"ഗവ. വി എച്ച് എസ് എസ് വാകേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:
കാട്ടുനായ്ക്ക വിഭാഗത്തിലെ പെൺകുട്ടികളുടെ വിദ്യഭ്യാസം അവസാനിക്കുന്നതിനും ഈ ആചാരം കാരണമാകുന്നതായി കരുതേണ്ടിയിരിക്കുന്നു. ഗുഡയിൽ കഴിയുന്ന കാലത്തോളം സ്കൂളിൽ വരാത്ത ഈ കുട്ടികളെ ലോങ് ആബ്സൻറ്എന്ന കാരണത്താൽ രജിസ്റ്ററിൽനിന്ന് നീക്കിയിട്ടുണ്ടാകും. (ഇപ്പോൾ ഡിവിഷൻഫാൾ ഭയന്ന് ഗോത്രവിദ്യാർത്ഥികളെ രജിസ്റ്ററിൽനിന്ന് നീക്കാറില്ല, പലരും രജിസ്റ്ററിൽ മാത്രമാണുള്ളതും)  പതുക്കെ ഡ്രോപ്പൗട്ട് എന്ന ഗണത്തിലേക്ക് ഇവരുടെ പേരുകളും ചേർക്കപ്പെടുന്നു. സ്വാഭാവികമായ ഒരു പ്രക്രിയ എന്നതിനപ്പുറം ഗോത്രാചാരങ്ങൾ പെൺകുട്ടികളുടെ വിദ്യഭ്യാസത്തെ ഇല്ലാതാക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടുള്ളതായി അറിയില്ല.  ആർത്തവം ആരംഭിച്ചതിൻറെ ഫലമായി ഗുഡയിൽ കഴിയുന്ന പെൺകുട്ടികളുടെ മാനസികാവസ്ഥയെപ്പറ്റി ആരും പറയാറില്ല, എന്നല്ല ചിന്തിക്കാറുപോലുമില്ല എന്നതാണ് വാസ്തവം. ആചാരം പാലിക്കാൻ നിർബന്ധിതരായിത്തീരുന്ന ഈ കുട്ടികൾ 15 ദിവസം മുതൽ ഒരുമാസമോ അതിലധികമോ കാലം ശുദ്ധവായു ശ്വസിക്കാതെ മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടാതെ ഇരുട്ടറയിയിൽ  താമസിക്കേണ്ടി വരുന്നത്. ഇനിയും ഗോത്രജനതയ്ക്കിടയിൽ നടന്നിട്ടില്ലാത്ത നവോദ്ഥാന പ്രവർത്തനം  എന്നാരംഭിക്കും എന്നതാണ് പ്രധാനം.  

വർഷങ്ങൾക്കുമുമ്പ് ഒരു കുട്ടി ഓണപ്പരീക്ഷ കഴിഞ്ഞ് സ്കൂളിൽ വന്നിട്ടില്ല. പിന്നെ അവൾ വന്നത് ക്രിസ്തുമസ് പരീക്ഷയ്ക്കാണ്. ഇത്രനാളും എന്താണ് വരാതിരുന്നത് എന്നു ചോദിച്ചപ്പോൾ മറുപടി സുഖമില്ലായിരുന്നു എന്നായിരുന്നു. എന്തായിരുന്നു അസുഖം എന്നതിന് മെൻസസ് ആയതാണ് എന്നാണ് ആ കുട്ടി പറഞ്ഞത്. അന്ന് ഈ ഗോത്രാചാരത്തെക്കുറിച്ച് ഇത്രത്തോളം ധാരണയില്ലാത്തതുകൊണ്ട് കുട്ടിയുടെ സ്കൂളിൽ വരാനുള്ള മടി എന്നുമാത്രമേ തോന്നിയുള്ളൂ. ഇപ്പോഴാണ് അതിൻറെ ആഴം അറിയുന്നത്.

