമരുന്നു പ്രയോഗവും  വളരെ പ്രസക്തിയുള്ളതാണ് മീനം  പത്തിന്  കൂറയിയിട്ട് മീനം ഇരുപതിന്‌ വേല ആഘോഷിക്കും പത്തു ദിവസവും വിവിധ പരിപാടികൾ ദേശത്തു നടക്കും. മലയാള മാസമായ മീനമാസം 20-ആം തിയ്യതി (ഏപ്രിൽ 2-നോ 3-നോ) ആണ് ഈ ഉത്സവം നടക്കുക. നെല്ലിയാമ്പതി മലനിരകൾക്കു താഴെ ചിറ്റൂർ താലൂക്കിലെ പാടങ്ങളാണ് ഈ ഉത്സവത്തിന്റെ വേദി.  നെറ്റിപ്പട്ടം കെട്ടി, ആലവട്ട വെഞ്ചാമരങ്ങളും സ്വർണ്ണക്കുടകളും ചൂടിയ ആന എഴുന്നള്ളത്തിൽ തുടങ്ങി, ഇരുകരക്കാരുടെയും എഴുന്നള്ളത്ത് അഭിമുഖം വന്നു നിൽക്കുന്ന പാടത്തെ പന്തലുകളിൽ വരെ ഉണ്ട് ഈ മത്സരം.
നെല്ലിക്കുളങ്ങര ഭഗവതിയുടെ ജന്മദിനമായ മീനം 20-നാണ് പ്രധാന ഉത്സവം. നെന്മാറ ദേശത്തിനും വല്ലങ്ങി ദേശത്തിനും സ്വന്തം കാവുകളും അവിടെ പരദേവതകളുമുണ്ടെങ്കിലും ഇവർ നെല്ലിക്കുളങ്ങര ക്ഷേത്രത്തിനു സമീപം വേലക്കായി അണിനിരക്കുന്നു. കുമ്മാട്ടി, കരിവേല, ആണ്ടിവേല എന്നീ നാടൻകലകളും ഈ സമയങ്ങളിൽ അരങ്ങേറും. നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലേക്ക് രണ്ടു കരക്കാരുടെയും  ആനകളോടെ ഉള്ള എഴുന്നള്ളിപ്പ് പന്തലിലെത്തി നിരന്ന ശേഷം നടക്കുന്ന പഞ്ചവാദ്യമാണ് ഉത്സവത്തിന്റെ പ്രധാന ആകർഷണം. സന്ധ്യയോടെ വലിയ വെടിക്കെട്ടും കരിമരുന്നു പ്രയോഗവും ഉണ്ടാവും.


=== സ്കൗട്ട് ===
=== സ്കൗട്ട് ===
60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2593238" എന്ന താളിൽനിന്ന് ശേഖരിച്ചത്