"ഗോപാൽ യു പി സ്ക്കൂൾ കു‌ഞ്ഞിമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ജൂൺ 5  ലോക പരിസ്ഥിതിദിനം
ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ കണ്ടൽക്കാടുകളെക്കുറിച്ചുള്ള ക്ലാസും ഫോട്ടോ പ്രദർശനവും നടന്നു. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് പരിപാടി സംഘിടിപ്പിച്ചത്. സ്കൂൾ ഹെഡ്മിസ്റ്റസ് സതീദേവിടീച്ചർ ക്ലാസിന്റെ ഉദ്ഘാടനവും നടത്തി. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യഫീൽഡ് ഓഫീസർ രമിത്ത് എം.ക്ലാസ്സെടുത്തു. “ഹരിതം" പരിസ്ഥിതിക്ലബ്ബ് കൺവീനർ ഷീബടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസി‍ഡന്റ് എ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി അഥീന. എസ് നന്ദി പ്രകാശിപ്പിച്ചു.ക്ലബ്ബിന്റെ ഉദ്ഘാടനം സ്കൂൾ കോബൗണ്ടിൽ മരം നട്ടുകൊണ്ട് ശ്രീ. എം.കെ. സുകുമാരൻമാസ്റ്റർ നിർവഹിച്ചു.
ജൂൺ 16 – വെള്ളി-  മുഖ്യമന്ത്രിയുടെ കത്ത് നല്ല നാളെ വാർത്തെടുക്കാൻ വിദ്യാർത്ഥികളുടെ കടമകൾ ഓർമ്മപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ കത്ത് കുട്ടികളെ അറിയിക്കാനായി പ്രത്യേക അസംബ്ലിചേർന്നു. കത്ത് കത്ത് വായിച്ച് കേൾപ്പിക്കുകയും കുട്ടികളുടെ കടമകൾ എന്തെന്ന് വിശദമാക്കുകയും ചെയ്തു. മറുപടി കത്തയക്കാൻ കുട്ടികൾക്ക് നിർദേശം നൽകി. ചടങ്ങിൽ മീനാക്ഷി ജിതിന്റെ രക്ഷിതാവ് നൽകിയ പഠനോപകരണ കിറ്റ് കവിത എന്ന കുട്ടിക്ക് നൽകുകയും ചെയ്തു. ജൂൺ 19 തിങ്കൾ- വായനാദിനം ഉദ്ഘാടനം ജൂൺ 19  പി.എൻ.പണിക്കർ ചരമദിനം വായനാദിനത്തിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. കെ.കെ. സതീദേവി ടീച്ചർ നിർവിച്ചു. പ്രസ്തുത ചടങ്ങിൽ വിദ്യാരംഗം കതാസാഹിത്യവേദി ചെയർമാൻ ശ്രീമതി. പി.വി . പ്രസീത ടീച്ചർ സ്വാഗതവും പി.ടി.എ പ്രസി‍ഡന്റ് ശ്രീ. എ ഉണ്ണികൃഷ്ണൻ അധ്യക്ഷതയും വഹിച്ചു. ചടങ്ങിലെ വിശിഷ്ടാതിഥി കുമാരി അജിത (ശാരീരിക പരിമിതികളെ മറന്ന് പുസ്തകങ്ങളെ കൂട്ടുകാരിയാക്കിയവൾ) തന്റെ വായനാനുഭവങ്ങൾ കുട്ടുകളുമായി പങ്കുവെച്ചു. വായിക്കാൻ പുസ്തകങ്ങൾ ഇല്ലാതെ വിഷമിക്കുന്ന അജിതയ്ക്ക് നമ്മുടെ വിദ്യാലയം കുറച്ച് പുസ്തകങ്ങൾ സമ്മാനിച്ചു. തുടർന്ന് ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തുകൊണ്ട് സ്കൂൾ മാനേജർ ശ്രീ.എം.കെ. സുകുമാരൻ നമ്പ്യാർ സംസാരിച്ചു. പി.എൻ പണിക്കർ അനുസ്മരണം ശ്രീ.നജീബ് മാസ്റ്റർ നിർവഹിച്ചു. ശ്രീമതി. രാജാമണി (എഴുത്തുകാരി, സാമൂഹ്യപ്രവർത്തക) ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. തുടന്ന് അക്ഷറദീപം തെളിയിച്ചു. സ്റ്റാഫ്സെക്രട്ടറി ഏ.വി. അശോകൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു. ജൂൺ 23 വെള്ളി വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം വിദ്യാരംഗം കലാസാഹിത്യവേദി, ബാലസഭ ഉദ്ഘാടനവും വായനാവാര സമാപനവും വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ശ്രീ.അഴീക്കോട് ചന്ദ്രൻ(ശിശുക്ഷേമ വകുപ്പ്) നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ.എ ഉണ്ണികൃഷ്ണൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വച്ച് വായനാവാരത്തിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ശ്രീ. അഴീക്കോട് ചന്ദ്രൻ അവർകൾ നിർവഹിച്ചു. തുടർന്ന്കുട്ടികൾ വായനയുമായി ബന്ധപ്പെട്ട് പ്രസംഗങ്ങൾ,പുസ്തക പരിചയം, വിവിധകലാപരിപാടികൾ എന്നിവ അവതരിപ്പിച്ചു.