=== വിധവകളെ കയ്യൊഴിക്കൽ ===
മുള്ളക്കുറുമർമാത്രം അനുഷഷ്ഠിച്ചു പോരുന്ന സവിശേഷമായ ഒരാചാരത്തെക്കുറിച്ചാണ് ശാരദ (55 വയസ്സ്) പറഞ്ഞത്. കുറുമൻ മരിച്ചാൽ കുറുമാട്ടിയും മക്കളുംകൂടി കുറുമൻറെ കുടി ഉപേക്ഷിച്ച് ഇറങ്ങിപ്പോകുന്നു. മരണാനന്തരം പുലയടിയന്തിരം നടത്തുന്ന ദിവസമാണ് വിധവയെ കൈയൊഴിയുന്ന ചടങ്ങ്  നടത്തുന്നത്.  അടിയന്തിരത്തിൻറെ കർമ്മങ്ങൾ കഴിഞ്ഞാൽ ദൈവംകാണൽ നടത്തുന്നു.  ഇതിനുശേഷമാണ് പരേതൻറെ ഭാര്യയും മക്കളുംകൂടി ഭർത്താവിൻറെ വീട്ടിൽനിന്നിറങ്ങുന്ന ചടങ്ങ്. ചടങ്ങിൻറെ ഭാഗമായി മൂത്തമകൻറെ കയ്യിൽ  അമ്പും വില്ലും കൊടുക്കും. വിധവയുടെ കൈയിൽ മുറവും കലവുമൊക്കെയാണ് ഉണ്ടാവുക.  ഭർത്താവിൻറെ വീടുപേക്ഷിച്ചു സ്വന്തം കുടിയിലേക്ക് അവർ പോകുന്നു. ഈ ചടങ്ങു നടത്തുന്ന സമയം വിധവയായ സ്ത്രീയുടെ സഹോദരൻ വന്നിട്ടുണ്ടാകും. അയാളാണ് സഹോദരിയേയും കുട്ടികളേയും  സ്വന്തം കുടിയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത.് അമ്മാവനൊപ്പം അമ്മയുടെ കുടിയിലേക്കു പോകുന്ന ആൺമക്കളെ വേണമെങ്കിൽ കുറുമൻറെ കുടിയിലുള്ളവർക്ക് പിടിച്ചു വയ്ക്കാം. കാർന്നോർന്മാർക്ക് താല്പര്യമാണെങ്കിൽ ദൈവംകാണുന്നയാൾ പിടിച്ച് ദൈവപ്പുരയിൽ തിരികെ കയറ്റും. അപ്പോൾ അമ്മയ്ക്കും മകനൊപ്പം താമസിക്കാം. പഴയ കാലത്ത് ഒരു സ്ത്രീയും ഭർത്താവിൻറെ മരണശേഷം ആ കുടിയിൽ താമസിക്കാറില്ല. എന്നാൽ ഇന്ന് വിധവകളെ കൈയ്യൊഴിയാറില്ല, പകരം ചടങ്ങുകൾ നടത്താറേയുള്ളൂവെന്നാണ് ആവേദക വിശദീകരിച്ചത്
ഈയൊരാചാരം സൂചിപ്പിക്കുന്നത് കുടുംബത്തിൽ സ്ത്രീയുടെ സ്ഥാനം, അധികാരം, അവകാശം ഇവയൊക്കെ ഭർത്താവിലൂടെ നേടുന്നതാണ് എന്നും അത് ഭർത്താവിലൂടെ മാത്രമേ നിലനിർത്താൻ സാധിക്കുകയുള്ളു എന്നുമാണ്.  സ്ത്രീകൾക്കു ഭർത്താവിൻറെ സ്വത്തിൽ അവകാശമില്ലാത്തതുകൊണ്ടും കുടിയിലെ സ്ഥാനവും സ്വാതന്ത്ര്യവും നഷ്ടപ്പെടുന്നതുകൊണ്ടുമാണ് ഇങ്ങനെ ഇറങ്ങിപ്പോകുന്നതെന്നാണ് ആവേദകർ പറഞ്ഞത് . കേവലം സ്വത്തവകാശം മാത്രമാണോ മറ്റുഗോത്രങ്ങളിൽ കാണാത്ത ഒരാചാരം ഇവർക്കിടയിൽ മാത്രം നിലനിൽക്കുന്നതിൻറെപിന്നിലുള്ള യുക്തി. ഗോത്രത്തിൻറെ കെട്ടുറപ്പിനു വേണ്ടിയാണ് വിധവകളെ കൈയ്യൊഴിയുന്നതെന്നാണ് ഡോ. ബി.ആർ. അംബേദ്കർ1 ഇത്തരം സാഹചര്യത്തെക്കുറിച്ചു നിരീക്ഷിച്ചിട്ടുള്ളത്.
