"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 100: വരി 100:
=== സ്കൂൾ പ്രവർത്തനങ്ങൾ (2020-2021) ===
=== സ്കൂൾ പ്രവർത്തനങ്ങൾ (2020-2021) ===


==== നേർകാഴ്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ====
ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ ദേവകി നിർവഹിച്ചു.പി.ടി.എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു.പ്രിൻസിപ്പാൾ പി സി തോമസ് സ്വാഗതമാശംസിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് പി കെ സുധ ,പി ടി എ വൈസ് പ്രസിഡണ്ട് എ ജിൽസ്, മദർ പി ടി എ പ്രസിഡണ്ട് സുനിൽജ മുനീർ, സ്റ്റാഫ് സെക്രട്ടറിമാരായ എൽദോസ് ടി വി , ഷൈജ എൻ ജെ, അബ്ദുൾ സലാം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.


==== നവീകരിച്ച സയൻസ് ലാബുകളുടെ ഉദ്ഘാടനം ====
വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 40 ലക്ഷം രൂപ ചിലവിൽ നവീകരിച്ച സയൻസ് ലാബുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഓൺലൈൻ പ്ലാറ്റ്‍ഫോമിലൂടെ നിർവഹിച്ചു.പൊതുവിദ്യാഭ്യാസ വക‍ുപ്പുമന്ത്രി ശ്രീ വി.ശിവൻകുട്ടി അധ്യക്ഷനായിരുന്നു.
സ്‍കൂളിൽ വച്ചു നടന്ന അനുബന്ധ ചടങ്ങിൽ വയനാട് ജില്ല ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ജുനൈദ് കൈപ്പാണി ഫലകം അനാച്ഛാദനം ചെയ്തു. പി.റ്റി.എ പ്രസിഡണ്ട് ശ്രീ.ടി.കെ.മമ്മൂട്ടി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ ശ്രീ.പി.സി.തോമസ് സ്വാഗതമാശംസിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ജംംഷീർ കുനിങ്ങാരത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ബാലൻ വെള്ളരിമ്മൽ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‍സൺ ശ്രീമതി. ഇ കെ സൽമത്ത്, ശ്രീ. എൽദോസ് ടി.വി, ശ്രീ. നാസർ. സി, ശ്രീ. പ്രസാദ് വി.കെ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീമതി പി.കെ.സുധ നന്ദി പ്രകാശിപ്പിച്ചു.
==== '''സ്റ്റേജ് ഉദ്ഘാടനം''' ====
ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 45 ലക്ഷം രൂപ ചെലവിൽ നിർമിച്ച സ്റ്റേജിന്റെ ഉദ്ഘാടനം മാനന്തവാടി എം എൽ എ ശ്രീ: ഒ ആർ കേളു നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ.ടി.കെ.മമ്മൂട്ടി സ്വാഗതമാശംസിച്ചു. പ്രിൻസിപ്പാൾ ശ്രീ പി സി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ജംഷീർ കുനിങ്ങാരത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ബാലൻ വെള്ളരിമ്മൽ, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സൽമത്ത് ഇ കെ, പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ എ ജിൽസ്, എസ് എം സി ചെയർമാൻ ശ്രീ ടി മൊയ്തു, രഞ്ജിത്ത് മാനിയിൽ, ശ്രീ ഭാസ്കരൻ, ശ്രീ മമ്മൂട്ടി മണിമ, എം പി ടി എ പ്രസിഡണ്ട് ശ്രീമതി സുനിൽജ മുനീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
==== കെട്ടിട ഉദ്ഘാടനം ====
വെള്ളമുണ്ട: വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന് വയനാട് ജില്ലാ പഞ്ചായത്ത് മെയിൻ്റനൻസ് ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ ദേവകി നിർവഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ നേർകാഴ്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ പി സി തോമസ് സ്വാഗതമാശംസിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് പി കെ സുധ ,പി ടി എ വൈസ് പ്രസിഡണ്ട് എ ജിൽസ്, മദർ പി ടി എ പ്രസിഡണ്ട് സുനിൽജ മുനീർ, സ്റ്റാഫ് സെക്രട്ടറിമാരായ എൽദോസ് ടി വി , ഷൈജ എൻ ജെ,| അബ്ദുൾ സലാം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
==== ശിലാസ്ഥാപനം ====
വെള്ളമുണ്ട: വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി അനുവദിച്ച സ്കൾ സംരക്ഷണ ഭിത്തിയുടേയും ഫിൽറ്റർ വാട്ടർ കുടിവെള്ള പദ്ധതിയുടേയും ശിലാസ്ഥാപന കർമ്മം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഖമർ ലൈല നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അതിന്റെ 2020-2021 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രസ്തുത പദ്ധതികൾ നടപ്പിലാക്കുന്നത്.
7ലക്ഷം രൂപ ചെലവിലാണ് സ്കൂൾ സംരക്ഷണ ഭിത്തി നിർമിക്കുന്നത്. മറ്റൊന്ന് 5 ലക്ഷം രൂപ ചെലവിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ഫിൽറ്റർ വാട്ടർ കുടിവെള്ള പദ്ധതിയാണ്. ചടങ്ങിൽ വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ പി റ്റി എ പ്രസിഡന്റ് ശ്രീ ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. സ്‍കൂൾ പ്രിൻസിപ്പാൾ ശ്രീ പി സി തോമസ് സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്‍മിസ്ട്രസ് ശ്രീമതി പി കെ സുധ,മുൻ ഹെഡ്മാസ്റ്റർ എം‍ മമ്മുമാസ്‍റ്റർ,ശ്രീമതി സുനിൽജ മുനീർ, ശ്രീ രഞ്ജിത്ത് മാനിയിൽ, പി എം മമ്മൂട്ടി, ശ്രീ ഭാസ്കരൻ, ശ്രീ എൽദോസ് സി എം ,ശ്രീ പ്രസാദ് വി കെ എന്നിവർ ആശംസകൾ നേർന്നു. ശ്രീ രാജേഷ് കെ ആർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
==== ഔദ്യോഗിക ബ്ലോഗ് ഉദ്ഘാടനം ====
വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ സ്കൂളിന്റെ ഔദ്യോഗിക ബ്ലോഗ് വയനാട് എം പി ശ്രീ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ ടി.കെ മമ്മൂട്ടി, പ്രിൻസിപ്പാൾ ശ്രീ പി സി തോമസ്, ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ബ്ലോഗ് തയ്യാറാക്കിയത്.


=== സ്കൂൾ പ്രവർത്തനങ്ങൾ (2019-2020) ===
=== സ്കൂൾ പ്രവർത്തനങ്ങൾ (2019-2020) ===
3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1435642" എന്ന താളിൽനിന്ന് ശേഖരിച്ചത്