"എൽ പി എസ് നരിപ്പറ്റ സൗത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
കഥ കൂട്ടി ചേർത്തു
(ചെ.) (ചെന്നൈ യാത്ര)
(ചെ.) (കഥ കൂട്ടി ചേർത്തു)
വരി 5: വരി 5:
ദക്ഷ ആർ ആർ
ദക്ഷ ആർ ആർ


<nowiki>*</nowiki>എൻ്റെ ചെന്നൈ യാത്രാ വിവരണം
അച്ഛനും അമ്മയും ഞാനും മാമനും മാമിയും ഇവാനി വാവയും ഇച്ചു വാവ |യും മേമു ചേച്ചിയുമാണ് പോയത്.ഞങ്ങൾ വടകരയിൽ നിന്ന് രാത്രി 7.30 ന് ചെന്നൈ എക്സ്പ്രസ് തീവണ്ടിയിലാണ് പോയത്.കാഴ്ചകളൊക്കെ കണ്ടു. ഭക്ഷണമൊക്കെ കഴിച്ചു. റിസർവ്വേഷൻ
ചെയ്തതു കൊണ്ട് എല്ലാവർക്കും സീറ്റ് കിട്ടി എനിക്ക് ബർത്തില്ലായിരുന്നു ഞാൻ അച്ഛനോടൊപ്പമാണ് ഉറങ്ങിയത്. പിറ്റേ ദിവസം രാവിലെ 8.30 ന് ചെന്നൈ സെൻട്രൽ സ്റ്റേഷനിലാണ് ഞങ്ങൾ ഇറങ്ങിയത്. ഉറക്കമൊന്നും ശരിയായില്ല രമ്യ അമ്മ ഞങ്ങളെ കൂട്ടികൊണ്ടു പോകാൻ വന്നു. വല്യച്ഛന് ചായയും ജ്യൂസുമുള്ള സ്വന്തമായിട്ടുള്ള കടയാണ് ചെന്നൈയിലുള്ളത്.കടയിൽ നിന്ന് ഇഞ്ചി ചായ കുടിച്ചു ക്ഷീണമെല്ലാം മാറി. മുറിയിൽ പോയി ഫ്രഷായി.
                     ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ പോയി.പെരമ്പൂരിൽ നിന്ന് തീവണ്ടിയിലാണ് പോയത്.  ശ്രീകൃഷ് ക്ഷേത്രത്തിൽ പോയി. കൃഷ്ണനേയും 'രാധയേയും കണ്ടപ്പോൾ എൻ്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.തിരുപ്പതിയിലെ കുറേ അമ്പലങ്ങളിൽ പോയി. വൈകുന്നേരം' ചെന്നൈയിലേക്ക് തിരിച്ചു രാത്രി ചെന്നൈയിലെത്തി. ചെന്നൈയിലെ മറീനാ ബീച്ചിലും, വണ്ടല്ലൂരിലെ മൃഗശാലയിലും, ചെന്നൈ പാരീസ് തെരുവിലും ,ശരവണസ് റ്റോറിലും, ഗോൾഡൻ ബീച്ചിലുമെല്ലാം പോയി.ചെന്നൈ നഗരം ഒരു പാട് ആളുകൾ തിങ്ങിനിറഞ്ഞുള്ള നാടാണ്.വെള്ളത്തിൻ്റെ ഉപ്പ് രുചിയൊന്നും എനിക്കിഷ്ടപ്പെട്ടില്ല. രാത്രിയും രാവിലെയും വേസ്റ്റ് എടുക്കാൻ കുപ്പക്കാർ വരും. നമ്മുടെ നാട് പോലെ വൃത്തിയൊന്നുമില്ല ഒരു കെട്ടിടത്തിൽ തന്നെ ഒരു പാട് കുടുംബങ്ങൾ താമസിക്കുന്നുണ്ട്. അവിടെയുള്ളവരെല്ലാം ചായയും, ജ്യൂസും കടയിൽ നിന്ന് കഴിച്ച്, വീട്ടിലുള്ളവർക്ക് പാർസൽ വാങ്ങിയാണ് പോവുക. ദോശയുടെയും, ഇഡലിയുടെയും മാവ് അരച്ച് സഞ്ചിയിലാക്കി വിൽപ്പന നടത്തും കടകളിൽ നിന്ന് ഇതൊക്കെ കണ്ടിട്ട് എനിക്ക് എൻ്റെ നാട് തന്നെയാണ് ഇഷ്ടം. പത്ത് ദിവസം ഞങ്ങൾ ചെന്നൈയിൽ അടിച്ചു പൊളിച്ചു.ചെന്നൈയിൽ നിന്ന് തിരിച്ച് വടകരയിലേക്ക് രാത്രി 8.20ന് തീവണ്ടി കയറി. രാവിലെ 9.20ന് ഞങ്ങൾ വടകരയിലെത്തി.




27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1450034" എന്ന താളിൽനിന്ന് ശേഖരിച്ചത്