"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
11:04, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== ഭൗതികസൗകര്യങ്ങൾ == | |||
* ഫിസിക്സ് ലാബ് | |||
8,9,10 ക്ളാസ്സുകളിലേക്കാവശ്യമായ ഭൗതികശാസ്ത്രപഠനോപകരണങ്ങൾ ഉൾക്കൊള്ളുന്ന ഫിസിക്സ് ലാബ് ഹൈസ്കൂളിൽ ലഭ്യമാണ്. മാസത്തിൽ ഒരിക്കലെങ്കിലും എല്ലാ ക്ളാസിലെ കുട്ടികൾക്കും ലാബിൽ ക്ളാസ് ലഭിക്കുന്നു.സയൻസ് എക്സിബിഷൻ മൽസരങ്ങൾക്ക് കുട്ടികൾക്ക് പരിശീലനം നൽകാനും ലാബ് സഹായകമാണ്.കുട്ടികൾ സ്വയം ഇംപ്രൊവൈസ് ചെയ്ത ഉപകരണങ്ങളുടെ പ്രദർശനവും ഇവിടെ നടത്തുന്നു. | |||
* കെമിസ്ട്രി ലാബ് | |||
ഹൈസ്കൂൾ ക്ളാസ്സുകളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ , രാസവസ്തുക്കൾ എന്നിവ ഉള്ള കെമിസ്ട്രി ലാബ് ഞങ്ങളുടെ സ്കൂളിലുണ്ട്. അദ്ധ്യാപകർ കുട്ടികളുടെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്തു കാണിക്കുന്നു. അപകടരഹിതമായ പരീക്ഷണങ്ങൾ കുട്ടികൾക്ക് തനിയെ ചെയ്തു നോക്കാനുള്ള അവസരവും നൽകുന്നു. | |||
ലാബിൽ കുട്ടികൾ പരീക്ഷണം ചെയ്യുന്നു. | |||
* ബയോളജി ലാബ് | |||
മനുഷ്യശരീരത്തിന്റെയും ജന്തുക്കളുടെയും ഘടനയും പ്രവർത്തനരീതികളും കാണിക്കുന്ന ധാരാളം മോഡലുകൾ ഞങ്ങളുടെ ബയോളജി ലാബിലുണ്ട്.അതു കൂടാതെ മൈക്രോസ്കോപ്പ് ഉപയോഗിച്ച് സസ്യകലകളും മറ്റും കുട്ടികളെ കാണിക്കുകയും ചെയ്യുന്നു. | |||
* കമ്പ്യൂട്ടർ ലാബ് | |||
20 പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾ ഉള്ള ലാബിൽ ആഴ്ചയിൽ രണ്ടു പിരിയഡ് വീതം ഓരോ ക്ളാസ്സിനും പ്രാക്ടിക്കൽ ചെയ്യാൻ ലഭിക്കുന്നു. പത്താം ക്ളാസ്സിലെ കുട്ടികൾക്ക് ആവശ്യമെങ്കിൽ ശനിയാഴ്ചകളിൽ പ്രാക്ടിക്കൽ സ്പെഷ്യൽ ക്ളാസ്സുകളും നൽകുന്നു.4 മണിക്കൂറോളം ബാക്ക് അപ്പ് ലഭിക്കുന്ന 1 കെവി ഓൺലൈൻ യുപിഎസ് സൗകര്യമുള്ളതുകൊണ്ട് വൈദ്യുതി നിലച്ചാലും അത്യാവശ്യം ക്ളാസ്സുകൾ നടത്താൻ സാധിക്കുന്നു.കൈറ്റിൽ നിന്നും ലഭിച്ച 4 ലാപ്ടോപ്പുകളുള്ളതു കൊണ്ട് 50 ൽ കൂടുതൽ കുട്ടികൾ ഉള്ള ക്ളാസ്സുകലിലെ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം തടസ്സം കൂടാതെ നടത്താൻ സാധിക്കുന്നു.പ്രൊജക്ടറും സ്പീക്കർ സിസ്റ്റവും ലാബിലെ ഡെമോൺസ്ട്രേഷൻ ക്ളാസ്സിന് ഉപകരിക്കുന്നു. | |||
* സ്മാർട്ട് റൂം | |||
ശ്രീ ഹൈബി ഈഡൻ എം എൽ എ യുടെ ഫണ്ടിൽ നിന്നു ലഭിച്ച ഇന്ററാക്ടീവ് ബോർഡുള്ള സ്മാർട്ട് റൂം കണക്ക്, സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങൾ പഠിപ്പിക്കാൻ വളരെ പ്രയോജനപ്രദമാണ്. | |||
* ഹൈടെക് ക്ളാസ്സ്റൂമുകൾ | |||
