"എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28: വരി 28:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ഇരിങ്ങാവൂര്‍ എന്ന പ്രദേശത്ത് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു. 1905 ല്‍ വളരെ എളിയനിലയില്‍ തുടക്കം. ചാണകമെഴുതിയ തറ, മുളയും കവുങ്ങും താങ്ങി നിര്‍ത്തുന്ന മേല്‍ക്കൂര. ഓലമേഞ്ഞ കെട്ടിടം. അതിനു താഴെ വിരലിലെണ്ണാവുന്ന കുട്ടികള്‍. കുഞ്ഞിക്കിട്ട മാസ്റ്റര്‍, കറപ്പുണ്ണി മാസ്റ്റര്‍, ചോലക്കല്‍ കറപ്പന്‍, പറങ്ങോടന്‍ എന്നിവര്‍ തുടങ്ങി വെച്ച ഈ സ്ഥാപനം തുടര്‍ന്ന് മാനേജറും ഹെഡ്മാസ്റ്ററുമായ ചേണ്ടുചെട്ട്യാര്‍ പരിപാലിച്ചു. 1923 ല്‍ സരസ്വതി വിലാസം എലിമെന്‍ററി സ്കൂള്‍ എന്ന പേരില്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ അംഗീകാരം. തുടര്‍ന്ന് ഈ സ്ഥാപനം പടിപടിയായി ഉയരാന്‍ തുടങ്ങി. 1967 ല്‍ വിദ്യാലയത്തിന്‍റെ മാനേജ്മെന്‍റ് ചോലക്കല്‍ കറപ്പന്‍ എന്ന കൃഷ്ണന്‍ ഏറ്റെടുത്തു. 1976ല്‍ യു.പി ആയി അപ്ഗ്രേഡ് ചെയ്തു. വളര്‍ച്ചയുടെ പടവുകള്‍ താണ്ടി 19 ഡിവിഷനുകളിലായി 800ല്‍ അധികം വിദ്യാര്‍ഥികള്‍, 27 അധ്യാപകര്‍, അവര്‍ക്ക് പ്രചോദനമേകുന്ന അധ്യാപക രക്ഷാകര്‍തൃ സമിതിയും മുന്‍ ഹെഡ്മാസ്റ്ററും ഇപ്പോഴത്തെ മാനേജറുമായ സി. രാജന്‍ മാസ്റ്ററുടെയും നേതൃത്വത്തിലുള്ള ക്രിയാത്മാകമായ  ഇടപെടലുകളാണ് വിദ്യാലത്തിന്‍റെ വിജയം.
വിദ്യാലയം സ്ഥാപിച്ചത്.  
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/236989" എന്ന താളിൽനിന്ന് ശേഖരിച്ചത്