 
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് യു.പി.വിഭാഗം 5,6 ക്ലാസ്സിലെ കുട്ടികൾക്കായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് നൽകിവരുന്നുണ്ട്. ആഴ്ചയിൽ രണ്ട് ദിവസമായി ഇത് നൽകിവരുന്നു. ജൂൺ 29 വ്യാഴം - ജനറൽ ബോഡി യോഗവും അനുമോദനവും 2016-17 വർഷത്തെ യു.എസ്.എസ് വിജയികൾക്കും, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ എല്ലാവിഷയത്തിലും A+ നേടിയ പൂർവ്വ വിദ്യാർ‍ത്ഥികൾക്കുള്ള അനുമോദനവും , സ്കൂൾ ഡയറിയുടെ പ്രകാശനവും , ജനറൽബോഡിയോഗവും നടന്നു. വാർഡ് മെമ്പർ പി.വി.ശ്യാമള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡന്റ് ശ്രീജ.കെ ആശംസ പ്രസംഗം നടത്തി. സ്കൂൾ HM സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞും. തുടർന്ന്  PTA ജനറൽബോഡി യോഗം നടന്നു. ഏകദേശം 150 ഓളം രക്ഷിതാക്കൾ പങ്കെടുത്തു. പുതിയഭാരവാഹികളായി എ.ഉണ്ണികൃഷ്ണൻ (പ്രസിഡന്റ്) എം.വി. ദീപു (വൈസ് പ്രസിഡന്റ്) എന്നിവരെ തെരെഞ്ഞെടുത്തു. ജൂൺ 30 വെള്ളി ആരോഗ്യബോധവത്കരണ ക്ലാസ്
ജൂൺ 30 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ഡോ. ഗണേഷ് മല്ലർ ആരോഗ്യ ബോധവത്കരണ ക്ലാസും ഡോ.പ്രിയങ്ക നായർ ദന്തസംരക്ഷണ ബോധവത്കരണ ക്ലാസും നടത്തി. മഴക്കാല രോഗങ്ങളെ ചെറുത്ത് നിൽക്കാനുള്ള നല്ല ഒരു ക്ലാസായിരുന്നു അത്.
