"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== <center><b><font size=7>2022-2023 പ്രവർത്തനങ്ങൾ</center></b></font size=7> ==
== <center><b><font size=7>2022-2023 പ്രവർത്തനങ്ങൾ</center></b></font size=7> ==
[[പ്രമാണം:44055 LK PHOto.resized.JPG|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:44055 LK PHOto.resized.JPG|വലത്ത്‌|ചട്ടരഹിതം]]ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
 
ലിറ്റിൽ കൈറ്റ്സിലെ പുതിയ ബാച്ച് (2022-2025) കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 12/09/2022 ൽ സ്കൂളിലെ സയൻസ് ലാബിൽ വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ലിസി ടീച്ചർ,സിമി ടീച്ചർ എന്നിവരും വിസിറ്റിങ് റിസോഴ്സ് പേഴ്സണായി ഡോ.പ്രിയങ്കയും നയിച്ച ക്യാമ്പിന് ഊർജ്ജം പകർന്നു കൊണ്ട് മാസ്റ്റർ ട്രെയിനറായ ശ്രീ.സതീഷ് സാറും വേണ്ട പിന്തുണ നൽകി കൊണ്ട് ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചറും സീനിയർ അസിസ്റ്റന്റ് ശ്രീമതി.ശ്രീജ ടീച്ചറും സ്റ്റാഫ് സെക്രട്ടറി ശ്രീ.ഡീഗാൾ സാറും ഉണ്ടായിരുന്ന ക്യാമ്പിൽ വീരണകാവ് സ്കൂളിലെ എട്ടാം ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട 32 കുട്ടികളും പങ്കെടുത്തു.
 
രാവിലെ 9.30 ന് ബഹുമാനപ്പെട്ട സന്ധ്യടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ലിസി ടീച്ചർ ക്യാമ്പിന്റെ കാര്യപരിപാടികളെ കുറിച്ച് വിശദമാക്കി.തുടർന്ന് കുട്ടികളുടെ രജിസ്ട്രേഷൻ നടത്തി.അഞ്ചു സെഷനുകളായാണ് ക്യാമ്പ് നടക്കുന്നതെന്നും കുട്ടികളെല്ലാവരും നന്നായി പങ്കെടുക്കണമെന്നും ടീച്ചർ ഓർമിപ്പിച്ചു.ക്യാമ്പിന് എല്ലാവിധ ആശംസകളും നേർന്നു കൊണ്ട് ഡീഗാൾ സാർ ഒന്നാം സെഷൻ കൈകാര്യം ചെയ്യാനായി സിമി ടീച്ചറിനെ ക്ഷണിച്ചു.
 