സ്കൂളിലെ 14 ഹൈസ്കൂൾ ക്ളാസ്സ് റൂമുകളും ഹൈടെക് പദ്ധതിപ്രകാരമുള്ള സ്മാർട്ട് റൂമുകളാണ്.എല്ലാ വിഷയങ്ങളും കുട്ടികൾക്ക് കണ്ടും കേട്ടും മനസ്സിലാക്കിയും പഠിക്കാൻ വളരെ സഹായകമാണ് ഈ ക്ളാസ്സ് റൂമുകൾ.അദ്ധ്യാപകർ ഉൽസാഹത്തോടെ വർക്ക് ഷീറ്റുകളും പ്രസന്റേഷനുകളും ഉപയോഗിച്ച് ക്ളാസ്സുകൾ നൽകുന്നു.യു പി ക്ളാസ്സുകളിൽ ഓരോ സ്റ്റാൻഡേർഡിലും ഒന്നു വീതം പ്രൊജക്ടർ, സ്പീക്കർ സൗകര്യങ്ങളുള്ള ക്ളാസ്സ് റൂമുകൾ ഉണ്ട്. | |||
* നഴ്സിംഗ് റൂം | |||
എറണാകുളം ജനറൽ ആശുപത്രിയിലെ ഒരു നേഴ്സിന്റെ സേവനം ഒരു വർഷത്തോളം സ്കൂളിനു ലഭ്യമായിരുന്നു.എല്ലാ ക്ളാസ്സിലെയും കുട്ടികളെ ഒഴിവുസമയം കിട്ടുന്ന മുറയ്ക്ക്നഴ്സിംഗ് റൂമിലേക്ക് വിടുകയും വൈദ്യസഹായം ആവശ്യമുള്ളവരെ ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തിരുന്നു.കാഴ്ചവൈകല്യം, കേൾവിക്കുറവ്,വിളർച്ച,ദന്തവൈകല്യങ്ങൾ,പെൺകുട്ടികളിലെ ആർത്തവക്രമക്കേടുകൾ,ത്വക്‌രോഗങ്ങൾ,ഉദരസംബന്ധമായ അസുഖങ്ങൾ,പഠനവൈകല്യങ്ങൾ എന്നിവ തുടക്കത്തിലേ കണ്ടുപിടിക്കാൻ ഇത് സഹായിച്ചിരുന്നു..ഫസ്റ്റ് എയ്ഡ് ബോക്സ്, അത്യാവശ്യമരുന്നുകൾ അടങ്ങിയ കിറ്റ് എന്നിവ സ്കൂളിലെ നഴ്സിംഗ് റൂമിൽ ലഭ്യമാണ്.തുടർന്നും ആഴ്ചയിൽ ഒരു ദിവസമെങ്കിലും നേഴ്സിന്റെ സേവനം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. | |||
* പാചകപുര,കാന്റീൻ | |||
534 കുട്ടികൾ സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നുണ്ട്. പാചകപ്പുരയിൽ രണ്ടുപേർ ഭക്ഷണം തയ്യാറാക്കുന്നു.മാർക്കറ്റ് അടുത്തുതന്നെ ഉള്ളതുകൊണ്ട് അതാതുദിവസത്തേക്കുള്ള പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഓരോ ദിവസവും രാവിലെ വാങ്ങുന്നു.20 ക്ളാസ്സ് മുറികളിലേക്കും ഭക്ഷണം കൊണ്ടു പോകുന്നതിനായി ക്ളാസ്സുകളുടെ പേരെഴുതിയ അടപ്പുള്ള പാത്രങ്ങൾ ഉണ്ട്. മാസത്തിൽ രണ്ടു പ്രാവശ്യമെങ്കിലും നോൺവെജിറ്റേറിയൻ ഫുഡ് നൽകുന്നു.ചൊവ്വ,വ്യാഴം ദിവസങ്ങളിൽ പാലും ബുധനാഴ്ച മുട്ടയും കുട്ടികൾക്ക് നൽകി വരുന്നു.എല്ലാ ദിവസവും പാചകപ്പുര തുടച്ചു വൃത്തിയാക്കുന്നു.പാചകപ്പുരയോടനുബന്ധിച്ച് ബയോഗ്യാസ് സംവിധാനത്തിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നു. | |||
* പ്രാർഥനാ മുറി. ( ചാപ്പൽ ) | |||
കുട്ടികളിൽ ദൈവാശ്രയബോധവും ആത്മീയ ഉണർവ്വും മൂല്യബോധവും വളർത്തുന്നതിന് പ്രാർത്ഥന ഒരു അവശ്യഘടകമാണ്. സ്കൂളിനോടു ചേർന്നുള്ള ചാപ്പലിൽ എല്ലാ കുട്ടികൾക്കും പ്രാർത്ഥിക്കാനുള്ള സൗകര്യമുണ്ട്. | |||
* ബയോ ഡൈവേഴ് സിറ്റി പാർക്ക്. | |||
പച്ചക്കറികൾ,ഔഷധസസ്യങ്ങൾ, ചെറിയ ഫിഷ് ടാങ്ക്, കൂട്ടിൽ വളർത്തുന്ന കിളികൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു ചെറിയ പരിസ്ഥിതി പാർക്ക് ഞങ്ങളുടെ സ്കൂളിൽ ഉണ്ട്. കുട്ടികളിൽ പരിസ്ഥിതി അവബോധവും സസ്യജന്തുജാലങ്ങളോടുള്ള കരുതലും വളർത്താൻ ഇവ സഹായിക്കുന്നു. |