"എ.സി. കണ്ണൻ നായർ സ്മാരക ജി.യു.പി.എസ്. മേലാങ്കോട്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:


[[കൂടുതൽ വായിക്കാൻ|മഹത്തുക്കളുടെ പാദസ്പർശമേറ്റ മണ്ണാണിത്.   ]]
[[കൂടുതൽ വായിക്കാൻ|മഹത്തുക്കളുടെ പാദസ്പർശമേറ്റ മണ്ണാണിത്.   ]]
നാടകപ്രവർത്തകരുടെ കേദാരമായിരുന്നു ബല്ല സ്കൂളിൻ്റെ തിരുമുറ്റം.  ഏച്ചിക്കാനം കാരണവരുടെ വകയായി ഒരു നാടക കൊട്ടക ഇവിടെ പ്രവർത്തിച്ചിരുന്നു. വിദ്വാൻ പി കേളുനായരുടെ പാക്കനാർ ചരിതം, ശ്രീരാമപട്ടാഭിഷേകം, കുട്ടമത്തിൻ്റെ ബാലഗോപാലൻ, രസിക ശിരോമണി കോമൻ നായരുടെ കള്ളിൻ്റെ തള്ള്, തുടങ്ങിയ നാടകങ്ങൾ കാണുന്നതിന് നാടുമുഴുവൻ ഇവിടെ ഒത്തുചേർന്നിരുന്നു എന്നതിന് രേഖകളുണ്ട്. സ്വാതന്ത്ര്യ ലബ്ധിയോടെ വിദ്യാലയം സൗത്ത് കാനറ ഡിസ്ട്രിക്ട് ബോർഡിൻ്റെ കീഴിലായി.ഹൊസ്ദുർഗ് - കാസർകോട് പ്രദേശങ്ങൾ അന്ന് സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു.മദിരാശി സംസ്ഥാനത്തിലെ ഒരു ജില്ലയായിരുന്നു സൗത്ത് കാനറ. എ.സി. ചാത്തുക്കുട്ടി നായർ  താലൂക്ക് ബോർഡ് പ്രസിഡണ്ടായിരുന്നപ്പോഴാണ് സ്കൂൾ ജില്ലാ ബോർഡ്ഏറ്റെടുത്തത്. രസിക ശിരോമണി കോമൻ നായരായിരുന്നു അന്ന് പ്രഥമാധ്യാപകൻ ."വിദ്യാലയം കോമൻ നായർക്ക് എഴുതി നൽകാം"എന്ന നിർദേശം കണ്ണൻ നായരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. " എനിക്ക് വേണ്ട, എച്ചിക്കാനത്തിന്  വേണ്ടെങ്കിൽ സർക്കാരിന് വിട്ടു കൊടുക്കാം" എന്ന മറുപടിയാണ്  കോമൻ നായർ നൽകിയത്.അതോടെ സ്ഥാപനം ജില്ലാ ബോർഡിൻ്റെതായി.ഇന്ത്യ സ്വതന്ത്രയായ 1947 ആഗസ്റ്റ് 15ന് പ്രഭാതത്തിൽ ബല്ല സ്കൂൾ അസംബ്ലിയിൽ പതാക ഉയർത്തിയതും കുട്ടികൾക്കും അധ്യാപകർക്കും സ്വാതന്ത്ര്യദിന സന്ദേശം നൽകിയതും എ.സി.കണ്ണൻ നായർ ആയിരുന്നു.1956 ൽ കേരള സംസ്ഥാനം രൂപീകൃതമാവുകയും ഹൊസ്ദുർഗ് ,- കാസറഗോഡ്  താലൂക്കുകൾ ഐക്യ കേരള സംസ്ഥാനത്തോട് കൂട്ടി ചേർക്കുകയും ചെയ്തതോടെ ഇത് ജി. എൽ.പി. സ്കൂൾ  ബല്ലആയി മാറി.
          നിരവധി പ്രയാസങ്ങൾക്കിടയിലൂടെയാണ് പിന്നീട് വിദ്യാലയം നീങ്ങിയത് .1980 വിദ്യാലയം യുപി സ്കൂൾ ആയി ഉയർത്തപ്പെട്ടു. പക്ഷേ ക്ലാസ് നടത്താൻ  ആവശ്യത്തിന് ക്ലാസ് മുറികൾ ഇല്ലായിരുന്നു. സർക്കാർ അനുവദിച്ച ഒരു കെട്ടിടം പണി തീർക്കുന്നതിനുള്ള ശ്രമമാണ് സ്പോൺസറിംഗ് കമ്മിറ്റി നടത്തിയത്. എ.സി. മോഹനൻ നമ്പ്യാർ, വീട്ടൽ ഷേണായ്, കറുത്തമ്പു മേസ്ത്രി,ഉമേഷ് കാമത്ത് സി.എൻ.കമ്മാരൻ നായർ എന്നിവരുടെ കാര്യക്ഷമമായ പ്രവർത്തനം കൊണ്ട് കെട്ടിടനിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞു. റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ ചന്ദ്രശേഖരൻ സവിശേഷശ്രദ്ധ വിദ്യാലയത്തിൽ പഠിപ്പിക്കുകയുണ്ടായി. 1995 തന്നെ വിദ്യാലയം കണ്ണൻ നായരുടെ സ്മരണയ്ക്കായി ശ്രമങ്ങൾ ആരംഭിച്ചു പക്ഷേ ചില സാങ്കേതിക പ്രശ്നങ്ങൾ തട്ടിമുട്ടി പ്രവർത്തനം മന്ദഗതിയിലായി.  എന്നാൽ കണ്ണൻ നായരെ സ്നേഹിക്കുന്ന പ്രാദേശിക സമൂഹം ശ്രമം ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല.  2012 ഈ വിദ്യാലയം എ.സി. കണ്ണൻ നായർ സ്മാരക ഗവൺമെൻറ് യുപിസ്കൂൾ മേലാംകോട് എന്ന പേരിൽ അറിയാൻ തുടങ്ങി .തൻ്റെ സമ്പത്തും സമയവും ജീവിതം തന്നെയും രാജ്യത്തിന് സമർപ്പിച്ച ഒരു മഹാപുരുഷനുള്ള നിത്യസ്മാരകമായി ഇത് മാറി.
              ഇന്ന് കാസർകോട് ജില്ലയിൽ തലയെടുപ്പോടെ നിൽക്കുന്ന ഒരു യുപിസ്കൂൾ ആണിത് .നൂതന അക്കാദമിക സമ്പ്രദായങ്ങളും കലാകായിക പരിശീലനവുമായി വിദ്യാലയം മുന്നോട്ടു കുതിക്കുന്നു ."മേലാങ്കൊട്ടുമുന്നോട്ട് "എന്ന മുദ്രാവാക്യം ഏറ്റെടുത്തു കൊണ്ടാണ് പ്രാദേശിക സമൂഹം പിന്തുണയുമായി സ്കൂളിന് ഒപ്പമുള്ളത്. ഇന്ന് അതിമനോഹരമായ കെട്ടിട സമുച്ചയം, മോഡൽ പ്രീ പ്രൈമറി വിഭാഗം ,ശുചിത്വ സമുച്ചയം ഡിജിറ്റൽ ലൈബ്രറി  എന്നിവ ഉള്ളവിദ്യാലയം ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്ന ഒന്നായി മാറിയിരിക്കുന്നു.
217

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1377276" എന്ന താളിൽനിന്ന് ശേഖരിച്ചത്