ഒന്നാം സെഷൻ
 
ഒന്നാം സെഷനിൽ സിമി ടീച്ചർ പ്രൊജക്ടറിൽ ഗ്രൂപ്പു തിരിക്കാനുള്ള ഫയൽ പ്രദർശിപ്പിച്ചു.ആദ്യം ഐ ടി അനുബന്ധ ഉപകരണങ്ങളുടെ ചിത്രം gif ഫയലിൽ പ്രത്യക്ഷപ്പെട്ടുവെങ്കിലും അത് അപ്രത്യക്ഷമായപ്പോൾ കുട്ടികൾക്ക് ആകാംക്ഷയായി.തുടർന്ന് ചിത്രങ്ങളുടെ സ്ഥാനത്ത് അക്കങ്ങൾ വന്നപ്പോൾ കുട്ടികൾ താല്പര്യപൂർവ്വം ശ്രദ്ധിച്ചിരുന്നു.സിമി ടീച്ചർ അവരോട് ഓരോ നമ്പർ വീതം അതിന്റെ വരിയും നിരയും ഉൾപ്പെടെ ഓർമിച്ചുവയ്ക്കാൻ ആവശ്യപ്പെടുകയും കുട്ടികൾക്ക് നമ്പർ കുറിച്ചു വയ്ക്കാനുള്ള സാവകാശം നൽകുകയും ചെയ്തു.അടുത്ത gif ഫയലിൽ ചിത്രങ്ങൾ കുട്ടികൾ കണ്ട് അവരവരുടെ നമ്പറിന്റെ സ്ഥാനത്തുള്ള ചിത്രം തിരിച്ചറിയാനും ഡസ്ക്ടോപ്പ്,ലാപ്‍ടോപ്പ്,ടാബ്,സ്കാനർ,പ്രിന്റർ തുടങ്ങിയ ചിത്രങ്ങളിൽ ഒരേ പോലുള്ള ചിത്രം ലഭിച്ചവർ ഒന്നിച്ചു ചേർന്ന് ഗ്രൂപ്പാകാനും ടീച്ചർ ആവശ്യപ്പെട്ടു.കുട്ടികൾ ആറു പേരടങ്ങുന്ന ടീമുകളായി മാറിയിരിക്കുകയും അവരവർക്ക് കിട്ടിയ പേരുകൾ ഗ്രൂപ്പിന് നൽകുകയും ചെയ്തു.പിന്നീട് അവർ പരസ്പരം പരിചയപ്പെടുകയും മുന്നോട്ട് വന്ന് ഓരോരുത്തരും അടുത്തയാളെ പരിചയപ്പെടുത്തുകയും ചെയ്തു.ആർ.പി മാരും പരിചയം പുതുക്കി.ഗ്രൂപ്പുകളിൽ എല്ലാ ഉപകരണങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയും ആർ.പിമാർ നൽകിയ വർക്ക്ഷീറ്റിൽ ഉപകരണം,ഉപയോഗം എന്നിവ പൂർത്തിയാക്കുകയും ചെയ്തു.എല്ലാ ഗ്രൂപ്പുകളിൽ നിന്നും ഓരോ പ്രതിനിധികളെത്തി ഇത് വായിക്കുകയും കൂട്ടിച്ചേർക്കലുകൾ നടത്തി സ്കോർ രേഖപ്പെടുത്തുകയും നന്നായി ചെയ്ത ഗ്രൂപ്പുകളെ പ്രത്യേകം അഭിനന്ദിക്കുകയും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.തുടർന്ന് കുട്ടികൾ വിട്ടുപോയ ഭാഗങ്ങൾ കൂട്ടിചേർത്തുകൊണ്ട് ലിസി ടീച്ചർ ആദ്യ സെഷൻ ക്രോഡീകരിച്ചു.
 
രണ്ടാം സെഷൻ
 
രണ്ടാം സെഷനിൽ ആദ്യ മൂന്നു ഗ്രൂപ്പുകളെ ഒന്നിച്ച് ഒരു ഗ്രൂപ്പായും ബാക്കിയുള്ള ഗ്രൂപ്പുകളെ രണ്ടാമത്തെ ഗ്രൂപ്പായും തിരിച്ച് ഹൈടെക്,ലിറ്റിൽ കൈറ്റ്സ് എന്നീ വിഷയങ്ങൾ പരിചയപ്പെടുത്തി.ലിസി ടീച്ചർ ടോപ്പിക് തിരഞ്ഞെടുക്കാനായി ടോസ് ഇട്ടു. ഹൈടെക് ആദ്യ ഗ്രൂപ്പിനും ലിറ്റിൽ കൈറ്റ്സ് രണ്ടാം ഗ്രൂപ്പിനും ലഭിച്ചു.സിമി ടീച്ചർ കുട്ടികളോട് ഈ രണ്ട് വിഷയങ്ങളെ കുറിച്ചും അവർക്ക് അറിയാവുന്നത് എഴുതാനും ഗ്രൂപ്പിൽ ചർച്ച ചെയ്ത് ക്രോഡീകരിക്കാനും ആവശ്യപ്പെട്ടു.കുട്ടികൾ അവരുടെ കണ്ടെത്തലുകൾ അവതരിപ്പിച്ചു.തുടന്ന് നടന്ന ഗെയിം ആവേശം കൊണ്ടും മാത്സര്യം കൊണ്ടും രസകരമായി.ഹൈടെക് ഗ്രൂപ്പിലെ അഭിഷേക് ലിറ്റിൽ കൈറ്റ്സിൽ വിട്ടുപോയ പോയിന്റുകൾ കൂട്ടിച്ചേർക്കാൻ ശ്രമിച്ചതും അത് തങ്ങൾ എഴുതിയതാണെന്ന ലിറ്റിൽ കൈറ്റ്സിലെ സൂര്യയുടെ വാദവും ചർച്ച ചൂടേറിയതാക്കി.പിന്നീട്  വീഡിയോകൾ കാണുകയും കൂട്ടിച്ചേർക്കലുകൾ നടത്തുകയും ചെയ്തു.ലിസി ടീച്ചർ ക്രോഡീകരിച്ചു.
 
