"ഗവ. എൽ പി എസ് തൈക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,371 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ഫെബ്രുവരി 2022
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
തലസ്ഥാന നഗരിയുടെ ഹൃദയഭാഗമായ സെക്രട്ടറിയേറ്റിനു പിന്നിൽ സ്ഥിതി ചെയ്യുന്ന രണ്ടു ഹരിജൻ കോളനികളാണ് രാജാജിനഗർ(ചെങ്കൽച്ചൂള), പൌണ്ടുകുളം എന്നിവ.  പട്ടണത്തിലെ രണ്ടു പ്രശസ്ത വിദ്യാലയങ്ങളായ ഗവ.മോഡൽ ഹൈസ്കൂൾ,കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെട്ട, സാമൂഹ്യമായും, സാംസ്കാരികമായും പിന്നോക്കം നിന്നിരുന്ന കുട്ടികൾക്കുവേണ്ടി 1920-ൽ നല്ലതമ്പി എന്നുപേരുള്ള ഒരാൾ സ്ഥാപിച്ച വിദ്യാലയമാണ് പിന്നീട് തൈക്കാട് ഗവ.എൽ.പി.എസ്. എന്ന പേരിൽ അറിയപ്പെട്ടത്.


ഇപ്പോൾ പ്രസ്തുത സ്കൂൾ സ്തിഥിചെയ്യുന്നതിന് എതിർവശത്തുള്ള ഒരു കെട്ടിടത്തിലാണ് നല്ലതമ്പി സ്കൂൾ നടത്തിക്കൊണ്ടിരുന്നത്.  അന്ന് സമീപവാസികൾ ചുരുക്കമായിരുന്നു.  ഈ പ്രദേശത്ത് നല്ല ഒരു വിദ്യാലയം ഉണ്ടാകണമെന്ന ആഗ്രഹത്താൽ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ സമീപവാസിയായ അലമേലു അമ്മാളിൽ നിന്നും സ്ഥലം 90 വർഷത്തെ പാട്ടത്തിന് എടുക്കുകയും, അവിടേക്ക് സ്കൂൾ മാറ്റുകയും ചെയ്തു.  അതോടെ നല്ലതമ്പി സ്കൂൾ തൈക്കാട് ഗവ.എൽ.പി.എസ്. ആയി മാറി.
ഈ സ്കൂൾ നിലനിന്നിരുന്നത് 1 ഏക്കർ 54 സെൻ്റ് സ്ഥലത്തായിരുന്നു എന്ന് 1936-ൽ ഈ സ്കൂളിൽ പഠിച്ചിരുന്ന ശ്രീ രാമൻനായർ അഭിപ്രായപ്പെടുന്നു.  അദ്ദേഹം റവന്യൂ വകുപ്പിൽ വില്ലേജ് ഓഫീസറായിരുന്നു.  ഇപ്പോൾ പോലീസ് ട്രെയിനിങ് കോളേജിൻ്റെ അധീനതയിലിരിക്കുന്ന പോലീസ് മൈതാനം, സി.വി.രാമൻപിള്ള സ്മാരക ലൈബ്രറി എന്നിവ സ്ഥിതി ചെയ്യുന്നത് ഈ സ്കൂളിൻ്റെ സ്ഥലത്താണ്.  ഇന്ന് സ്കൂളിൻ്റെ ആസ്തി വെറും 26 സെൻ്റ് സ്ഥലമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1681281" എന്ന താളിൽനിന്ന് ശേഖരിച്ചത്