ജൂലായ് 5 ബഷീർചരമദിനം ബഷീർ ദിനത്തിൽ രാവിലെ 9.30 ന് എല്ലാ ക്ലാസുകളിലും ബഷീർ ദിന ക്വിസ് സംഘടിപ്പിച്ചു. ബഷീർ ചുമർ പത്രികകൾ ക്ലാസ് തലത്തിൽ നിർമ്മിച്ചു. ബഷീർ കൃതികളുലൂടെ ചർച്ച സ്മാർട്ട് റൂമിൽ വെച്ച് 3.30 ന് നടത്തി. കുട്ടികളും അധ്യാപകരും തങ്ങൾ വായിച്ച കൃതികൾ പരിചയപ്പെടുത്തിയായിരുന്നു ചർച്ച നടന്നത്. പ്രസീത ടീച്ചർ, ഷീബ ടീച്ചർ, നജീബ് മാസ്റ്റർ എന്നിവർ പ്രസ്തുത പരിപാടിക്ക് നേതൃത്വം നൽകി. ജൂലായ് 5 ഡാൻസ് ക്ലാസ് (Arts club) ബുധനാഴ്ച്ച രാവിലെ 8.30 ന് ഡാൻസ് ക്ലാസ് ആരംഭിച്ചു. 20 കുട്ടികൾ പങ്കെടുത്തു. രാജീവൻ സാർ ക്ലാസ് കൈകാര്യം ചെയ്യുന്നു. ജൂലായ് 8 ആട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പാട്ട് ക്ലാസ് ആരംഭിച്ചു. പയ്യന്നൂർ ശ്രുതിലയ കലാക്ഷേത്രത്തിലെ ജനാർദ്ദനൻ മാസ്റ്റർ ജൂലൈ 8 ന് ശനിയാഴ്ച്ച ആരംഭിച്ചു. എല്ലാ വ്യാഴാഴ്ച്ചയും വൈകുന്നേരങ്ങളിൽ ക്ലാസ് നൽകുന്നു. ജൂലൈ 13 വ്യാഴം 5A ക്ലാസ്സ് ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിച്ചു. ആഴ്ചയിൽ രണ്ട് പ്രാവശ്യം സ്കൂൾ അസംബ്ലി സംഘടിപ്പിക്കുന്നു. ജൂലൈ 21 ചാന്ദ്രദിനം- സെലസ്റ്റിയ-2017 ചാന്ദ്രദിനത്തോടനുബന്ധിച്ച് അസംബ്ലി ചേർന്നു. മുഴുവൻ കുട്ടികളും സെലസ്റ്റിയ എന്ന എഴുത്തിന്റെ രൂപത്തിൽ അണിനിരന്നു.തുടർന്ന് മെഴുകുതിരികത്തിച്ച് ഉദ്ഘാടനം ചെയ്തു. ജൂലൈ -21-റെയിൽ സുരക്ഷ-വിദ്യാർത്ഥികൾ റെയിൽവേ ഉദ്യോഗസ്ഥർക്ക് നിവേദനം നൽകി. ജൂലൈ24 to 28 (Mid Term Exam) ജൂലൈ 24 മുതൽ 28 വരെ രാവിലെ 9.30 to 10.30 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 2.30 വരെയും രണ്ട് പരീക്ഷ വീതം നടത്തുകയുണ്ടായി. ജൂലൈ 28 സ്കൂൾ തല ക്വിസ് മത്സരം നടത്തി.എൽ.പി വിഭാഗം നന്ദഗോപൻ വി. നിവേദ്യ അജയൻ യു.പി.വിഭാഗം കീർത്തന , കൃഷ്ണപ്രിയ എന്നീകുട്ടികളെ തെരെഞ്ഞടുത്തു. കുട്ടികളെ പഞ്ചായത്ത് തല ക്വിസ് മത്സരത്തിൽ പങ്കെടുപ്പിച്ചു. ജൂലൈ 31 എഴുത്തുപെട്ടി ശാസ്ത്രമൂല ഉദ്ഘാടനം കല്ല്യാശ്ശേരി മണ്ഡലത്തിൽ മാടായി MLA യുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതിയുടെ ഭാഗമായികുട്ടികളുടേയും,അമ്മമാരുടേയും വായന പ്രോത്സാഹിപ്പിക്കുന്നിതിനായി ഗോപാൽ യു.പി സ്കൂൾ ദത്തെടുക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പി.അബ്ദുള്ള മാസ്റ്റർ നിർവഹിച്ചു.  എ.ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശാസ്ത്ര മൂലയുടെ ഉദ്ഘാടനം കെ.കെ.സതീദേവി ടീച്ചർ നിർവഹിച്ചു. ആഗസ്ത് 2 കെ.പി എസ്.