"ഗവ. എൽ.പി.എസ്. തെങ്ങേലി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1985ൽ നിലവിലുള്ള കെട്ടിടത്തിനു സമാന്തരമായി വീതികുറഞ്ഞ് ഇടമുറ്റവു മായി മൂന്നു ക്ലാസ് മുറികളും ഒരു വേർതിരിച്ച മുറിയുമായി ഓടിട്ട മറ്റൊരു കെട്ടിടവും നിലവിൽവന്നു. മേൽക്കൂരയുടെ ചോർച്ച കാരണം കുറ്റൂർ ഗ്രാമപഞ്ചായത്ത് 1985ൽ  പണിത കെട്ടിടത്തിലെ മേൽക്കൂരയിലെ ഓട് മാറ്റുകയും അലൂമിനിയം റൂഫിംഗ് നടത്തി മച്ചിടുകയുംചെയ്തു.കെട്ടിടത്തിലെ  മുഴുവൻ തറയും ടൈൽ പാകി വൃത്തിയാക്കി. ഈ വിദ്യാലയത്തിന്റെ കുടിവെള്ള സ്രോതസ്സായി വൈദ്യുത മോട്ടോർ ഘടിപ്പിച്ച ഒരു കിണറുണ്ട്. മൂന്ന് ടോയ്‌ലറ്റിൽ ഒന്ന് ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ളതാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുര യുണ്ട്. രണ്ട് കെട്ടിടങ്ങൾക്കും റാംപ് സൗകര്യം ഒരുക്കിയിരിക്കുന്നു. ഉച്ചഭക്ഷണം ഒരുക്കുന്നതിന് കുറ്റൂർ ഗ്രാമപഞ്ചായത്ത് നിർമിച്ചുനൽകിയ അടുക്കളയും ജലശുദ്ധീകരണ സംവിധാനവുമുണ്ട്. ഇരുനില ഓഫീസ് റൂം കെട്ടിടം. മണിമലയാർ ഇന്റെ തീരത്ത് ആയതിനാൽ പ്രളയം ഈ വിദ്യാലയത്തെ എക്കാലവും ബാധിച്ചിരുന്നു. 2018ലെ പ്രളയം വിദ്യാലയത്തിലെ വിദ്യാലയത്തിലെ വിലയേറിയ രേഖകളും കമ്പ്യൂട്ടറുകളും മറ്റും നഷ്ടമാകുന്നതിന് കാരണമായി. പ്രഥമാധ്യാപിക ശ്രീമതി എലിസബത്ത് ജോസഫിന്റെ നേതൃത്വത്തിൽ പിടിയെ കൂടുകയും ഓഫീസ് പ്രവർത്തിക്കുന്നതിനായി ഒരു ഇരുനില കെട്ടിടത്തിൽ ആവശ്യകത ചൂണ്ടിക്കാട്ടി തിരുവല്ല എംഎൽഎ ശ്രീ മാത്യു ടി തോമസിന് നിവേദനം കൊടുക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു. പുളിക്കീഴ് ബ്ലോക്ക് മെമ്പർ ശ്രീമതി അനുരാധ സുരേഷിന്റെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങൾ എംഎൽഎ കാണുകയും 25 ലക്ഷം രൂപ അദ്ദേഹം ഓഫീസ് കെട്ടിടത്തിന് അനുവദിക്കുകയും ചെയ്തു. അതിന്റെ പണി നടന്നുവരുന്നു. ഭൂമികയ്യേറ്റം നടന്നതിനാൽ ചുറ്റുമതിൽ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.
724

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1368597" എന്ന താളിൽനിന്ന് ശേഖരിച്ചത്