വിധവയ്ക്കു നൽകുന്ന സ്വാതന്ത്ര്യമായി ഇതിനെ കണക്കാക്കാവുന്നതാണ്. ആജീവനാന്തം വിധവയായി ഭർത്തൃവീട്ടിൽ കഴിയണമെന്ന നിബന്ധന ഇവർക്കിടയിലില്ല. വിധവയെ സ്വന്തം കുടിയിലേക്കു പറഞ്ഞയക്കുന്നതോടെ ഭർത്തൃവീട്ടുകാരുടെ നിയന്ത്രണങ്ങൾ അവസാനിക്കുന്നു. തുടർന്നുള്ള അവരുടെ ജീവിതത്തിനു യാതൊരുവിധ സാമൂഹികവിലക്കുകളും ഇല്ല. നിർബന്ധിതമായ വൈധവ്യമോ, സതിപോലുള്ള ചടങ്ങുകളോ ഇവരിൽ അടിച്ചേൽപ്പിക്കുന്നില്ല. സ്വന്തം കുടിയിൽ തിരിച്ചെത്തിയ സ്ത്രീക്കു പുനർവിവാഹം ചെയ്യുന്നതിനു തടസ്സങ്ങളൊന്നുമില്ല.
വേട്ടയാടി ഉപജീവനം നടത്തിയിരുന്ന പ്രാചീനകാലത്താവണം ഇവർക്കിടയിൽ  ഇങ്ങനെയൊരു സമ്പ്രദായം ആരംഭിച്ചിട്ടുണ്ടാകുക. ഈ ചടങ്ങ് നടത്തുമ്പോൾ ആൺമക്കളുടെ കൈയ്യിൽ അമ്പും വില്ലും ഉണ്ടാകും. വേട്ടയ്ക്കുള്ള ആയുധമാണിത്. വേട്ട തൊഴിലായി സ്വീകരിച്ച് അമ്മയെ സംരക്ഷിച്ച് ജീവിച്ചുകൊള്ളണമെന്നാവണം വിവക്ഷ. വിധവയുടെ സംരക്ഷണം പ്രാചീനകാലത്ത് വലിയ പ്രശ്നമായി മാറിയിട്ടുണ്ടാകണം. എന്തെന്നാൽ നായാടിക്കിട്ടുന്ന വിഭവങ്ങൾകെണ്ട് ഉപജീവനം നടത്തുമ്പോൾ വിധവകൾക്കു നായാട്ടു വിഹിതം ലഭിക്കാറില്ല. കാരണം നായാട്ടിറച്ചി പങ്കുവയ്ക്കുന്നത് നിലവിലുള്ള ധാരണയനുസരിച്ചാണ്. നായാട്ടിൽ പങ്കെടുക്കുന്നതിന് സ്ത്രീകൾക്ക് വിലക്കുണ്ട്. കുട്ടികളേയും നായാട്ടിൽ പങ്കെടുപ്പിക്കാറില്ല. സ്വാഭാവിക മായും നായാട്ടിൽ പങ്കെടുക്കാത്തവർക്ക് ഓഹരിക്കർഹതയില്ല. അപ്പോൾ വിധവയായ സ്ത്രീയും കുട്ടികളും പട്ടിണിയാകും. മറ്റുള്ളവർ സുഭിക്ഷമായി കഴിയുമ്പോൾ വിധവയും കുട്ടികളും വിശന്നിരിക്കേണ്ടിവരാം. അതല്ലെങ്കിൽ ആരെങ്കിലും ഇവർക്കു വേണ്ട ആഹാരം ദാനം ചെയ്യണം. എപ്പോഴും ഇതിനു മറ്റുള്ളവർ തയ്യാറായെന്നുവരില്ല. വിധവകളുടെ സംരക്ഷണത്തിന് ഒരു ശാശ്വതപരിഹാരം എന്നനിലയിലാകാം ഉപജീവനത്തിന് നായാട്ടിനെ ആശ്രയിച്ചിരുന്ന പ്രാചീനകാലത്ത് വിധവകളെ കയ്യൊഴിയാൻ തീരുമാനിച്ചിട്ടുണ്ടാകുക.
