"യു.എം.എൽ.പി.എസ് തിരുവില്വാമല/ക്ലബ്ബുകൾ/കാർഷികക്ലബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഖണ്ഡിക ചേർത്തു
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഖണ്ഡിക ചേർത്തു)
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}വർഷങ്ങളായി വിദ്യാലയത്തിൽ മികച്ച രീതിയിൽ കാർഷിക ക്ലബ് പ്രവർത്തിച്ച് വരുന്നു.  ഗ്രോ ബാഗ് ,വിദ്യാലയത്തോട്ടം, കുട്ടികളുടെ വീടുകൾ എന്നിവിടങ്ങളിലാണ് കൃഷി ചെയ്യുന്നത്. വെണ്ട, വഴുതന, തക്കാളി , പച്ചമുളക്, ചീര, മുരിങ്ങ, പപ്പായ , കോവൽ, മത്തൻ, കുമ്പളം, ചേന, ചേമ്പ്, പയർ, കപ്പ, വാഴ തുടങ്ങിയവ വിദ്യാലയത്തിൽ കൃഷി ചെയ്യുന്നു. കൃഷിയിട സന്ദർശനം , കർഷകനുമായി അഭിമുഖം, കൃഷിപ്പതിപ്പ് തയാറാക്കൽ, കൃഷിപ്പാട്ട്, കൃഷിച്ചൊല്ല് എന്നിവയുടെ ശേഖരണം, തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതത്വത്തി നടന്ന് വരുന്നു.ഈ വർഷം ഓണത്തിന് ഒരു ചക്ക് ചെണ്ടുമല്ലി ,ശീതകാല പച്ചക്കറി കൃഷി,എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി. ഓണത്തിന് ഒരു ചാക്ക് ചെണ്ടുമല്ലി' എന്ന ലക്ഷ്യവുമായാണ് യു.എം.എൽ.പി.സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ കൃഷിയിറക്കിയത്.ജൂൺ 16 ന് നഴ്സറിയിൽ നിന്ന് വാങ്ങിയ തൈകൾ പ്രധാനാധ്യാപിക ചന്ദ്രിക ടീച്ചറുടെ നേതൃത്വത്തിൽ നട്ടു. സീസണൽ കൃഷിയുടെ പ്രാധാന്യവും വിപണന സാധ്യതയും കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ചെയ്ത പൂക്കൃഷിയുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ K.അബ്ബാസ് ക്ലബ്ബംഗങ്ങൾക്ക് നൽകി നിർവ്വഹിച്ചു. പ്രധാനാധ്യാപിക ചന്ദ്രിക പി യു , അധ്യാപികമാരായ നിഷ സി , സാവിത്രി ഒപി , ആയിഷ സി എ , സാന്ദ്ര പി എം . ക്ലബംഗങ്ങളായ മാധവ പ്രസാദ് എം , അവന്തിക ടി ജെ , കൃഷ്ണ നന്ദ പി എസ് എന്നിവർ വിളവെടുപ്പിൽ പങ്കാളികളായി.
532

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2482718" എന്ന താളിൽനിന്ന് ശേഖരിച്ചത്