മൂന്നാം സെഷൻ
 
പ്രോഗ്രാമിങ്ങിന്റെ ബാലപാഠങ്ങൾ മനസിലാക്കികൊണ്ട് പ്രോഗ്രാമിങ്ങിന്റെ ലോകത്തേയ്ക്ക് കുട്ടികളെ ആകർഷിക്കാനായി സ്ക്രാച്ച് പരിചയപ്പെടുത്തികൊണ്ട് ലിസി ടീച്ചർ മൂന്നാമത്തെ സെഷൻ നയിച്ചു.മൊഡ്യൂളിലെ കാർ ഗെയിം കളിച്ചു കൊണ്ട് ഇത് ഏതു സോഫ്‍റ്റ്‍വെയറാണെന്ന് അറിയാമോയെന്ന ചോദ്യത്തിന് കുറെയേറെ കുട്ടികൾ സ്ക്രാച്ച് എന്നു ഉത്തരം പറയുകയും തുടർന്ന് അവരുടെ ലാപ്‍ടോപ്പിൽ പേസ്റ്റ് ചെയ്തിരുന്ന ബോൾ ഗെയിം കളിക്കുകയും ചെയ്തു.ആറു ഗ്രൂപ്പുകളായി പഴയതുപോലെ തിരിഞ്ഞാണ് ഗെയിം കളിച്ചത്.പത്തു മിനിട്ട് സമയം കൊണ്ട് രഞ്ചു 20 സ്കോർ നേടി.കുട്ടികൾക്ക് ഗെയിമിലുള്ള താല്പര്യം ഉണർത്തികൊണ്ട് സ്വന്തമായി ഗെയിം നിർമിക്കാനാകും എന്നോർമപ്പെടുത്തി ലിസി ടീച്ചർ കളർ സെൻസിങിന്റെ പ്രോഗ്രാം അവതരിപ്പിച്ചു.ഓരോന്നിലും എന്തെല്ലാം മാറ്റമുണ്ടായി എന്നും അത് എങ്ങനെയായിരിക്കാമെന്നും ടീച്ചർ ചോദിച്ചുകൊണ്ട് അവരുടെ അറിവിനെ ഉണർത്തി.തുടർന്ന് പ്രോഗ്രാം കുട്ടികൾ നോട്ടിൽ എഴുതി.പിന്നീട് ഓരോ ഗ്രൂപ്പുകാരും തങ്ങൾക്കായി ലഭ്യമാക്കിയിരുന്ന ലാപ്‍ടോപ്പിൽ പ്രോഗ്രാം തയ്യാറാക്കി.ആദ്യം തയ്യാറാക്കി വിജയകരമായി പ്രവർത്തിപ്പിച്ചത് സൂര്യയുടെ ഡസ്ക്ടോപ്പ് ഗ്രൂപ്പാണ്.ബാക്കിയുള്ളവരും വേഗത്തിൽ പ്രവർത്തനം പൂർത്തിയാക്കി അവതരിപ്പിച്ചു.കളർ സെൻസിങ് ബ്ലോക്കിന്റെ ഉപയോഗവും ബാക്ക്ഡ്രോപ്പ് വരയ്ക്കുന്നതും കുട്ടികൾ മനസിലാക്കി.
 