ടി. എ യുടെ ആഭിമുഖ്യത്തിൽ മെഗാ ക്വിസ് സ്കൂൾ തലത്തിൽ നടത്തി. വൃന്ദാലക്ഷ്മി, കീർത്തന (യു.പി) നന്ദഗോപൻ (എൽ.പി) വിജയികളായി. ആഗസ്ത് 7 ചികിത്സാ സഹായവിതരണം അസംബ്ലിചേർന്ന് ഇസ്മയിൽ ചികിത്സാ സഹായം വിതരണം ചെയ്തു. രണ്ട് വൃക്കകളും തകരാറിലായ സ്കൂളിലെ കുട്ടികളെ കൊണ്ടുവരുന്ന ഓട്ടോ ഡ്രൈവറായ മൂശാരിക്കൊവ്വൽ താമസക്കാരനായ ഇസ്മയിലിനെ സഹായിക്കുന്നതിനായി നല്ല പാഠത്തിന്റെ പ്രവർത്തകരും, സ്റ്റാഫും, പി.ടി.എ യും സ്വരൂപിച്ചാണ് സംഭാവന നൽകിയത്. ആഗസ്ത് 7 ഗ്യാസ് കണക്ഷൻ സ്കൂളിൽ പാചകത്തിനായി ഗ്യാസിന്റെ ഉപയോഗം ആരംഭിച്ചു. മാനേജർ ശ്രീ. എം.കെ സുകുമാരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ആഗസ്ത് 8 സ്കൂൾ കായികമേള ഉപജില്ലാ കായികമേളയുടെ ഭാഗമായി കുട്ടികളെ സെലക്ട് ചെയ്യാൻ പഞ്ചായത്ത് ഗ്രൗണ്ടിൽ കായികമേള നടത്തി .ആഗസ്ത് 9 ക്വിറ്റിന്ത്യാദിനം, ഹിരോഷിമ, നാഗസാക്കിദിനം അസംബ്ലി ചേരുകയും ക്വിറ്റിന്ത്യാദിനത്തെകുറുച്ചും ഹിരോഷിമ, നാഗസാക്കിദിനത്തെ കുറിച്ചും വിവരണം നൽകുകയും സതി ടിച്ചർ, പ്രദീപൻ മാസ്റ്റർ സമാധാന ഗീതം പാടുകയും ചെയ്തു. കുട്ടികൾ തയ്യാറാക്കിയ സഡാക്കൊ കൊക്കുകളെ പറത്തി സമാധാന സന്ദേശം കൈമാറി. തുടർന്ന് പോസ്റ്ററുകളും, പ്ലക്കാർഡുകളുംമേന്തി റാലി നടത്തുകയും ചെയ്തു.
 
ആഗസ്ത് 15 സ്വാതന്ത്യദിനം
 
 
രാവിലെ 9.30 ന് സ്കൂൾ HM പതാക ഉയർത്തി. PTA പ്രസിഡന്റ് എ ഉണ്ണികൃഷ്ണൻ, HM, പ്രദീപൻ മാസ്റ്റർ എന്നിവർ അസംബ്ലിയിൽ സ്വാതന്ത്യദിന സന്ദേശം നൽകി. ദേശഭക്തിഗാനം, പ്രസംഗം, ജാലിയൻവാലാബാഗ് ദൃശ്യാവിഷ്ക്കാരം (7) ദണ്ഡിയാത്ര,നഗോഡകളുടെ പെരുവിരൽ എന്നിവയുടെ ടാബ്ലോ (6) എന്നി പരിപാടികൾ നടന്നു. തുടർന്ന് പായസദാനവും നടന്നു. ആഗസ്ത് 22 സെലസ്റ്റിയ 2017 സൗരകേരളം ഉദ്ഘാടനം നവീകരിച്ച ലാബിന്റെ ഉദ്ഘാടനം കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള സെലസ്റ്റിയ 2017 സൗരകേരളം പരിപാടി കുഞ്ഞിമംഗലം ഗോപാൽ യു.പി. സ്കൂൾ ആഗസ്ത് 22 ന് നടന്നു. സൂര്യൻ കണ്ണൂരിന്റെ നേരെ മുകളിൽ എത്തിച്ചേരുന്ന ദിവസമായ ആഗസ്ത് 22 കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞു. വിദ്യാർത്ഥികൾ 11.30 ന് സ്കൂളിന്റെ മുറ്റത്ത് സ്ഥാപിച്ച നിഴൽ യന്ത്രത്തിന്റെ ചുറ്റും എട്ട് വൃത്തങ്ങളായി നിന്നു. വ്യത്യസ്ത നിറത്തിലുള്ള കൊടികൾ പിടിച്ച് ഓരോ ഗ്രഹങ്ങളുടെയും പരിക്രമണപഥം മനസ്സിലാക്കാൻ കഴിഞ്ഞു. ഗ്രഹങ്ങളും നക്ഷത്രങ്ങളെയും മനസ്സിലാക്കി പ്രാദേശിക ഉച്ച 12.30 ആണെന്ന് കണ്ടെത്തി.                