"സി.യു.പി.എസ് കാരപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
'''വിദ്യാലയ ചരിത്രം'''
'''വിദ്യാലയ ചരിത്രം'''


3 ഭാഗം വനങ്ങളും ഒരു ഭാഗത്ത് പുഴയുമായി ചുറ്റപ്പെട്ടുകിടക്കുന്ന മൂത്തേടം ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്തുള്ള കാരപ്പുറത്ത് 1978 വരെ നാലാം ക്ലാസ് കഴിഞ്ഞാൽ തുടർപഠനത്തിന് യാതൊരുവിധ സൗകര്യവും ഉണ്ടായിരുന്നില്ല.1979 ജൂൺ മാസത്തിൽ ശ്രീ അബ്ദുള്ളയുടെ നേതൃത്വത്തിൽ ക്രസന്റ് യു പി സ്കൂൾ ഷംസുദ്ദീൻ മദ്രസയിൽ പ്രവർത്തനമാരംഭിച്ചു. കാരപ്പുറം,പാലാങ്കര, നെല്ലിക്കുത്ത്,ബാലംകുളം, നമ്പൂരിപ്പൊട്ടി എന്നീ സ്ഥലങ്ങളിൽനിന്ന് ലോവർ പ്രൈമറി വിദ്യാർഥികൾക്ക് പഠിക്കാൻ അവസരം ഇല്ലാതിരുന്ന കാലത്താണ് സ്കൂളിന്റെ പ്രവർത്തനം ഷംസുദ്ദീൻ മദ്രസയിൽ ആരംഭിക്കുന്നത്. 1981-1982 വർഷത്തിൽ ആദ്യ ബാച്ച് ഏഴാം ക്ലാസ് പഠനം പൂർത്തീകരിക്കുകയും, 1986 - 87 ൽ സർക്കാർ അംഗീകാരം ലഭിക്കുകയും ചെയ്തു. അഞ്ചാംക്ലാസ് മാത്രമായി ആരംഭിച്ച സ്കൂൾ പിന്നീട് വാടക കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി. 1989 വടക്കൻ മുഹമ്മദ് ഹാജി മാനേജരായി സ്കൂൾ ഏറ്റെടുത്തു. തുടർന്ന് പുതിയ കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും ഉണ്ടാക്കാൻ തുടങ്ങി. അദ്ദേഹത്തിൻറെ വിയോഗത്തിനുശേഷം മൂത്തമകൻ വടക്കൻ സുലൈമാൻ ഹാജി മാനേജർ ആയതോടെ സ്കൂളിന്റെ സുവർണ്ണകാലഘട്ടമായി.
1979 ൽ കേരള ഗവൺമെന്റ് പുതിയ സ്കൂളുകൾ അനുവദിച്ചപ്പോൾ കളത്തിങ്കൽ ഹംസ ഹാജി യുടെ ശ്രമഫലമായി ആരംഭിച്ച സ്കൂളാണ് കാരപ്പുറം ക്രസന്റ് യു പി സ്കൂൾ. എൻ എച്ച് എസ് എസ് നരേക്കാവും എം യു പി സ്കൂൾ മുണ്ടയും നമ്മുടെ സ്കൂളിന് ഒപ്പംഅംഗീകാരം ലഭിച്ച സ്കൂളുകളാണ്. 1979 ജൂൺ മാസം ക്ലാസ്സുകൾ ആരംഭിച്ചെങ്കിലും ജൂലൈ മാസം പത്താം തീയതി മുതൽ ആയിരുന്നു കുട്ടികളുടെ അഡ്മിഷൻ രേഖപ്പെടുത്തിയത്.  52 കുട്ടികളുമായി 2 ഡിവിഷനോടെ കാരപ്പുറം ഷംസുദ്ദീൻ മദ്രസയിൽ സ്കൂളിന്റെ പ്രവർത്തനം തുടങ്ങിയപ്പോൾ 1979 ജൂലൈ 18 ബുധനാഴ്ച ആദ്യത്തെ അധ്യാപകരായ സി സുബൈദ ടീച്ചർ, കെ പി ഇന്ദിരാദേവി ടീച്ചർ, പി അലവിക്കുട്ടി മാസ്റ്റർ എന്നിവരുടെ നിയമനം നിയമപരമായി മാനേജർ അംഗീകരിച്ചു.


[[സി.യു.പി.എസ് കാരപ്പുറം/ചരിത്രം|തുടർന്നു വായിക്കുക ......]]
[[സി.യു.പി.എസ് കാരപ്പുറം/ചരിത്രം|തുടർന്നു വായിക്കുക ......]]
467

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1744025" എന്ന താളിൽനിന്ന് ശേഖരിച്ചത്