"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ് 2019-2020 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 154: വരി 154:

'''[[സോപാനം ]]'''

'''[[സോപാനം ]]'''

==ലിറ്റിൽ കൈറ്റ്സിന്റെ ജില്ലാ ക്യാമ്പ്==
[[പ്രമാണം:Kite dist camp.jpg|thumb||ജില്ലാതല ക്യാമ്പ്]]

ഫെബ്രുവരി പതിനാറു പതിനേഴു തീയതികളിൽ നടന്ന ലിറ്റിൽ കൈട്സിന്റെ ജില്ലാ ക്യാമ്പിൽ ഈ സ്കൂളിൽ നിന്നും മുഫീദ ബീവിയ്ക്കു  അനിമേഷനും ആമിന എസ എ  യ്ക്ക്  പ്രോഗ്രാമിങ്ങിനും അങ്ങനെ രണ്ടു  കുട്ടികൾ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ചു കൈറ്റ് ഡയറക്ടർ ശ്രീ അൻവർ സാദത് സാറുമായി സംവദിക്കാനുള്ള അവസരം മുഫീദയ്ക്ക് ലഭിച്ചു.

'''ജില്ലാ ക്യാമ്പിൽ പങ്കെടുത്ത മുഫീദയുടെ വാക്കുകൾ'''

[[പ്രമാണം:Kite dist camp 43065.jpg|thumb||right|ജില്ലാതല ക്യാമ്പ് - വീഡിയോ ചാറ്റ് സെഷനിൽ മുഫീദ]]