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                  ആഗസ്ത് 25 കലാമേള- ഓണസദ്യ ID കാർഡ് വിതരണം സ്കൂൾ തല കലാമേളയും, പ്രവർത്തി പരിചയമേളയും ആഗസ്ത് 25 ന് സ്കൂളിൽ വെച്ച് നടന്നു. സ്കൂൾ ID കാർഡ് വിതരണവും നടത്തി. പി.ടി.എ പ്രസിഡന്റ് എ ഉണ്ണികൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പി.ടി.എ മെമ്പർ മുട്ടത്ത് മോഹനൻ മറ്റ് അംഗങ്ങൾ, മദർ പി.ടി.എ അംഗങ്ങൾ മറ്റ് രക്ഷിതാക്കളു പങ്കെടുത്തു. ഓണസദ്യയും ഒരുക്കി കുട്ടികൾക്ക് വിതരണം ചെയ്തു. പി.ടി.എ എം.പി.ടി.എ അംഗങ്ങളും , രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. പാദവാർഷിക പരീക്ഷ സ്കൂളിൽ പൂക്കളമിട്ട് (സൗഹൃദപൂക്കളം) ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.  ഓണപ്പാട്ട്,നാടൻ പാട്ട് എന്നിവ അവതരിപ്പിച്ചു കസേരക്കളി, മിഠായി പെറുക്കൽ എന്നിവയിലും പങ്കെടുത്തുകൊണ്ട് കുട്ടികൾ ഓണം ആഘോഷിച്ചു. മാളവിക ചികിത്സാ സഹായം കിഡ്നി നഷ്ടപ്പെട്ട മാളവികാ ചികിത്സാ സഹായം പഞ്ചായത്ത് പ്രസിഡന്റിന് എം. കുഞ്ഞിരാമൻ സ്കൂൾ HM കൈമാറി സെപ്തംബർ 16 പ്രാദേശിക പ്രതിഭാകേന്ദ്രം ഉദ്ഘാടനം മാടായി സബ്ജില്ല SSA യുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ പ്രാദേശിക പ്രതിഭാകേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസി‍ഡന്റ് എം.കുഞ്ഞിരാമൻ അവറുകൾ നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി പി.വി ശ്യാമളയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മാടായി BPO ശ്രീ. രാജേഷ് കടന്നപ്പള്ളി സാർ പദ്ധതി വിശദീകരിച്ചു. സൂര്യ എന്ന കുട്ടിയെ വളണ്ടീ യറായി നിയമിച്ചു. 50 കുട്ടികൾ പങ്കെടുത്തു. ദിവസവും വൈകുന്നേരം 4 മണിമുതൽ 5 മണിവരെ ക്ലാസ് നടത്താൻ തീരുമാനിച്ചു. സെപ്റ്റംബർ 19,23 LP വിഭാഗം CPTAസെപ്റ്റംബർ 19 നും UP വിഭാഗം സെപ്റ്റംബർ 23 നും നടന്നു. മീസിൽസ്, റുബെല്ലാ  വാക്സിൻ ബോധവത്കരണ ക്ലാസ് കുഞ്ഞിമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. കവിത നൽകി. പരിപാടിയിൽ വത്സലാമ്മ, അനിത എന്നീ അസിസ്റ്റന്റ് നേഴ്സുമാരും പങ്കെടുത്തു. സെപ്റ്റംബർ 27 അക്ഷരമുറ്റം ക്വിസ് 27 ന് രണ്ടു മണിക്ക് നടത്തി. LP വിഭാഗം നിവേദ്യ അജയൻ , പാർവതി എന്നീ കുട്ടികളും UP വിഭാഗം                                                        എന്നീകുട്ടികളും വിജയികളായി‍ സെപ്റ്റംബർ 28
 
 