നാലാം സെക്ഷൻ
 
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രധാന പ്രവർത്തനമെന്നത് എന്താണെന്ന ചോദ്യത്തിന് ഹൈടെക് ഉപകരണങ്ങളുടെ പരിപാലനമെന്ന് കീർത്തന നൽകിയ ഉത്തരം ശരിയാണെന്നും പ്രൊജക്ടറിന്റെ പരിപാലനം മനസിലാക്കിക്കുന്ന സെഷനാണിതെന്നും പറഞ്ഞുകൊണ്ട് ലിസി ടീച്ചർ നാലാം സെഷനിലേയ്ക്ക് കടന്നു.ക്ലാസിലെ പ്രൊജക്ടർ ഏതു കമ്പനിയാണെന്ന് തിരിച്ചറിയാനും അതിനനുസരിച്ച് പ്രൊജക്ടർ ക്രമീകരിക്കാനുമായി സയൻസ് ലാബിലെ ഐസർ പ്രൊജക്ടറും കമ്പ്യൂട്ടർ ലാബിലെ ബെൻക്യു പ്രൊജക്ടറും പരിചയപ്പെടുത്തി റിമോട്ടിൽ പ്രൊജക്ടറിന്റെ ക്രമീകരണം കാണിച്ചുകൊടുത്തു.റസല്യൂഷൻ,ആകൃതി,മിറർ മുതലായവ കുട്ടികളിൽ നിന്നും ഏതാനും പേർ ചെയ്തു പരിശീലിച്ചു.
 
ഒരു ത്രീഡി അനിമേഷൻ വീഡിയോ ലിസി ടീച്ചർ പ്രദർശിപ്പിച്ചു.ശബ്ദമില്ലാത്തതിന് കാരണമെന്തെന്നും അത് ക്രമീകരിക്കുന്ന വിധവും പരിചയപ്പെടുത്തി.സെറ്റിംഗ്സിൽ നിന്നും സൗണ്ട് സെലക്ട് ചെയ്ത് ഇൻപുട്ട് ഔട്ട്പുട്ട്,ശബ്ദം മുതലായവ ക്രമീകരിക്കുന്ന വിധം മനസിലാക്കിച്ചു.തുടർന്ന് വീഡിയോ ശരിയായ വിധത്തിൽ പ്രദർശിപ്പിച്ചു.വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത് ബ്ലെൻഡർ എന്ന ത്രീഡി അനിമേഷൻ സോഫ്‍റ്റ്‍വെയറാണെന്നും പരിചയപ്പെടുത്തി.
 
അഞ്ചാം സെഷൻ
 
മൊബൈലിലെ മൾട്ടിപ്ലിക്കേഷൻ ആപ്പ് സ്ക്രീൻ കാസ്റ്റ് വഴി ലിസി ടീച്ചർ പ്രൊജക്ടറിൽ പ്രദർശിപ്പിച്ച് ഏതാനും കുട്ടികളെ വിട്ട് ഉത്തരം ചെയ്യിച്ചു.തുടർന്ന് ടീച്ചർ തെറ്റ് ഉത്തരം നൽകികൊണ്ട് ആപ്പിലെ വ്യത്യാസങ്ങൾ കാണിച്ച് ഇത്തരം മൊബൈൽ ആപ്പ് നമുക്കും നിർമിക്കാനാകുമെന്നും അതിനായി കമ്പ്യൂട്ടറിലെ പ്രോഗ്രാമിങ്ങിൽ നിന്നും MIT APP INVENTER തുറന്ന് സ്ക്രാച്ചിലെ പോലെ ബ്ലോക്കുകൾ നൽകണമെന്നും ടീച്ചർ പറഞ്ഞശേഷം പ്രൊജക്ടറിലൂടെ ആപ്പിന്റെ പ്രവർത്തനം പരിചയപ്പെടുത്തി.
 
തുടർന്ന് കുട്ടികളിൽ നിന്നും ഏതാനും ചിലർ മുന്നോട്ട് വന്ന് ഫീഡ്‍ബാക്ക് നൽകി.ജിത്തു ജോസ് എല്ലാ സെഷനുകളും അറിവ് നൽകിയെന്നും ക്യാമ്പ് ഉപകാരപ്പെട്ടുവെന്നും അഭിപ്രായപ്പെട്ടു.രഞ്ചു ക്യാമ്പിലെ രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയും സ്ക്രാച്ചിൽ ഗെയിം നിർമിക്കുമെന്ന് പറയുകയും ചെയ്തു.ക്യാമ്പിലെ മൊബൈൽ ആപ്പ് നിർമാണം ഇഷ്ടപ്പെട്ടുവെന്നും അതിന്റെ കൂടുതൽ ക്ലാസുകൾ പ്രതിക്ഷിക്കുന്നതായും അഭിപ്രായപ്പെട്ടു.ലിസി ടീച്ചറും സിമി ടീച്ചറും പ്രിയങ്ക ടീച്ചറും തങ്ങൾക്കു തന്ന അറിവിനും പരിഗണനയ്ക്കും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.തുടർന്ന് സ്റ്റാഫ് സെക്രട്ടറി കുട്ടികൾക്ക് നല്ലൊരു ഭാവിയും അധ്യാപകർക്ക് നന്ദിയും അറിയിച്ചു.
 
