"ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:


= ഭൂതക്കുളം =
= ഭൂതക്കുളം =
കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ ഉൾപെടുന്ന ഒരു ഗ്രാമം ആണ് ഭൂതക്കുളം.
കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ ഉൾപെടുന്ന ഒരു ഗ്രാമം ആണ് ഭൂതക്കുളം. പൂതക്കുളമെന്നും ഈ ഗ്രാമം അറിയപ്പെടുന്നു. പരവൂർ മുൻസിപ്പാലിറ്റിയിൽ നിന്നും തെക്ക് ഭാഗത്തായി ഏകദേശം നാല് കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ഭൂതക്കുളം. ദേശീയ പാത 66ൽ പാരിപ്പള്ളിയിൽനിന്നും എട്ടു കിലോമീറ്റർ ദൂരത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പരവൂർ റയിൽവേ സ്റ്റേഷനിൽ  നിന്ന് 3.9 കിലോമീറ്ററും വർക്കലയിൽ നിന്ന് 11.4 കിലോമീറ്ററും കൊല്ലത്ത് നിന്ന് 23 കിലോമീറ്ററും അകലെയാണ് ഈ ഗ്രാമം . തിരുവനന്തപുരം ജില്ലയുമായി അതിർത്തി പങ്കിടുന്ന കൊല്ലം ജില്ലയിലെ ഒരു ഗ്രാമം കൂടിയാണ് ഭൂതക്കുളം. ഈ ഗ്രാമത്തിന്റെ വിസ്തീർണ്ണം 16.56 ചതുരശ്ര കിലോമീറ്റർ  ആണ് .
 
=== ഭൂമിശാസ്ത്രം ===
കൊല്ലം ജില്ലയുടെ തെക്കേ അറ്റത്ത് ഇടവ നടയറ കായലിനടുത്താണ് പൂതക്കുളം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് പറവൂർ മുനിസിപ്പാലിറ്റിയും കിഴക്ക് പാരിപ്പള്ളി പഞ്ചായത്തും വടക്ക് ചിറക്കര പഞ്ചായത്തും തെക്ക് തിരുവനന്തപുരം ജില്ലയുമാണ് ഈ ഗ്രാമത്തിന്റെ അതിർത്തികൾ.
 
=== ഗതാഗതം ===
ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരംഅന്താരാഷ്ട്ര വിമാനത്താവളവും (49.8 കി.മീ)  അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ പരവൂർ റയിൽവേ സ്റ്റേഷനും (4.5 കി.മീ.) വർക്കല ശിവഗിരി റയിൽവേ സ്റ്റേഷനുമാണ്. ഭൂതകുളം റോഡുകളിലൂടെ സമീപ പ്രദേശങ്ങളുമായി നന്നായി ബന്ധപ്പെട്ടിരിക്കുന്നു. പൂതക്കുളത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡ് പരവൂർ-പാരിപ്പള്ളി റോഡാണ്. റോഡ്‌ ഗതാഗതം പ്രധാനമായും സ്വകാര്യ ട്രാൻസ്പോർട്ട് ബസ്  ഓപ്പറേറ്റർമാരും സംസ്ഥാന ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് റോഡ്‌ ട്രാൻസ്പോർട്ട്കോർപറേഷനുമാണ് നൽകുന്നത്. ഭൂതക്കുളത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡ് പരവൂർ-പാരിപ്പള്ളി റോഡാണ്.
 
==== പ്രധാന റോഡുകൾ ====
 
* പരവൂർ - പാരിപ്പള്ളി റോഡ്
* ഭൂതകുളം- ഊന്നിൻമൂട്- വർക്കല റോഡ്
* ആലിൻമൂട്- ഒഴുകുപാറ റോഡ്
* വെട്ടുവിള - കലക്കോട്
* കലക്കോട് - ഭൂതക്കുളം
 
=== വ്യവസായം ===
കയർ, കശുവണ്ടി, കൈത്തറി എന്നിവയാണ് ഭൂതക്കുളത്തെ പ്രധാന വ്യവസായങ്ങൾ.
 