ഉപജില്ലാതല സാമൂഹ്യ ശാസ്ത്രക്വിസും ഗണിതശാസ്ത്ര ക്വിസും BRC യിൽവെച്ച് നടന്നു. ക്വിസുൽ സാന്ത്വന സതീഷ്, പ്രാർത്ഥന സതീഷ്, നേഹ, ശ്രീരഞ്ജൻ എന്നീ കുട്ടികൾ പങ്കെടുത്തു. സോഷ്യൽ ക്വിസിന് സാന്ത്വന സതീഷിന് മൂന്നാം സ്ഥാനം ലഭിച്ചു. ഒക്ടോബർ 2-ഗാന്ധിജയന്തി ദിനാഘോഷവും എൻഡോവ്മെന്റ് വിതരണവും രാവിലെ 9.30 ന് പതാക വന്ദനം ചെയ്ത് ഗാന്ധി പ്രതിമ പുഷ്പാർച്ചന നടത്തി. തുടർന്ന് ദിനാഘോഷത്തെക്കുറിച്ച് സതിടീച്ചർ,നിർമ്മല ടീച്ചർ, പ്രദീപൻമാസ്റ്റർ, എ.ഉണ്ണികൃഷ്ണൻ പി.ടി. എ പ്രസിഡന്റ് എന്നിവർസംസാരിച്ചു.തുടർന്ന് .10.30 ന് എൻഡോവ്മെന്റ് വിതരണം നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. പി.രാഗിണിയുടെ അധ്യക്ഷതയിൽ കാസർഗോഡ് എം.പി ശ്രീ.പി. കരുണാകരൻ അവറുകൾ പരിപാടി ഉദ്ഘാടനം ചെയ്തു. എൻഡോവ്മെന്റ് വിതരണം നിർവഹിക്കുകയും ചെയ്തു. ഒക്ടോബർ 1,2- സംസ്കൃത ശില്പശാല മാടായി ഉപജില്ലാ സംസ്കൃത ശില്പശാലയിൽ അഭ്യുതയ സംസ്ക‍തകോളേജ് എടാട്ട് വെച്ച് നടന്നത്. 12 കുട്ടികളെ പങ്കെടുപ്പിച്ചു. ഒക്ടോബർ 1,2 തീയതികളിൽ നടന്ന ശില്പശാല സംസ്ക‍തപഠനത്തിലും, വ്യക്തിത്വ വികസനത്തിനും ഏറെ സഹായിച്ചു. ഒക്ടോബർ 4 ശാസ്ത്രക്വിസ്,ഐടി ക്വിസ് ഒക്ടോബർ 4 ന് നടന്ന ശാസ്ത്രക്വിസിന് അനഘ,(യു.പി ) പാർവതി (എൽ.പി) കീർത്തന (ഐടി) എന്നീ കുട്ടികളഎ പങ്കെചുപ്പിച്ചു. ഒക്ടോബർ 9,10,11 ഉപജില്ലാ കായികമേള മാടായി പാളയം ഗ്രൗണ്ടിൽ 3 ദിവസമായി നടന്ന ഉപജില്ലാ കായികമേള യിൽ കുട്ടികളെ പങ്കെടുപ്പിച്ചു. കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു. ഒക്ടോബർ 12,13 ശാസ്ത്രോത്സവം പുതിയങ്ങാടി ജമായത്ത് ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ശാസ്ത്രോത്സവത്തിൽ പ്രവർത്തി പരിചയമേളയിൽ 20 കുട്ടികളും , ഗണിതോത്സവത്തിൽ 6 കുട്ടികളും , സാമൂഹ്യശാസ്ത്ര മേളയിൽ 9 കുട്ടികളും, ശാസ്ത്രമേളയിൽ 10 കുട്ടികളും IT മേളയിൽ 3 കുട്ടികളും പങ്കെടുത്തു. ഒക്ടോബർ 10 ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച്ചിത്രപ്രദർശനം നടന്നു. ബഹിരാകാശക്വിസ്, ബഹിരാകാശറോക്കറ്റ് മോഡലുകൾ എന്നിവ പ്രദർശിപ്പിക്കുകയുണ്ടായി. ഒക്ടോബർ 14 സ്കൂൾ വിജ്ഞാനോത്സവം സ്കൂൾ തല വിജ്ഞാനോത്സവം നടന്നു. കെ.ആർ നിർമല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. വർണോത്സവം, നാടകം, സർഗോത്സവം എന്നിവ നടത്തി. ഒക്ടോബർ 17 മലയാളത്തിളക്കം എസ്.എസ്.എ യുടെ ആഭിമുഖ്യത്തിൽ മലയാളത്തിളക്കം പരിപാടി 4 ദിവസമായി നടന്നു. ഒക്ടോബർ 25 മലർവാടി ക്വിസ് എൽ.പി. യു.പി തലത്തിൽ നടത്തി. നവംബർ 1 കേരളപ്പിറവിദിനം ആഘോഷം
1,225

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1695820" എന്ന താളിൽനിന്ന് ശേഖരിച്ചത്