"ജി.എൽ.പി.എസ്.വളയപ്പുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം ഉപതാൾ തിരുത്തി
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം ഉപതാൾ തിരുത്തി)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}മേലാറ്റൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന  ഈ വിദ്യാലയം '''1984 നവംബർ 21ന്''' ഇവിടുത്തെ ബദറുൽ ഹുദാ മദ്രസയിൽ പ്രവർത്തനമാരംഭിച്ചു.രണ്ടു ഡിവിഷനുകളിലായി 76 കുട്ടികൾ ആരംഭത്തിൽ ഉണ്ടായിരുന്നു. വിദ്യാഭ്യാസ പരമായും സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കമായിരുന്ന ഈ പ്രദേശത്തിന്റെ ഇന്നത്തെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ സ്ഥാപനമാണ് ജി.എൽ.പി.സ്കൂൾ വളയപ്പുറം. ഈ വിദ്യാലയത്തിന് ഒരു ഏക്കർ സ്ഥലം സംഭാവനയായി നൽകിയത് '''''ശ്രീ കുഞ്ഞൻ പണിക്കർ എന്ന ഗോവിന്ദപ്പണിക്കർ''''' ആണ്. നാട്ടുകാരുടെ പ്രയത്നഫലമായി നാല് ക്ലാസ് മുറികളും ചെറിയ ഒരു ഓഫീസ് റൂമും നിർമിക്കുകയും ചെയ്തു.
 
 
ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപികൻ കെ സി വിനോദനുണ്ണി  ആണ്. സഹാധ്യാപകർ  ലൈല.കെ, സനിൽകുമാർ പി.എൻ , മുഹമ്മദ് ബഷീർ ,ഷംന എന്നിവരും പി.ടി.സി.എം കനകവല്ലിയും   ആണ്. അടച്ചുറപ്പുള്ള നാല് ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും പുതുതായി പണി കഴിഞ്ഞ സ്റ്റേജ് കം ക്ലാസ് റൂമും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മതിയായ ടോയ് ലറ്റ് സൗകര്യവും കുടിവെള്ള സൗകര്യ വും ലഭ്യമാണ്. കമ്പ്യൂട്ടർ പഠനത്തിന് 2 കമ്പ്യൂട്ടറുകളും ലഭ്യമാണ്. ചുറ്റുമതിലും  ഗേറ്റും ഉള്ള ഈ വിദ്യാലയം '''ശാന്തവും സുരക്ഷിതവുമായ പഠനാന്തരീക്ഷം''' ഒരുക്കുന്നുണ്ട്. 2016 മുതൽ SCHOLAR പ്രീ പ്രൈമറി കൂടി ആരംഭിച്ചു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും മികച്ച പരിശീലനം ഈ വിദ്യാലയത്തിൽ നൽകുന്നുണ്ട്. ഇവിടുത്തെ പൂർവ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവരാണ്.ഇപ്പോൾ ഈ വിദ്യാലയത്തിൽ 28ആൺകുട്ടികളും 22പെൺകുട്ടികളും പഠിക്കുന്നു. പ്രീ പ്രൈമറിയിൽ 19 കുട്ടികളും പഠിക്കുന്നു
118

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1324948" എന്ന താളിൽനിന്ന് ശേഖരിച്ചത്