"കല്ലാമല യു പി എസ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== '''ഞങ്ങളുടെ നാടിനെ കുറിച്ച്''' ==
==='''മാഹി / മയ്യഴി'''===


== കല്ലാമല എന്നാണ് ഞങ്ങളുടെ നാടിന്റെ പേര്. ആ പേര് വന്നതെങ്ങനാണെന്നറിയേണ്ടേ.... ==
==== '''1954 ൽ ഫ്രഞ്ച് അധീനതയിൽ നിന്നും  സ്വതന്ത്രയായ മാഹി സ്‌കൂളിൽ നിന്നും 6 കി .മീ അകലെയാണ്''' ====
നാടടക്കിവാണിരുന്ന നാടുവാഴിയായ കല്ലന്റെ അമൽ(പ്രദേശം) ആണ് കല്ലാമല എന്നാണ് വാമൊഴി. നാടുവാഴികളുടെ വാസസ്ഥാനമായ കോവിലകം, കല്ലാകോവിലകം എന്ന പേരുകൾ ഇന്നും ഇവിടെയുണ്ട്. നീതിയും ധർമ്മവും പിണ്ഡം വച്ച് പുറത്താക്കിയ പാർശ്വവൽക്കരിക്കപ്പെട്ട കീഴാള ജനതയുടെ നാടായിരുന്നു ഇത്. അവരാണ് ഈ നാടിന്റെ മണ്ണിൽ പൊന്നു വിളയിച്ചത്. അവർ ഒഴുക്കിയ വിയർപ്പിന്റെ ചരിത്രാവശിഷ്ടങ്ങൾ ഇന്നും കല്ലാമലയിൽ കാണാം. വീടുകളുടെയും കിണറുകളുടെയും ക്ഷേത്രങ്ങളുടെയും ശ്മശാനങ്ങളുടെയും ബാക്കിപത്രങ്ങൾ അവരെയാണ് അടയാളപ്പെടുത്തുന്നത്. അവരുടെ നാവിൽ അക്ഷരമെഴുതാൻ നിയോഗം ലഭിച്ചത് കല്ലാമലയിലെ കുഞ്ഞിമന്ദൻ മൂപ്പനായിരുന്നു. ഫ്രഞ്ച് വിദ്യഭ്യാസപ്രവർത്തനങ്ങളിൽ ആകൃഷ്ടനായ ആ മഹാത്മാവാണ് ഇന്ന് ചാപ്പയിൽ എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് കല്ലാമലയിലെ ആദ്യ എഴുത്ത് പളളിക്കൂടം സ്ഥാപിച്ചത്.
ഫ്രഞ്ചുകാരുടെ വരവിനു ശേഷമാണു മയ്യഴി എന്ന് വിളിക്കുന്ന മാഹി ചരിത്രത്തിൽ ഇടം നേടുന്നത്. മാഹിയിൽ ഫ്രഞ്ചുകാരുടെ ചരിത്രം 1721-നാണ് ആരംഭിക്കുന്നത്. പടിഞ്ഞാറൻ തീരത്ത് ബ്രിട്ടീഷുകാർ കച്ചവടാധിപത്യം സ്ഥാപിച്ചതോടെയാണ് ഫ്രഞ്ചുകാരും ഇന്ത്യയിലേക്ക് തിരിഞ്ഞത്. ബ്രിട്ടീഷുകാരുമായി കച്ചവടത്തിൽ മത്സരിക്കാൻ അവർക്ക് ഭദ്രമായ കേന്ദ്രം എന്ന നിലക്കാണ് മയ്യഴി തിരഞ്ഞെടുത്തത്. അതിനു മുന്ന് അവർ തലശ്ശേരിയിലായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. അക്കാലത്ത് മയ്യഴിയ്യുടെ അധിപൻ വടകര വാഴുന്നോർ ആയിരുന്നു. 17-‍ാം നൂറ്റാണ്ടുവരെ കോലത്തിരിയുടെ കോയ്മ അംഗീകരിച്ചിരുന്ന വടകര വാഴുന്നോരെ കടത്തനാട്ട് രാജാവ് എന്ന് വിളിച്ചിരുന്നു. ഫ്രഞ്ചുകാർ ആദ്യം 1670-ൽ തലശ്ശേരിയിൽ കോട്ട കെട്ടുകയുണ്ടായി. അതിനു ചിറക്കൽ രാജാവും തലശ്ശേരി നാടുവാഴിയായിരുന്ന കുറുങ്ങോത്ത് നായരും പിന്തുണക്കുകയുണ്ടായി. എന്നാൽ തലശ്ശേരിയിലെ ഇംഗ്ലീഷുകാരുമായി മത്സരിക്കാനവർക്കായില്ല, തുടർന്ന് 1702-ൽ പുന്നോലിൽ അവർ പാണ്ടികശാല പണിതു. അവീടെയും കച്ചവടം ശോഭിച്ചില്ല. തുടർന്ന് 1721-ലാണ്‌ മയ്യഴിയിൽ ഫ്രഞ്ചുകാർ എത്തുന്നത്.
265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1569998" എന്ന താളിൽനിന്ന് ശേഖരിച്ചത്