3.30 ന് വളരെ രസകരവും ഉപകാരപ്രദവുമായ പ്രിലിമിനറി ക്യാമ്പ് അവസാനിച്ചു.


= ക്ലബുകൾക്ക് ഐഡി കാർഡ് രൂപീകരിച്ചു നൽകൽ =
= ക്ലബുകൾക്ക് ഐഡി കാർഡ് രൂപീകരിച്ചു നൽകൽ =
വരി 11: വരി 41:
വിവിധ ക്ലബുകൾക്കും സ്കൂളിന്റെ മറ്റാവശ്യങ്ങൾക്കുമുള്ള നോട്ടീസുകൾ തയ്യാറാക്കി നൽകിവരുന്നു.<gallery>
വിവിധ ക്ലബുകൾക്കും സ്കൂളിന്റെ മറ്റാവശ്യങ്ങൾക്കുമുള്ള നോട്ടീസുകൾ തയ്യാറാക്കി നൽകിവരുന്നു.<gallery>
പ്രമാണം:44055 hiroshimaday2022.png
പ്രമാണം:44055 hiroshimaday2022.png
</gallery><center><font size="6"><b><u>2021-2023</font></center></u>
</gallery><center><font size="6"><b><u>2021-2023</font></center>
<p style ="text-align:justify"><font size=4><b>* നിലവിലെ പത്താം ക്ലാസ് കുട്ടികളുടെ ഓഫ്‍ലൈൻ ക്ലാസ് 2/1/2022 മുതൽ 15/01/2022 വരെ മിസ്ട്രസുമാരായ ലിസി ടീച്ചറിന്റെയും സിമി ടീച്ചറിന്റെയും നേതൃത്വത്തിൽ നടന്നു.കുട്ടികൾ അനിമേഷനിൽ വിമാനം ചലിപ്പിച്ചു.ഫ്രെയിം മോഡ്,സ്റ്റാറ്റിക് മോഡ്,ഡൈനാമിക് ബി ജി മോഡ് ഇവ തമ്മിലുള്ള വ്യത്യാസം കുട്ടികൾ തിരിച്ചറിഞ്ഞു.മാത്രമല്ല ട്വീനിംങ് എന്താണെന്നും തിരിച്ചറിഞ്ഞു.റൊട്ടേഷൻ ട്വീനിംഗ് കാർ ഓടിക്കുന്ന ഗെയിമിലൂടെ മനസ്സിലാക്കി.റെനോയ്,ദേവനന്ദ,ഗോപിക മുതലായവർ ആദ്യം തന്നെ ചെയ്തു പഠിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്തു.ഗ്രാഫിക്സിലെ ഇങ്ക്സ്കേപ്പിലൂടെ വിമാനം വരച്ചു.അഭിഷേക് നന്നായി വരച്ചു.സ്ക്രാച്ചിലെ ബ്ലോക്കുകൾ പരിചയപ്പെടുകയും കാർ ഗെയിം തയ്യാറാക്കുകയും ചെയ്തു.
<p style ="text-align:justify"><font size=4><b>* നിലവിലെ പത്താം ക്ലാസ് കുട്ടികളുടെ ഓഫ്‍ലൈൻ ക്ലാസ് 2/1/2022 മുതൽ 15/01/2022 വരെ മിസ്ട്രസുമാരായ ലിസി ടീച്ചറിന്റെയും സിമി ടീച്ചറിന്റെയും നേതൃത്വത്തിൽ നടന്നു.കുട്ടികൾ അനിമേഷനിൽ വിമാനം ചലിപ്പിച്ചു.ഫ്രെയിം മോഡ്,സ്റ്റാറ്റിക് മോഡ്,ഡൈനാമിക് ബി ജി മോഡ് ഇവ തമ്മിലുള്ള വ്യത്യാസം കുട്ടികൾ തിരിച്ചറിഞ്ഞു.