"മാർത്തോമ എൽ. പി .എസ് . വാളകം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 47: വരി 47:
=== പരിസ്ഥിതി ക്ലബ്ബ്===
=== പരിസ്ഥിതി ക്ലബ്ബ്===
2022-2023 അധ്യയന വർഷം
2022-2023 അധ്യയന വർഷം
മണ്ണും മനസ്സും തമ്മിലുള്ള ജൈവ ബന്ധത്തിന്റെ നാനാർത്ഥങ്ങളെ സൂക്ഷ്മവും സുന്ദരവുമായി നിരീക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. വിദ്യാലയത്തെ ഹരിതവും ശുദ്ധവും മനുഷ്യത്വ പൂർണ്ണമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ശലഭോഭ്യാന പാർക്ക് നിർമ്മിക്കുകയുണ്ടായി. അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്ന് സ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടം നിർമ്മിക്കുക ഉണ്ടായി. രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ഇടവിട്ട് കൃഷിത്തോട്ടം സന്ദർശിക്കുകയും വളവും മറ്റു നൽകി അവരെ പരിപാലിച്ചു വരികയും ചെയ്യുന്നു. വാളകം ഗ്രാമപഞ്ചായത്തിൽ മികച്ച വനിതാ കർഷകക്കുള്ള അവാർഡ് നേടിയ, ക്ലാസ് രണ്ടിൽ പഠിക്കുന്ന കുട്ടിയുടെ അമ്മയുമായ ശ്രീമതി അനു ഗിരീഷിനെ ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ ആദരിക്കുകയുണ്ടായി. അതോടൊപ്പം തന്നെ ശ്രീമതി അനു സ്കൂളിലേക്ക് വേണ്ടി പേര, ചാമ്പ, ടിഷ്യു വാഴ,നാരകം, മാതളം,  മുന്തിരി എന്നിവയുടെ തൈകൾ നൽകുകയും ചെയ്തു. മരങ്ങൾ പരിസ്ഥിതിക്ക് നൽകുന്ന പ്രാധാന്യം വളരെ വിലപ്പെട്ടതാണെന്നും കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്തു. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഇവരുടെ ഭവനം സന്ദർശിക്കുകയും കൃഷി രീതികൾ പരിചയപ്പെടുകയും ചെയ്തു.
2023-24 അധ്യയന വർഷം
സ്കൂൾ പരിസ്ഥിതി ക്ലബ് വർഷങ്ങളായി സ്തുത്യാർഹമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. നിരവധി കുട്ടികൾ പരിസ്ഥിതിസേവകരായും തുടർന്നും പ്രവർത്തിച്ചുവരുന്നു. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിന്റെ ഒഴിഞ്ഞ ഭാഗങ്ങളിൽ വിവിധ ഇനം പച്ചക്കറി കൃഷി ചെയ്തുവരുന്നു. അതിനായി "KILA" സഹായവും ലഭിച്ചു. ഇതിൽ നിന്നും കിട്ടുന്ന പച്ചക്കറികൾ സ്കൂൾ ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്നു. സ്കൂളിനോട് ചേർന്നുള്ള മാർ സ്റ്റീഫൻ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് കുട്ടികൾ മനോഹരമായ ഒരു പച്ചക്കറിത്തോട്ടവും പൂന്തോട്ടവും നിർമ്മിച്ചു തന്നു. വിശുദ്ധ പരിപാലനത്തിൽ കുട്ടികൾ വളരെ ഉത്സാഹം ഉള്ളവരായി കാണപ്പെട്ടു.
120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2099727" എന്ന താളിൽനിന്ന് ശേഖരിച്ചത്