"ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
No edit summary
(ചരിത്രം)
വരി 1: വരി 1:
അവലംബം
അവലംബം
<references group="former teachers" />
<references group="former teachers" />തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ ആശ്രിതവാത്സല്യത്തിൻ കീഴിലായിരുന്നു പെരുമ്പാവൂരുൾപ്പെട്ട പ്രദേശങ്ങൾ. അരയാലുകളും, തെങ്ങുകളും, മാവുകളും ചേർന്ന തനി നാട്ടിൻപുറമായിരുന്നു അന്ന് പെരുമ്പാവൂർ. ജനനിബിഢമായ കാലടിക്കവലയാകട്ടെ ബെഞ്ച് ഒടിഞ്ഞ ഒരു ചായക്കടയും ഒരു ചക്കും മാത്രം ഉള്ള സ്ഥലം.
{{PHSSchoolFrame/Pages}}
 
     തിരുവിതാംകൂർ രാജാവായ ശ്രീമൂലം തിരുനാളിന്റെ കാലത്ത് 1910 ൽ നാട്ടുഭാഷ വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ പെരുമ്പാവൂർ നഗരത്തിൽ തുടക്കം കുറിച്ച ഗേൾസ് സ്കൂളിന്റെ പേര് തുടക്കത്തിൽ അഞ്ചൽപുര പള്ളിക്കൂടം എന്നായിരുന്നു. ഇന്ന് കോടതി സ്ഥിതി ചെയ്യുന്ന കച്ചേരികുന്നിന്റെ കിഴക്കുഭാഗത്തായി അന്ന് പ്രവർത്തിച്ചിരുന്ന അഞ്ചൽ ഓഫീസിൽ ആണ് നാട്ടുഭാഷ പാഠശാലക്കു തുടക്കം കുറിച്ചത്. തിരുവിതാം കൂർ മഹാറാണി ഗൗരി പാർവതിഭായിയുടെ നിർദ്ദേശാനുസരണം ആണ് ഓട് മേഞ്ഞ രണ്ടു മുറി കെട്ടിടത്തിൽ പ്രൈമറി സ്കൂൾ ആരംഭിച്ചത്.
 
പെരുമ്പാവൂർ ഗേൾസ് സ്കൂളിനു ആരംഭം കുറിച്ച ഇവിടെ ഇന്ന് ടെലി‍ഫോൺ ഓഫീസ് ആണ് പ്രവർത്തിക്കുന്നത്. പിന്നീട് സ്ഥലപരിമിതി മൂലം അഞ്ചൽ ഓഫീസിൽ നിന്ന് ഈ പള്ളിക്കൂടം കോടതിക്ക് പടിഞ്ഞാറുവശമുള്ള വിശാലമായ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സുഭാഷ് മൈതാനം ഉൾപ്പെട്ട സത്രപറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു. അക്കാലം മുതൽ ഈ പള്ളിക്കൂടം സത്രപറമ്പ് സ്കൂൾ എന്നറിയപ്പെട്ടു
 
ആദ്യ കാലങ്ങളിൽ സ്കൂളിൽ ആൺകുട്ടികൾ ക്കും പ്രവേശനം ലഭിച്ചിരുന്നു.1949ൽ തിരുവിതാംകൂറും കൊച്ചിയും കൂടിച്ചേർന്നു തിരു - കൊച്ചി സംസ്ഥാനം രൂപപ്പെട്ടപ്പോൾ പെരുമ്പാവൂരിനെ പ്രതിനിധീകരിച്ചിരുന്ന മജീദ് മരക്കാർ ആണ് ഈ വിദ്യാലയത്തെ സ്ത്രീകൾക്ക് മാത്രം പ്രവേശനമുള്ള ഹൈസ്കൂൾ ആയി ഉയർത്തിയത്.2004-ൽ ഹയർ സെക്കന്ററി ആയും ഉയർത്തപ്പെട്ടു. ഇന്ന് പെൺ പൊലിമയുടെ പ്രതീകമായി, പെൺകുട്ടികൾ മാത്രം വിദ്യ അഭ്യസിക്കുന്ന വിദ്യാലയമായി പെരുമ്പാവൂർ ഗവ : ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പ്രൗഢിയോടെ നിലകൊള്ളുന്നു.{{PHSSchoolFrame/Pages}}
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1545153" എന്ന താളിൽനിന്ന് ശേഖരിച്ചത്