"ജി.എൽ.പി.എസ്. തെയ്യങ്ങാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}മലപ്പുറം ജില്ലയിൽ, തിരൂർ വിദ്യാഭ്യാസ ജില്ലയിലെ, പൊന്നാനി ഉപജില്ലയിലെ അറബി കടലിന്റെ തീരത്തെ പുരാതന തുറമുഖ നഗരമായ പൊന്നാനിയുടെ സ്വന്തം സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി എസ് തെയ്യങ്ങാട്
പൊന്നാനിയുടെ പൊതു വിദ്യാഭ്യാസ രംഗത്ത് ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യദശകങ്ങളിലൊന്നിൽ 1916 ൽതെയ്യങ്ങാട് പോലെയൊരു ഗ്രാമപ്രദേശത്ത്  സ്ഥാപിതമായ സ്ഥാപനമാണ് ഇന്നു നാം കാണുന്ന ഗവ: എൽ പി സ്കൂൾ തെയ്യങ്ങാട്. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ സമസ്ത അർത്ഥത്തിലും അവികസിതമായ ഒരു കാർഷിക മേഖലയായിരുന്നു തെയ്യങ്ങാട്. ദരിദ്രരും വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കാൻ പഴുതില്ലാത്തവരുമായ കർഷക തൊഴിലാളികളും, ബിയ്യം കായലിൻ്റെ സമീപ പ്രദേശങ്ങളിലുണ്ടായിരുന്ന ചകിരിത്തൊഴിലാളികളും പട്ടിണിപ്പാവങ്ങളുമായ ഭൂരിപക്ഷം വരുന്ന മനുഷ്യർക്കിടയിൽ സ്കൂളും ഔപചാരിക വിദ്യാഭ്യാസവും ആർഭാടമായിരുന്ന കാലമാണത്. എങ്കിലും സ്കൂളിനു പരിസരത്തുള്ള ചില കാർഷിക കുടുംബങ്ങളുടെ ശ്രദ്ധയിൽ സ്കൂൾ പരിമിത സൗകര്യങ്ങളോടുകൂടി നിലനിന്നുപോന്നു.
 
ഏതൊരു പ്രദേശത്തെയും ചിരകാലത്തേക്ക് പ്രകാശമാനമാക്കുന്നത് ആ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനം തന്നെയാണ്. ഇരുപതാം നൂറ്റാണ്ട് പിറന്ന് ഒരു ദശാബ്ദത്തിനുള്ളിൽ നിലവിൽ വന്ന തെയ്യങ്ങാട് സ്കൂളിൻ്റെ വിദ്യാഭ്യാസ പ്രവർത്തനത്തിൻ്റെ തുടർച്ചയിലാണ് പിൽക്കാല പൊന്നാനിയുടെ വിദ്യാഭ്യാസ ചരിത്രം ശക്തമാവുന്നത്.
 
തെയ്യങ്ങാട് സ്കൂളിൻ്റെ തൊട്ട് വടക്കേ അതിരിലുള്ള വിശാലമായ പറമ്പിൻ്റെ തൊട്ടടുത്ത അതിരിലായിരുന്നു മഹാകവി ഇടശ്ശേരിയും കുടുംബവും താമസിച്ചിരുന്ന പുത്തില്ലത്ത് പറമ്പ്. മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ എഴുത്തുകാർ നിരന്തരം ചവിട്ടി നടന്ന മണ്ണാണിത്. ആ സംസർഗ്ഗത്തിൻ്റെ സംസ്കാരം പൊതുവെ ഈ പ്രദേശത്തിന് അക്കാലം മുതൽ കൈവന്നിട്ടുണ്ട്. സ്കൂളിന് തൊട്ട് തെക്കു ഭാഗത്താണ് ഉറൂബിൻ്റെ തറവാട് നിന്നിരുന്നത്. ഉമ്മാച്ചുവും മായനും ബീരാനും ഇടവഴിതാണ്ടി നാട്ടുവഴിയിലേക്ക് കയറി വന്ന സ്കൂളിന് തെയ്യങ്ങാട് സ്കൂളിൻ്റെ ഛായ തന്നെയാണ്. ഇപ്പോൾ സ്കൂളിൻ്റെ മുന്നിലുള്ള റോഡ് 1975 വരെ ഒരു നാട്ടിടവഴിയായിരുന്നു. ആ നാട്ടിടവഴിയിലൂടെ ,സ്കൂൾ മുറ്റത്തേക്ക് വന്ന മഹാപ്രതിഭകളുടെ ഹൃദയരഹസ്യങ്ങൾ തന്നെയാണ് ഉമ്മാച്ചു വിലും ഇടശ്ശേരിയുടെ പല കവിതകളിലും ചിതറിക്കിടക്കുന്നത്.തളർന്നും കിതച്ചും കൈവിട്ടു പോയി എന്നും തോന്നിപ്പിച്ച ഒരു ഭൂതകാലം ജി എൽ പി സ്കൂൾ തെയ്യങ്ങാടിനുണ്ടായിരുന്നു. പക്ഷേ ഇന്ന് സ്കൂൾ മനം മയക്കുന്ന ഭൗതിക സാഹചര്യങ്ങളാലും അക്കദമിക മുന്നേറ്റത്തിലും കുട്ടികളുടെ എണ്ണത്തിലും ( 1304 ) കഴിവിലും കേരളത്തിലെ തന്നെ ഒന്നാം കിട സ്കൂളുകളിലൊന്നാണ്. ഭൂതകാലത്തിൻ്റെ അതിരുകളിൽ നിന്ന് മഹാരഥൻമാർ നീട്ടിത്തരുന്ന വിരലുകളിലെ വെളിച്ചത്തിൻ്റെ തരികൾ വീണ് വെളിച്ചപ്രളയമാകും പോലെ ,സ്കൂൾ ഇക്കാലത്ത് കുതിച്ചുണരുന്നു.
 