=== സംസ്കാരം ===
പൂതക്കുളത്തിന് സമ്പന്നമായ സാംസ്കാരിക പൈതൃകമുണ്ട്. ഗ്രാമത്തിൽ നിരവധി ലൈബ്രറികളും സാംസ്കാരിക കൂട്ടായ്മകളും സംഘടനകളും അടങ്ങിയിരിക്കുന്നു.
 
ശങ്കരപ്പിള്ള സ്മാരക ഗ്രന്ഥശാല, ഗാന്ധിസ്മാരക വായനശാല, സാംസ്കാരിക നിലയം കൊട്ടുവൻകോണം എന്നിവ ചില പ്രധാന ഗ്രന്ഥശാലകളാണ്.
 
പൂതക്കുളം ഗ്രാമത്തിൽ ധാരാളം ആനകൾ ഉണ്ട്.
 
==== വായനശാലകൾ ====
 
* ശങ്കരപ്പിള്ള സ്മാരക വായനശാല
* പ്രിയദർശിനി മെമ്മോറിയൽ ലൈബ്രറി & റീഡിംഗ് റൂം
* പബ്ലിക് ലൈബ്രറി, കൊട്ടുവൻകോണം
* ഗാന്ധി മെമ്മോറിയൽ റീഡിംഗ് ക്ലബ് & ലൈബ്രറി, കലക്കോട്
* വായനശാല, പാറവിള
* യുവരശ്മി ആർട്സ് & സ്പോർട്സ് ക്ലബ്, ലൈബ്രറി & റീഡിംഗ് റൂം ആലിൻമൂട് (പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ)
 
==== വിനോദകേന്ദ്രങ്ങൾ ====
 
* കളിപൊയ്ക ചിൽഡ്രൻസ് പാർക്ക്
* GHSS ഫുട്ബോൾ സ്റ്റേഡിയം
* മിനി സ്റ്റേഡിയം, ഭൂതകുളം
* കാവേരി ആന പാർക്ക്, പുത്തൻകുളം
* പച്ചയത്ത് പാർക്ക്, കലക്കോട്
 
=== സേവനങ്ങൾ ===
 
==== ആശുപത്രികൾ ====
 
* സർക്കാർ ഹോമിയോ ഡിസ്പെൻസറി, പൂതക്കുളം
* കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, കലക്കോട്
* സർക്കാർ ആയുർവേദ ഡിസ്പെൻസറി, പൂതക്കുളം
* കാർത്തിക ആശുപത്രി, മാവിള
* മോഹൻ ഹോസ്പിറ്റൽ, ഇടയാടി
* മുരാരി ആശുപത്രി, അമ്മാറത്തുമുക്ക്
* ജെജെ ആശുപത്രി, പുത്തൻകുളം
* സന്തോഷ് ആശുപത്രി, പുത്തൻകുളം
 
==== ധനകാര്യ സ്ഥാപനങ്ങൾ ====
 
* ഭൂതകുളം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
* കലക്കോട് സർവീസ് സഹകരണ ബാങ്ക്
* ഇന്ത്യൻ ഓവർസീസ് ബാങ്ക്, പുത്തൻകുളം
* കാത്തലിക് സിറിയൻ ബാങ്ക്, ഊന്നിൻമൂട്
 
=== ആരാധനാലയങ്ങൾ ===
 
* ഭൂതകുളം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം, ഭൂതകുളം
* ഏഴംവിള ശ്രീഭദ്രകാളി ക്ഷേത്രം, ഭൂതകുളം
* വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രം, ഭൂതകുളം
* പുന്നേകുളം ക്ഷേത്രം, ചെമ്പകശ്ശേരി
* മഹാവിഷ്ണു ക്ഷേത്രം, കോട്ടുവൻകോണം
* മേച്ചേരിൽ ഭദ്രാദേവി ക്ഷേത്രം, ഭൂതകുളം
* അപ്പൂപ്പൻ കാവ് ക്ഷേത്രം, ഭൂതകുളം
* പള്ളത്തിൽ കാവ് ക്ഷേത്രം, ഇടയാടി
* പരശുമൂട്ടിൽ മഹാദേവ ക്ഷേത്രം
* കൂനംകുളം കൃഷ്ണ ക്ഷേത്രം
* ആലിന്മൂട്  ശ്രീകൃഷ്ണ ക്ഷേത്രം
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2063160" എന്ന താളിൽനിന്ന് ശേഖരിച്ചത്