Jump to content
സഹായം

"ജി എൽ പി എസ് ചെറുകുളം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 64: വരി 64:
കൊതികൊണ്ടിരിപ്പാണീ
കൊതികൊണ്ടിരിപ്പാണീ
ഞാനെന്ന ബാല്യം ...
ഞാനെന്ന ബാല്യം ...
മധുരിക്കും ഓർമ്മകൾ
  ✍️സിറാജ് എലമ്പ്ര
ഞാൻ ഒന്നു മുതൽ നാലു വരെ  (1990 ജൂൺ  മുതൽ 1994 ഏപ്രിൽ വരെ ) പഠിച്ച ചെറുകുളത്തെ സർക്കാർ ചെറിയ പ്രാഥമിക വിദ്യാലയം ഇന്ന് എഴുപതിൻറെ നിറവിൽ. 
ഞാൻ പഠിച്ചിരുന്ന കാലത്ത് ഈ സ്കൂളിനു ഒരു കെട്ടിടം മാത്രമാണ് ഉണ്ടായിരുന്നത്  നാലു ക്ലാസുകൾ ഓരോ ഡിവിഷൻ വീതം.  ക്ലാസ് മുറിയിൽ ഡസ്ക് ഉണ്ടായിരുന്നില്ല. യൂണിഫോം നിലവിൽ വന്നിട്ടില്ല. പാൻറ്സ് ധരിക്കുന്നവർ അപൂർവ്വം. വെള്ളത്തുണി,  കള്ളിത്തുണി, ഹവായ് ചെരുപ്പ് ഇതൊക്കെയായിരുന്നു വേഷങ്ങൾ. ഗ്രൂപ്പ് ഫോട്ടോ എടുക്കലും പഠനയാത്ര പോവലും തുടങ്ങിയിട്ടില്ല. ഫോണും വൈദ്യുതിയും വിവര സാങ്കേതിക വിദ്യയുടെ സംവിധാനങ്ങളും എത്തിയിട്ടില്ല.  ഉച്ചഭക്ഷണം ചെറുപയർ മിക്സ് കഞ്ഞി അല്ലെങ്കിൽ ചോറും കടല, പരിപ്പ്.  ഉച്ചയ്ക്ക് കിട്ടുന്ന ഇടവേള നന്നായി ആഘോഷിക്കും മിക്കവാറും വിവിധ ഇനം കളികൾ ഉണ്ടാകും ഗോട്ടി,പന്ത്, കുട്ടിയും കോലും, കള്ളനും പോലീസും, ഒളിച്ചു കളി അങ്ങനെ പലതും.  അല്ലെങ്കിൽ കുളത്തിലും തോട്ടിലും നീന്തിക്കുളിക്കാൻ പോകും ചില കാലങ്ങളിൽ സ്കൂളിന്റെ പരിസരത്ത് കാട്ടുപഴവർഗങ്ങൾ ഉണ്ടാവും അത് പറിക്കാൻ പോകും തെച്ചിപ്പഴം, നാറപഴം,ചെർളംപഴം,ചുള്ളിക്ക, അമ്പാഴങ്ങ, പിന്നെ നെല്ലിക്ക, മാങ്ങ, പുളി അങ്ങനെ കിട്ടുന്നത് എന്തും. അന്ന് സ്കൂളിൽ ഗൈറ്റും മതിലും ഉണ്ടായിരുന്നില്ല അത് കൊണ്ട് കുട്ടികൾക്ക് പുറത്തിറങ്ങാൻ കൂടുതൽ സ്വാതന്ത്ര്യം ഉണ്ടായിരുന്നു.  ചില ദിവസങ്ങളിൽ കുറച്ചു  കുട്ടികൾക്ക് മിഠായി കച്ചവടം ഉണ്ടാവും 5,10 പൈസ വിലയുള്ള മിഠായികൾ. സിലൈറ്റ് മായ്ക്കാൻ വെള്ളത്തണ്ടും പുതുമ നിലനിർത്താൻ കഞ്ഞുണ്ണിയും ഉപയോഗിക്കൽ പതിവായിരുന്നു. പഠന പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്നവർക്ക് പലപ്പോഴും അദ്ധ്യാപകരുടെ കയ്യിൽ നിന്ന് കിട്ടുന്ന ചോക്കിൻ പൊട്ട് അവാർഡ് കിട്ടുന്ന പ്രതീതിയായിരുന്നു. ഞാൻ ഒന്നാം ക്ലാസ്സിൽ പഠിച്ചിരുന്ന കാലത്ത് സ്കൂളിൻറെ തൊട്ടടുത്തുള്ള അങ്കണവാടിയിൽ വിദ്യാർഥിയായിരുന്ന സിപി അബ്ദുറഹ്മാൻ ഇപ്പോൾ ഈ സ്കൂളിൻറെ പിടിഎ പ്രസിഡന്റാണ്. കൊടപ്പനോല, തെങ്ങോല, മുള, കമുങ്ങ് എന്നിവ കൊണ്ട് നിർമ്മിച്ചതായിരുന്നു അന്നത്തെ അങ്കണവാടി കെട്ടിടം. ഞാൻ നാലാംക്ളാസിൽ പഠിക്കുമ്പോൾ അന്നത്തെ മൂന്നാം ക്ലാസുകാരൻ ശരീഫും, രണ്ടാം ക്ലാസുകാരൻ മുജീബും ഇപ്പോൾ ഡോക്ടർമാരാണ്. ഈ സ്കൂളിൻറെ പൂർവ്വ വിദ്യാർഥികൾ പലരും ഇന്ന് കടലിനക്കരെയാണ് പ്രിയ പ്രവാസി സുഹൃത്തുക്കളെ ഓർക്കാതെ നാട്ടിൽ  നമുക്കൊരു ആഘോഷവുമില്ല.  ഈ വർഷം സ്കൂളിൽ നിന്ന് വിരമിക്കുന്ന ജമീല ടീച്ചർ 1993ജൂൺ 14നും, 2016 ൽ വിരമിച്ച തൊടുപുഴ സ്വദേശിയായ പ്രഭാകരൻ മാഷ് 1993 ജൂൺ 27നുമാണ് സ്കൂളിലെത്തിയത് അന്ന് ഞാൻ ഈ വിദ്യാലയത്തിലെ അവസാന വർഷ വിദ്യാർഥിയായിരുന്നു.
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2133250" എന്ന താളിൽനിന്ന് ശേഖരിച്ചത്