പ്രയത്നമാണ് ഇതിനു പിന്നിൽ ,തളരാത്ത പ്രയത്നം.
 
പണ്ടാരക്കളത്തിൽ ഗോവിന്ദമേനോൻ ,കുട്ടി ഹസ്സൻ ഹാജി, ഗോവിന്ദൻ (കോന്തൻ ) മാഷ് ,ഇടശ്ശേരി കുടുബം' കെ വി .അമ്മുകുട്ടി അമ്മ അമ്പിളിപ്പറമ്പിൽ ,K Vഗോപാലകൃഷ്ണൻ മാസ്റ്റർ കളത്തിൽ, പുത്തൻപുര കരുണാകരമേനോൻ ,കമലാ മേനോൻ, മുൻ പി ടി എ അംഗങ്ങൾ പ്രധാനാധ്യാപകരായ E .പ്രഭാകരൻ, കൃഷ്ണദാസ് അങ്ങന......
 
     തകർന്നു വീണിടത്തു നിന്ന് സ്കൂളിനെ അക്ഷരാർത്ഥത്തിൽ ചുമലിലേറ്റിയ മിനിമോൾടീച്ചർ ,എന്തും നടപ്പിലാക്കാൻ ജീവിതം ഉഴിഞ്ഞുവച്ച അകാലത്തിൽ പൊലിഞ്ഞു പോയ ജയലതടീച്ചർ ,അവർക്കു  പിൻഗാമിയായി വന്ന താരാ ദേവി ടീച്ചർമുഴുവൻ അദ്ധ്യാപകരും നൂറു കണക്കിന് രക്ഷിതാക്കളും ,മുഹമ്മദ്ബഷീറിനെപ്പോലെവിദ്യാഭ്യാസ .....രാഷ്ട്രീയപ്രവർത്തകർ ,പൊന്നാനിനഗരസഭയുടേയും ,മുൻസ്പീക്കർ ശ്രീരാമകൃഷ്ണൻ അവർകളുടെ തലോടൽസാംസ്കാരിക പ്രവർത്തകർ ,എഴുത്തുകാർ ,കലാകാരന്മാർ ,വിദ്യാർത്ഥികൾ ,അഭ്യുദയകാംക്ഷികളായ പരിസരവാസികൾ
 
,കേന്ദ്രത്തിലേയും 'കേരളത്തിലേയും സർക്കാറുകൾ തുടങ്ങി  എല്ലാ ഏജൻസികളുടേയും പ്രയത്നത്തിൻ്റെ പങ്ക് ഇക്കാര്യത്തിൽ നിസ്തുലമാണ്.  സ്കൂൾ അവരുടെയെല്ലാം വികാരത്തിൻ്റെ ഭാഗവുമാണ്. വളർച്ചയുടെ കുതിപ്പ് തെയ്യങ്ങാടിന് ഒരു തുടർക്കഥയാണ്.
 
    ഒരുങ്ങിപ്പുറപ്പെടുക എന്നതാണ് പ്രയാസം. ഒരുങ്ങിയിറങ്ങിയാൽ ഫലം ഉറപ്പാണെന്ന് .ഗവ.എൽ.പി.സ്കൂൾ തെയ്യങ്ങാട് പൊതുവിദ്യാലയങ്ങൾക്ക് നൽകുന്ന പാഠമിതാണ്
193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1530271" എന്ന താളിൽനിന്ന് ശേഖരിച്ചത്