അതിവിശാലമായ ഐ ടി ലോകത്തേക്കുള്ള വിജ്ഞാനത്തിന്റെ മധുരം നുണയാനുള്ള അവസരങ്ങളാണ് ലിറ്റിൽ കൈറ്റ്സ്  ഒരുക്കുന്ന ഓരോ ക്യാമ്പുകളും. ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയെ കുറിച്ച് കുട്ടികൾക്ക് അറിവ് പകരനായ് സംഘടിപ്പിക്കപ്പെട്ട സബ് ഡിസ്ട്രിക്ട് ക്യാമ്പ് ഒരു തുടക്കമായിരുന്നു. 2 ഡി ആനിമേഷൻ എന്താണ്, എങ്ങനെയാണ് എന്ന് എനിക്കു മനസ്സിലാക്കാൻ സാധിച്ചു . 8 കുട്ടികളാണ് ഞങ്ങളുടെ സ്കൂളിൽ നിന്നും പോയത് അവിടെ നിന്നും ഡിസ്ട്രിക്ട് ക്യാമ്പിനായി ഞങ്ങളുടെ സ്കൂളിൽ നിന്നും രണ്ട് കുട്ടികൾക്ക് അവസരം ലഭിച്ചു. 2 ദിവസത്തെ സഹവാസ ക്യാമ്പ് അറിവിന്റെ വാതിൽ തട്ടി തുറക്കാനായുള മറ്റൊരവസരമായിരുന്നു. കൃത്യം 8.30 തിനു തന്നെ എനിക്കവിടെ എത്താൻ സാധിച്ചതിൽ ഒത്തിരിയധികം സന്തോഷമുണ്ടായിരുന്നു . ഗവൺമെന്റ്  വി റ്റി എച്ച് എസ് എസ് വെള്ളനാട് സ്കൂളിന്റെ മുറ്റം ഞാൻ കണ്ടു . അവിടെ രജിസ്ടേഷൻ ആരംഭിച്ചിട്ടുണ്ടായിരുന്നു .എന്റെ രജിസ്ട്രേഷനു ശേഷം ഉമ്മ പുറപ്പെടുമ്പോൾ, ''കഴിക്കാൻ എന്തു ചെയ്യും" എന്ന് വേവലാതി പ്രകടിപ്പിച്ചു അപ്പോൾ അത് പുറകെ നിന്നു കൊണ്ട് ശ്രവിച്ച അദ്ധ്യാപികയുടെ '' ഒരു കുഴപ്പവുമില്ല എല്ലാം ഇവിടെ തന്നെയുണ്ട് ഞങ്ങൾ പൊന്നു പോലെ നോക്കി കൊള്ളാം ധൈര്യമായി പോകാം" എന്ന വാക്കുകൾ മായാതെ എന്റെ മനസ്സിൽ തളം കെട്ടി കിടക്കുകയാണ്. കഠിനമായ തലവേദന അപ്പോഴും എന്നെ അസ്വസ്‌ഥയാക്കുന്നുണ്ടായിരുന്നു
ഞങ്ങൾക്കവിടെ നിന്നും സ്വാദിഷ്ടമായ ഭക്ഷണം അദ്ധ്യപകർ വിളമ്പി നൽകി .നല്ല നല്ല കൂട്ടുകാരെയും ഒത്തിരിയധികം നല്ല സൗഹൃദങ്ങളെയും ഞങ്ങൾക്കവിടെ നിന്നും വാർത്തെടുക്കാൻ സാധിച്ചു .ആനിമേഷൻ മൂവികളിൾ നമ്മൾ കൗതുകത്തോടെ നോക്കിയിരിക്കാറുള്ള കാര്യങ്ങളുടെ രഹസ്യം ഞങ്ങൾക്ക് അദ്ധ്യാപകർ ബ്ലൻഡർ എന്ന 3 ഡി ആനിമേഷൻ സോഫ്റ്റ്നയറിലൂടെ പരിചയപ്പെടുത്തി. രാത്രിയിൽ ഞങ്ങളെ 4 ഗ്രൂപ്പുകളായി തിരിച്ച് കളി ചിരിയുടെ ആവേശമായ കലാ മത്സര പരിപാടികൾ സംഘടിപ്പിച്ചു .അതിൽ ചിരിയുടെ കളം സൃഷ്ടിച്ച മിമിക്രി ഇപ്പോഴും പുഞ്ചിരിയോടെ ഓർത്തു പോകുകയാണ് . നൃത്തചുവടുകളും സ്വര മാധുര്യമേറിയ ഗാനാലാപനങ്ങളും മനസ്സിൽ നിറവോടെ നിലനിൽക്കന്നു. ശേഷം ഞങ്ങൾ താഴേക്ക്,  മുറ്റത്തിന് നടുവിൽ ആളിക്കത്തുന്ന തീയ്ക്കു ചുറ്റും ഞങ്ങളെല്ലാവരും കൈകോർത്തു നൃത്തക്കളം നിർമ്മിച്ചു .
അവിടെ ഞങ്ങളുടെ പാട്ടുകൾക്ക് ആവേശം പകരാനായി അധ്യാപകർ നൃത്ത ചുവടുകൾ വെച്ചു തുടങ്ങി അതു പോലെ ഒരു ക്വിസ്സും ഉണ്ടായിരുന്നു അതിനു ശേഷം ഞങ്ങൾ ഉറങ്ങാൻ തയാറായി. ഞങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തിയതിനു ശേഷം അധ്യാപികമാർ ഉറങ്ങാനായി ചെന്നു. കുറേ നേരം ഞങ്ങൾ ക്ലാസുകളെ കുറിച്ച് ചർച്ച ചെയ്തു. എന്നിട്ട് പതിയെ പതിയെ ഉറക്കത്തിലേക്ക്. സുര്യന്റെ വെളിച്ചം ജനലുകളുടെ ചെറിയ ഇഴകളിലൂടെ അകത്തേക്കു വന്നു . ഞങ്ങൾ കുളിച്ചൊരുങ്ങി പ്രഭാത ഭക്ഷണത്തിനായി കൂട്ടുകാരോടൊപ്പം താഴേക്ക് .ഭക്ഷണത്തിനു ശേഷം ഞങ്ങൾ വെള്ള വസ്ത്രങ്ങൾ ധരിച്ചു ഫോട്ടൊയെടുക്കാനായി ചെന്നു. ഫോട്ടോയെടുത്തതിനു ശേഷം വീണ്ടും ഞങ്ങൾ ക്ലാസ്സുകളിലേക്ക് . ഞങ്ങളുടെ സമയം ചുരുങ്ങി ചുരുങ്ങി വന്നുകൊണ്ടേയിരുന്നു അവസാന നിമിഷത്തിലേക്ക് അങ്ങനെ ഞങ്ങൾ എത്തി. എല്ലാവരുടെയും ക്ലാസുകൾ സന്ദർശിക്കാനായി അൻവർ സാദത്ത് സർ എത്തിയിരുന്നു. അവിടെ വെച്ച് സാറുമായി ഒന്നു കൂടെ എനിക്ക് പരിചയപ്പെടാനായി അവസരം ലഭിച്ചു സാർ എന്റെ സ്തൂളിന്റെ പേരു ചോദിച്ചറിഞ്ഞതിനു ശേഷം അടുത്ത ക്ലാസിലേക്ക് പോയി. പിന്നെ ഞങ്ങൾക്ക് എല്ലാവർക്കും ഞങ്ങൾ പഠിച്ചതിന്റെ അടിസ്ഥാനത്തിൽ ഓരോരൊ വർക്കുകൾ നൽകി . അതു പൂർത്തിയാതിനുഷേശം ഞങ്ങൾ മറ്റൊരു ക്ലാസ്സിലേക്ക് ചെന്നു .
അവിടെയും അൻവർ സാദത്ത് സാറിന്റെ സാന്നിധ്യം ഉണ്ടായിരുന്നു . അപ്പോഴേക്കും എല്ലാവരുടെയും മാതാപിതാക്കൾ എത്തിയിട്ടുണ്ടായിരുന്നു .അവർക്കു മുമ്പിലായി ഈ രണ്ടു ദിവസത്തിൽ കുട്ടികൾ സ്വായത്തമാക്കിയ അറിവിനെ കുറിച്ചും ആ അറിവിന്റെ പ്രാധാന്യത്തെ കുറിച്ചും കുട്ടികളിലൂടെ തന്നെ വിശദീകരിച്ചു നൽകി .ശേഷം ഞങ്ങൾക്ക് ഞങ്ങളുടെ സർട്ടിഫിക്കറ്റുകൾ നൽകിയതിനു ശേഷം അവിടെ നിന്നും പിരിഞ്ഞു. ഒത്തിരിയധികം ഓർമ്മകൾ മനസ്സിൽ പേറിക്കൊണ്ട് അവിടെ നിന്നും ലഭിച്ച അറിവുകൾ ഒരു നല്ല നാളക്കായ് ഉപയോഗിക്കും എന്ന ചിന്തയോടെ ഞങ്ങൾ അവിടെ നിന്നും വിടവാങ്ങി.

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1329855" എന്ന താളിൽനിന്ന് ശേഖരിച്ചത്