Jump to content
സഹായം

"എൽ.പി.എസ് കൊന്നപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,582 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
(ചെ.)
വരി 131: വരി 131:


* എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
* എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
ജൂൺ 5- പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം പ്രസംഗ മത്സരം എന്നിവ നടത്താറുണ്ട്. കൂടാതെ വീട്ടുവളപ്പിലും സ്കൂളിലും കുട്ടികൾ പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നാടാറുണ്ട്.
ഓഗസ്റ്റ് 15- സ്വാതന്ത്ര്യദിനം
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ക്വിസ് കോമ്പറ്റീഷൻ, പോസ്റ്റർ നിർമ്മാണം, പതാക നിർമ്മാണം എന്നിവ നടത്താറുണ്ട്. കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും ഫാൻസി ഡ്രസ്സ് വേഷങ്ങൾ അവതരിപ്പിക്കാറുണ്ട്.
സെപ്റ്റംബർ 5- അധ്യാപക ദിനം
അധ്യാപക ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, കവിത രചന എന്നിവ നടത്താറുണ്ട്. കുട്ടികൾ അധ്യാപകരായി വേഷം അണിയുകയും ക്ലാസ്സുകളിൽ പാഠങ്ങൾ പഠിപ്പിക്കുകയും ചെയ്യാറുണ്ട്.
ഓണാഘോഷം - കേരളീയരുടെ ദേശീയോത്സവമായ ഓണവുമായി ബന്ധപ്പെട്ട് അത്തപ്പൂക്കള മത്സരം, വടംവലി, സുന്ദരിക്ക് പൊട്ട് തൊടൽ, ഉറിയടി മുതലായ മത്സരങ്ങൾ നടത്താറുണ്ട്. ഓണസദ്യ ഒരുക്കുകയും കുട്ടികൾ ഒന്നായി ഓണാഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്യാറുണ്ട്.
സെപ്റ്റംബർ 16- ഓസോൺ ദിനം
ഓസോൺ ദിനവുമായി ബന്ധപ്പെട്ട് ഓസോൺപാളി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് പ്രസംഗ മത്സരം, കാർട്ടൂൺ രചന, ക്വിസ് കോമ്പറ്റീഷൻ എന്നിവ നടത്താറുണ്ട് .
ഒക്ടോബർ 2- ഗാന്ധിജയന്തി
ഗാന്ധിജിയുമായി ബന്ധപ്പെട്ട് കവിതാ രചന, പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം, സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട കൊളാഷുകൾ നിർമ്മാണം മുതലായവ നടത്താറുണ്ട്.
ഒക്ടോബർ 15- ലോക വിദ്യാർത്ഥി ദിനം
വിദ്യാർത്ഥി ദിനം ആയി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, കഥാരചന, എപിജെ അബ്ദുൽ കലാമിന്റെ മഹത്‌വചനങ്ങൾ ഉൾപ്പെടുത്തി ആൽബം തയ്യാറാക്കൽ, എന്നിവ ചെയ്യാറുണ്ട്.
ഒക്ടോബർ 16 -ലോക ഭക്ഷ്യ ദിനം
ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ആരോഗ്യകരമായ നല്ല ഭക്ഷണ ശീലം സ്വായത്തമാക്കേണ്ട തിന്റെ ആവശ്യകത ഉൾക്കൊള്ളിച്ചുകൊണ്ട് ആൽബം തയ്യാറാക്കി. കൂടാതെ കുട്ടികൾ അവരുടെ വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിക്കുകയും ജൈവകൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് കുറിപ്പ് തയ്യാറാക്കുക യും ചെയ്യാറുണ്ട്.
നവംബർ 10 - ലോക ശാസ്ത്രദിനം
ലോക ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കുട്ടികൾ ലഘുപരീക്ഷണങ്ങൾ അവതരിപ്പിക്കുകയും ക്വിസ് കോമ്പറ്റീഷൻ, പോസ്റ്റർ നിർമ്മാണം, ശാസ്ത്ര ആൽബം തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യാറുണ്ട്.
ഡിസംബർ 14 - ദേശീയ ഊർജ്ജ സംരക്ഷണ ദിനം
ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, പ്രസംഗമത്സരം , എന്നിവ നടത്താറുണ്ട്
ജനുവരി 10- ലോക ഹിന്ദി ദിനം
ലോക ഹിന്ദി
ദിനവുമായി ബന്ധപ്പെട്ട് കഥാരചന, കവിതാരചന , ആൽബം തയ്യാറാക്കൽ എന്നിവ നടത്താറുണ്ട്
ജനുവരി 26 റിപ്പബ്ലിക് ദിനം റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട്
റാലികൾ, പതാക നിർമ്മാണം, ക്വിസ് കോമ്പറ്റീഷൻ, ചിത്രരചന പോസ്റ്റർ നിർമ്മാണം എന്നിവ നടത്താറുണ്ട്
ഫെബ്രുവരി 28- ദേശീയ ശാസ്ത്ര ദിനം
ദേശീയ ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് ആൽബം തയ്യാറാക്കൽ ക്വിസ് കോമ്പറ്റീഷൻ, പ്രോഗ്രാം, പ്രസംഗമത്സരം, കഥ രചന എന്നിവ നടത്താറുണ്ട്.
മാർച്ച് 22- ലോക ജലദിനം
ലോകജല ദിനത്തോടനുബന്ധിച്ച് ജലസംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ തയ്യാറാക്കൽ, ചാർട്ട് നിർമ്മാണം, ഡിബേറ്റ് എന്നിവ നടത്താറുണ്ട്.
മാർച്ച് 23 -കാലാവസ്ഥാ ദിനം കാലാവസ്ഥാ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം, ചിത്രരചന അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്താറുണ്ട്
=='അദ്ധ്യാപകർ'
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ഷെനീ മാത്യു (പ്രധാന അദ്ധ്യാപിക )
ഷെനീ മാത്യു (പ്രധാന അദ്ധ്യാപിക )
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1468243" എന്ന താളിൽനിന്ന് ശേഖരിച്ചത്