മാത്രമല്ല ട്വീനിംങ് എന്താണെന്നും തിരിച്ചറിഞ്ഞു.റൊട്ടേഷൻ ട്വീനിംഗ് കാർ ഓടിക്കുന്ന ഗെയിമിലൂടെ മനസ്സിലാക്കി.റെനോയ്,ദേവനന്ദ,ഗോപിക മുതലായവർ ആദ്യം തന്നെ ചെയ്തു പഠിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്തു.ഗ്രാഫിക്സിലെ ഇങ്ക്സ്കേപ്പിലൂടെ വിമാനം വരച്ചു.അഭിഷേക് നന്നായി വരച്ചു.സ്ക്രാച്ചിലെ ബ്ലോക്കുകൾ പരിചയപ്പെടുകയും കാർ ഗെയിം തയ്യാറാക്കുകയും ചെയ്തു.
* നിലവിലെ ഒമ്പതാം ക്ലാസ് കുട്ടികൾക്കുള്ള അഭിരുചി പരീക്ഷയ്ക്കായി ഓൺലൈൻ ക്ലാസ് നൽകുകയും കൈറ്റ് വിക്ടേഴ്സിലെ ക്ലാസുകൾ പങ്കു വയ്ച്ച് നോട്ട് തയ്യാറാക്കിക്കുകയും ചെയ്തു.നാലു ദിവസം തുടർച്ചയായി ക്ലാസ് നൽകി.അഭിരുചി പരീക്ഷയുടെ അന്ന് കുട്ടികൾ പഠിച്ചിട്ടു വന്നുവെങ്കിലും അവർക്ക് കൊവിഡ് നിയന്ത്രണം കാരണം പ്രാക്ടിക്കൽ ലഭിക്കാത്തതിനാൽ അഭിരുചി പരീക്ഷ ആദ്യം കഠിനമായി തോന്നിയെങ്കിലും സമാധാനമായി വായിച്ചുനോക്കി ചെയ്യാൻ പറഞ്ഞപ്പോൾ വായിച്ചുനോക്കി അർത്ഥം മനസ്സിലാക്കി ഉത്തരം കണ്ടെത്തിചെയ്തു.മുപ്പത്തിരണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.അവ‍ർക്ക് ഓൺലൈൻ ക്ലാസുകളും ഓഫ്‍ലൈൻ ക്ലാസുകളും നൽകി.
* നിലവിലെ ഒമ്പതാം ക്ലാസ് കുട്ടികൾക്കുള്ള അഭിരുചി പരീക്ഷയ്ക്കായി ഓൺലൈൻ ക്ലാസ് നൽകുകയും കൈറ്റ് വിക്ടേഴ്സിലെ ക്ലാസുകൾ പങ്കു വയ്ച്ച് നോട്ട് തയ്യാറാക്കിക്കുകയും ചെയ്തു.നാലു ദിവസം തുടർച്ചയായി ക്ലാസ് നൽകി.അഭിരുചി പരീക്ഷയുടെ അന്ന് കുട്ടികൾ പഠിച്ചിട്ടു വന്നുവെങ്കിലും അവർക്ക് കൊവിഡ് നിയന്ത്രണം കാരണം പ്രാക്ടിക്കൽ ലഭിക്കാത്തതിനാൽ അഭിരുചി പരീക്ഷ ആദ്യം കഠിനമായി തോന്നിയെങ്കിലും സമാധാനമായി വായിച്ചുനോക്കി ചെയ്യാൻ പറഞ്ഞപ്പോൾ വായിച്ചുനോക്കി അർത്ഥം മനസ്സിലാക്കി ഉത്തരം കണ്ടെത്തിചെയ്തു.മുപ്പത്തിരണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.അവ‍ർക്ക് ഓൺലൈൻ ക്ലാസുകളും ഓഫ്‍ലൈൻ ക്ലാസുകളും നൽകി.
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1848074" എന്ന താളിൽനിന്ന് ശേഖരിച്ചത്