"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:43, 29 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂൺ 2024→വായനാവാരം 2024
വരി 24: | വരി 24: | ||
</gallery> | </gallery> | ||
== വായനാവാരം 2024 == | == വായനാവാരം 2024 == | ||
വായന അറിവാണ് അറിവ് അമൃതമാണ് വായിച്ചു വളരുന്ന ഒരു തലമുറ ഒരു നാടിൻ്റെ ഭാവി പ്രതീക്ഷയാണ്. | |||
ജൂൺ 19 മുതൽ 26 വരെ വായനയുടെ മഹത്വത്തെ ഉദ്ഘോഷിച്ചു കൊണ്ടുള്ള വായന വാരാഘോഷത്തിന് നമ്മുടെ സ്കൂളും പങ്കാളികളായി വായനാദിനത്തിൽ കുട്ടികളെ വായിച്ചുവളരാൻ ഉദ്ബോധിപ്പിച്ച ശ്രീ പി എൻ പണിക്കരുടെ സ്മരണ നിലനിർത്താൻ ഉതകുന്ന പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു ആദ്യത്തെ ദിവസം വായനയുടെ പ്രാധാന്യത്തെയും ഗ്രന്ഥശാലകളുടെ മഹത്വത്തെയും പ്രകീർത്തിച്ചു കൊണ്ടുള്ള പോസ്റ്ററുകൾ കുട്ടികൾ പ്രദർശിപ്പിച്ചു തുടർ ദിവസങ്ങളിൽ കവിത ചൊല്ലൽ കഥപറച്ചിൽ നാടൻപാട്ട് അവതരണം ക്വിസ് മത്സരം തുടങ്ങിയവയിലൂടെ കുട്ടികളുടെ കലാവിരുന്ന് തന്നെ ഒരുക്കി അതോടൊപ്പം കഥാരതന കവിതാരതന പ്രസംഗമത്സരം തുടങ്ങിയ ഇനങ്ങളിൽ മത്സരിച്ച ബുദ്ധിയോടെ പങ്കെടുത്ത കുട്ടികൾ അവരുടെ കഴിവ് തെളിയിച്ചു | |||
വായന വാരാഘോഷത്തോടെ അനുബന്ധിച്ച് പത്രപാരായണത്തിന്റെ മഹത്വം ഊന്നിപ്പറഞ്ഞുകൊണ്ട് നമ്മുടെ കുട്ടികൾക്കായി വെങ്ങാനൂർ സർവീസ് സഹകരണ ബാങ്ക് ദേശാഭിമാനി പത്രം വിതരണം ചെയ്തു. ആനുകാലിക സംഭവങ്ങളുടെ വിശാലമായ ലോകത്തേക്ക് പത്രവായന കുട്ടികൾക്ക് വഴികാട്ടും എന്ന് ജികെ ആഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ നവകേരള മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ ടി എൻ സീമപറയുകയുണ്ടായി. | |||
വായന വാരാഘോഷത്തിന്റെ സമാപന ദിവസത്തിൽ കവിയും അധ്യാപകനും കുമാരനാശാൻ അവാർഡ് ജേതാവുമായ ശ്രീ സുമേഷ് കൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു ചലച്ചിത്ര ഗാനങ്ങളിലൂടെ കവിതകളിലൂടെ എഴുത്തുകാരെ പരിചയപ്പെടുത്തുകയും സ്വശുദ്ധമായ ശൈലിയിലുള്ള സാറിന്റെ പ്രഭാഷണം കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പകർന്നുകളയും കുട്ടികളോടൊപ്പം അവരിൽ ഒരാളായി കുട്ടികളുടെ രസിപ്പിക്കാൻ ഉതകുന്ന രീതിയിൽ സാറിൻറെ അധ്യാപന ശൈലി കുട്ടികളെ ഉണർത്തുകയും ഊർജ്ജസ്വലരാക്കുകയും ചെയ്തു. | |||
പുസ്തകങ്ങളോട് കൂട്ടുകൂടി സബുദ്ധിയും സദ് ചിന്തകളുമായി അറിവിൻറെ നിറകുടങ്ങളായി തന്നെ നമ്മുടെ കുട്ടികൾ ഈ വിദ്യാലയത്തിൽ വിരാജിക്കുവാൻ വായനാവാരാഘോഷം പോലെയുള്ള ആഘോഷ പരിപാടികൾ സഹായകരമാകും എന്ന കാര്യം നിസ്തർക്കമാണ്. | |||
== അന്താരാഷ്ട്ര യോഗ ദിനം 2024 == | == അന്താരാഷ്ട്ര യോഗ ദിനം 2024 == |