എല്ലാ സന്ദർഭങ്ങളിലും ഈ ചടങ്ങ് നടത്താറില്ല. ഭർത്താവിൻറെ അച്ഛൻ ജീവിച്ചിരിക്കുന്നുവെങ്കിൽ വിധവയായ സ്ത്രീക്കു കുറുമൻറെ വീട്ടിൽ താമസിക്കാം. അവരെ  ഇറക്കിവിടുന്ന ചടങ്ങ് നടത്താറുമില്ല. അതേ സമയം കുടുംബനാഥൻ മരിച്ചാൽ മക്കൾ എത്ര മുതിർന്നവരാണെങ്കിലും വിധവയെ ഇറക്കിവിടുന്ന ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്. സ്ത്രീയുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കാൻ ഭർത്താവോ, അച്ഛനോ ഉണ്ടാവണമെന്നതാണ് ഇവരുടെ വഴക്കം. 
മകൻറെ ഭാര്യയേയും കുട്ടികളേയും അച്ഛനു സംരക്ഷിക്കാം. ഇയാൾ നായാട്ടിൽ പങ്കെടുക്കുന്നവനും ഓഹരിക്കർഹതയുള്ളവനുമാണ്. അപ്പോൾ മകൻറെ ഭാര്യയേയും കുട്ടികളേയും സംരക്ഷിക്കാൻ അയാൾക്കു ഭൗതികമായി സാധിക്കുന്നു. ഇതുകൊണ്ടാണ് ഭർത്താവിൻറെ അച്ഛൻ ജീവിച്ചിരിക്കുമ്പോൾ വിധവയാകേണ്ടിവരുന്ന സ്ത്രീകൾക്ക് അവിടെത്തന്നെ തുടർന്നും ജീവിക്കാൻ സാധിക്കുന്നത്. ചുരുക്കത്തിൽ, സ്ത്രീകൾക്ക് വേണ്ടത്ര സംരക്ഷണം ഏർപ്പെടുത്തുകയാകണം പ്രാചീനകാലത്ത് ചെയ്തിട്ടുണ്ടാവുക. സ്വന്തംകുടിയിൽ സ്ത്രീകളെ സംരക്ഷിക്കാൻ അവരുടെ അച്ഛനും അമ്മയും, സഹോദരനുമൊക്കെ സാധിക്കും. അതിനാലാകണം പ്രാചീനകാലംമുതൽ ഇത്തരമൊരു ചടങ്ങ് നടത്തുന്നതെന്ന് കരുതാം.
ആധുനികകാലത്തും ഒരു വിധവ ഭർത്തൃഗൃഹത്തിൽത്തന്നെ എല്ലാം സഹിച്ച് എളിമയോടെ ജീവിക്കുന്നത്. പൂർവ്വികസ്വത്തിൽ തൻറെ മക്കൾക്കുള്ള അവകാശം അപകടപ്പെടുത്താതിരിക്കാനാണ് (ഇരാവതി കാർവെ 2018: 153). എന്നാൽ മുള്ളക്കുറുമരിൽ പൂർവ്വികസ്വത്ത് ഒരു പരിധിയോളം അപകടപ്പെടാതെ സംരക്ഷിക്കപ്പെടുന്നുണ്ട്. ഇറങ്ങിപ്പോകുന്ന സ്ത്രീകൾക്ക് പിന്നീട്, മക്കൾ മുതിർന്നുകഴിയുമ്പോൾ ഭർത്താവിൻറെ കുടിയിലേക്കു തിരിച്ചുവരാം. ആൺമക്കൾ ഉണ്ടെങ്കിൽ മാത്രമാണ് മടങ്ങിവരാൻ സാധിക്കുക. പ്രായപൂർത്തിയായ ആൺമക്കൾക്ക് തിരികെവന്ന് അച്ഛൻറെ കുടിയിൽ വീടുവയ്ക്കാൻ അവകാശമുണ്ട്. അതിപ്പോഴും പാലിച്ചുപോരുന്നു.  ഇങ്ങനെ തിരിച്ചെത്തുമ്പോൾ അമ്മയ്ക്കും മടങ്ങിവരാം.

==ഗോത്രപദകോശങ്ങൾ==
==ഗോത്രപദകോശങ്ങൾ==
1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1528527" എന്ന താളിൽനിന്ന് ശേഖരിച്ചത്