"എം.എം.യു.പി സ്കൂൾ മീൻമുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 87: വരി 87:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
      വൈജ്ഞാനിക മേഖലകളിലെ പുരോഗതിക്കൊപ്പം പഠിതാക്കളുടെ ശാരീരികവും മാനസികവും ധൈഷണികവും സർഗ്ഗാത്മകവുമായ സമഗ്രപുരോഗതിക്കുതകുന്ന നിരവധി പ്രവർത്തനങ്ങൾ വളരെ സൂക്ഷ്മമായും കൃത്യമായും ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നു. ഓരോ വിദ്യാർത്ഥിയുടെയും വ്യക്തിത്വവികാസത്തിന് തനതായ ശ്രദ്ധ കൊടുക്കുന്നു.
 
          ജന്മസിദ്ധമായ വാസനകളെ പോഷിപ്പിച്ച് ജീവിതവിജയം നേടുവാനും , ആത്മശക്തി തിരിച്ചറിഞ്ഞ് പുഷ്ടിപ്പെടുത്തുവാനും , മികച്ച വ്യക്തിത്വത്തിനുടമയായിത്തീരുവാനും കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നു. കലാകായിക മത്സരങ്ങളിലൂടെ സർഗ്ഗശേഷിയുടെ ആവിഷ്കരണത്തിന് വേദിയൊരുക്കുന്നു.
              വിവിധ ക്ലബുകൾ, പ്രോഗ്രാമുകൾ , സെമിനാറുകൾ, ദിനാചരണങ്ങൾ, അസംബ്ലികൾ, പഠനയാത്രകൾ, കലാകായിക മത്സരങ്ങൾ , വാർഷികാഘോഷങ്ങൾ, ബോധവത്കരണക്ലാസുകൾ തുടങ്ങിയവയെല്ലാം ആത്യന്തികമായ ഈ ലക്ഷ്യത്തിലേക്ക് നമ്മുടെ കുരുന്നു മനസ്സുകളെ കൈപിടിച്ചുനടത്തുന്നു.
      1. ക്ലബുകൾ - നമ്മുടെ ഈ വിദ്യാലയത്തിൽ പല മേഖലകളുമായി ബന്ധപ്പെട്ട നിരവധി ക്ലബുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്.
        ആർട്സ് ക്ലബ്
        സ്പോർട്സ് ക്ലബ്
        ഹെൽത്ത് ക്ലബ്
        സയൻസ് ക്ലബ്
      സോഷ്യൽസയൻസ് ക്ലബ്
      ഭാഷാ ക്ലബുകൾ - മലയാളം
                      ഇംഗ്ലീഷ്
                      ഹിന്ദി
                      അറബിക്
        നേച്ചർ ക്ലബ്
        ഗണിത ക്ലബ്
  2. ദിനാചരണങ്ങൾ - അക്കാദമിക വർഷത്തിലെ പ്രധാനദിവസങ്ങളുടെ സവിശേഷതകളും , വ്യക്തിത്വങ്ങളുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ ഉൾപ്പെടുത്തി ദിനാചരണങ്ങൾ സമുചിതമായി ആചരിക്കുന്നു . മതസരങ്ങളിൽ മുന്നിലെത്തുന്നവർക്ക് പ്രോത്സാഹനസമ്മാനങ്ങൾ നൽകുന്നു.
  3. അസംബ്ലി - ദിനംതോറും നടത്തുന്ന അസംബ്ലിയിലൂടെ എല്ലാ വിദ്യാർത്ഥികളും ഇത് നയിക്കാൻ പ്രാപ്തി നേടുന്നു. മലയാളം, ഇംഗ്ലീഷ് ,ഹിന്ദി, അറബി എന്നീ ഭാഷകളിലാണ് ഓരോ ദിവസവും അസംബ്ലി നടത്തുന്നത്. ഇത് ഭാഷാശേഷി വർധിക്കുന്നതിനും , പുതുമ നിലനിർത്തുന്നതിനും സഹായിക്കുന്നു.
  4. ബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ - സമകാലീന സാഹചര്യത്തിൽ വിദ്യാർത്ഥികൾ അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികൾ, അതിജീവനത്തിനായുള്ള മാർഗ്ഗങ്ങൾ, വ്യക്തിത്വവികാസം നേടൽ തുടങ്ങി ഓരോരുത്തർക്കും വ്യക്തിപരമായി ശ്രദ്ധ കൊടുക്കുന്ന രീതിയിലുള്ള വിവിധ പരിപാടികൾ തുടരെത്തുടരെ സംഘടിപ്പിക്കുന്നു.
  5. കൗൺസലിംഗ് - ശാരീരിക മാനസിക സംഘർഷങ്ങൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് പ്രശ്നങ്ങളെ അതിജീവിക്കാനും , ആത്മവിശ്വാസത്തോടെ മുന്നേറാനും സഹായിക്കുന്ന കൗൺസലിംഗ് നിർദ്ദേശങ്ങൾ ആവശ്യമുള്ളപ്പോൾ നൽകുന്നു.
    6. മീഡിയ - കാലഘട്ടത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് മാധ്യമങ്ങളും സോഷ്യൽ മീഡിയയും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി പഠനം ആസ്വാദ്യമാക്കുകയും, അതോടൊപ്പം മൂല്യങ്ങൾ പകർന്നു നൽകുകയും ചെയ്യുന്നു.
    7.സ്പെക്ട്ര - കുരുന്നുമനസുകളിലെ ശാസ്താഭിമുഖ്യം ഇതൾവിരിയുന്ന സുവർണ്ണനിമിഷങ്ങൾ. സ്വന്തം ആശയങ്ങൾ മറ്റുള്ളവർക്ക് മുമ്പിൽ പ്രവർത്തനക്ഷമമാക്കി ആത്മവിശ്വാസത്തോടെ നിൽക്കുന്ന സയൻസ് എക്സിബിഷൻ .
    8. പ്രകൃതിപരിപാലനം - മണ്ണ് മറന്നൊരു വികസനം നമുക്ക് വേണ്ട. പ്രകൃതി നമ്മുടെ അമ്മയാണ് , അമ്മയില്ലെങ്കിൽ മക്കളില്ല ..... വരുംതലമുറയ്ക്കായ് കരുതാൻ....
കുഞ്ഞുങ്ങളിലെ കുഞ്ഞു കർഷകനെയും പ്രകൃതിസ്നേഹിയെയും ഉണർത്തുവാനായി  സ്കൂൾ പച്ചക്കറിത്തോട്ടം (വിഷരഹിത / ജൈവ പച്ചക്കറിയ്ക്കായ് ) , മത്സ്യക്കൃഷി, ഔഷധസസ്യത്തോട്ടം, പൂന്തോട്ടം, "നക്ഷത്രവനം" എന്നിവ തനിമയോടെ പരിപാലിക്കുന്നു.
    ഇവിടുത്തെ കുരുന്നുകൾ വീടുകളിൽ കൃഷിചെയ്തുണ്ടാക്കുന്ന  ജൈവ പച്ചക്കറിക്കകളും മറ്റു വിഭവങ്ങളും "പച്ചക്കുടുക്ക " എന്നേ പേരിൽ ശേഖരിച്ച് വിറ്റഴിച്ച് അവർക്ക്തന്നെ ചെറിയ വരുമാനം ലഭ്യമാക്കുന്നു.
  9.പഠനയാത്രകൾ - വിദ്യാലയത്തിനു പുറത്തുള്ള പഠനവിഭവങ്ങളെയും സാഹചര്യങ്ങളെയും നേരിൽക്കണ്ട് ഗ്രഹിക്കാനായി വർഷംതോറും പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്. 2019 ൽ സംസ്ഥാന വനം വന്യജീവിവകുപ്പ് ആതിഥ്യമരുളിയ പഠനയാത്ര (തൊമ്മൻകുത്തിലേക്ക് ) വിദ്യാർത്ഥികൾക്ക് അവിസ്മരണീയ അനുഭവമായിരുന്നു.
  10. കലാകായികമത്സരങ്ങൾ - എല്ലാ വർഷവും കുട്ടികൾക്കായി കലാകായികമത്സരങ്ങൾ കൃത്യമായി നടത്താറുണ്ട്. എല്ലാവർക്കും പങ്കെടുക്കാനവസരം ഉറപ്പാക്കുന്ന രീതിയിൽ മത്സരയിനങ്ങൾ ക്രമീകരിക്കാറുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേകം പരിഗണന നൽകിവരുന്നു.
  11. വാർഷികാഘോഷം - ഒരു അക്കാദമിക വർഷത്തിലെ എല്ലാ പ്രവർത്തനങ്ങളുടെയും ആകെ വിലയിരുത്തലിന്റെയും , ആഘോഷത്തിന്റെയും , മികവിന്റെ അംഗീകാരത്തിന്റെയും ധന്യനിമിഷങ്ങളാണിത്. ഈയവസരങ്ങൾ സാഘോഷം സമുചിതമായി കൊണ്ടാടുന്നു.


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1466298" എന്ന താളിൽനിന്ന് ശേഖരിച്ചത്