"കുറുവങ്ങാട് സെൻട്രൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ആമുഖം ചേർത്തു)
No edit summary
വരി 65: വരി 65:


== കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ/ചരിത്രം ==
== കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ/ചരിത്രം ==
             പഴയ കുറുന്പ്രനാട് താലൂക്കിൽ പന്തലായനി വില്ലേജിൽ കുറുവങ്ങാട് അംശം ദേശത്ത് മധ്യഭാഗത്തായി 1919 ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സർവ്വശ്രീ വാഴയിൽ ഉണക്കൻ  വൈദ്യർ , വായനാരി രാരിച്ചൻ എന്നിവരായിരുന്നു മുൻകൈഎടുത്തവർ. ഒന്നുമുതൽ അ‍‍ഞ്ചുവരെ ഓരോഡിവിഷൻ വീതമുള്ള അന്നത്തെ വിദ്യാലയത്തിൻറെ പേര് കുറുവങ്ങാട് ഗേൾസ് എലിമെൻററിസ്കൂൾ എന്നായിരുന്നു. പിന്നീട് ഈസ്കൂൾ മേൽ പറഞ്ഞ ഉണക്കൻ വൈദ്യരുടെ മരുമകൻ ശ്രീ ചാത്തുക്കുട്ടി മാസ്റ്റർ എന്ന് വ്യക്തിക്ക് വിട്ടുകൊടുത്തു. തുടർന്ന് ഒന്നുമുതൽ  ഏഴുവരെ ക്ലാസുകൾ ഉള്ള, ഏവർക്കും പഠിക്കാൻ പറ്റുന്ന തരത്തിൽ കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ എന്നപേരിൽ വിദ്യാലയം വിപുലീകരിച്ചു. ഇന്ന് ഈ വിദ്യാലയം കൊയിലാണ്ടി മുൻസിപാലിറ്റിയിൽ 17ാം ഡിവിഷനിൽ സ്ഥിതിചെയ്യുന്നു. നരിക്കുനി ഇടമന ഇല്ലത്ത് ശ്രീ. മോഹനൻ നന്പൂതിരിയാണ് ഇന്ന് ഈ വിദ്യാലയത്തിൻറെ മാനേജർ.
             പഴയ കുറുന്പ്രനാട് താലൂക്കിൽ പന്തലായനി വില്ലേജിൽ കുറുവങ്ങാട് അംശം ദേശത്ത് മധ്യഭാഗത്തായി 1919 ൽ ശ്രീ വാഴയിൽ ഒണക്കൻ വൈദ്യർ, ശ്രീ വായനാരി രാരിച്ചൻ വൈദ്യർ എന്നീ മഹാത്മാക്കൾ ചേർന്നു സ്ഥാപിച്ച കുറുവങ്ങാട് ഗേൾസ് എലിമെന്ററി സ്കൂൾ ആണ് പില്ക്കാലത്ത് കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ ആയി മാറിയത്.ആദ്യ വർഷത്തിൽ  പെൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം എങ്കിലും 1920 മുതൽ  ആൺകുട്ടികളെയും വിദ്യാലയത്തിൽ പ്രവേശിപ്പിച്ചതായി അഡ്മിഷൻ രജിസ്റ്ററിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നു. 1920-21 വർഷത്തിൽ 52 പെൺകുട്ടികളും , 16 ആൺകുട്ടികളുമടക്കം 68 കുട്ടികളാണുണ്ടായിരുന്നത്.ഇതിൽ നിന്നും ദശാബ്ദങ്ങൾക്ക് മുൻപ് തന്നെ ,പെൺകുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ നമ്മുടെ പ്രദേശം മുൻപന്തിയിലായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും.
         
          കുറുവങ്ങാട്, വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു. അന്ന് കുട്ടികളെ വിദ്യാലയത്തിലാക്കണമെന്നോ പഠിപ്പിക്കണമെന്നോ ഉള്ള ചിന്ത രക്ഷിതാക്കൾക്കില്ലായിരുന്നു. അക്കാലത്ത് അധ്യാപകർ ദിവസവും വീടുകളിൽ പോയി കുട്ടികളെ കൂട്ടിക്കൊണ്ടുവരുമായിരുന്നു.എന്നാൽ ക്രമേണ അതിനു മാറ്റം വരികയും കുട്ടികൾ ധാരാളമായി വന്നു തുടങ്ങുകയും ചെയ്തു. പെരുവട്ടൂർ,കോതമംഗലം, അണേല, പന്തലായനി, കുറുവങ്ങാട് മുതലായ പ്രദേശങ്ങളിൽ നിന്നും കുട്ടികൾ ഇവിടെ പഠിക്കാൻ എത്തുന്നുണ്ട്.
          പെരുവട്ടൂർ എൽ പി സ്കൂൾ, കോതമംഗലം ഗവ.എൽ പി സ്കൂൾ, കോതമംഗലം സൗത്ത് എൽ പി സ്കൂൾ, ചനിയേരി മാപ്പിള എൽ പി സ്കൂൾ, മുതലായവ കുറുവങ്ങാട് സെൻട്രൽ യു പി സ്കൂളിൻറെ ഫീഡിംഗ് സ്കൂളുകളാണ്. ഇപ്പോൾ എളാട്ടേരി മേലൂർ മുതലായ പ്രദേശങ്ങളിൽ നിന്നും കുട്ടികൾ ഇവിടെ പഠിക്കാൻ എത്തുന്നുണ്ട്.
            തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും ഒക്കെ നിലനിന്നിരുന്ന അക്കാലത്ത് കേരളീയ ഗ്രാമങ്ങളിൽ എല്ലാജനങ്ങൾക്കും ഒരുപോലെ വിദ്യാഭ്യാസം  നേടികൊടുക്കാൻ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. മഹാഭൂരിപക്ഷം ജനങ്ങളും അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കാൻ ബുദ്ധിമുട്ടിയ കാലമായിരുന്നു അന്ന്. അതിനെ മറികടന്ന് ജനങ്ങൾക്ക് അറിവുപകരാൻ അന്നേ ഈ വിദ്യാലയത്തിനു കഴിഞ്ഞു. നാനാജാതി മതസ്ഥരും അക്കാലത്ത് തന്നെ ഇവിടെ ഒരുമിച്ചിരുന്ന് വിദ്യാഭ്യാസം നേടി എന്നത് അഭിമാനാർഹമാണ്.
            ഈ വിദ്യാലയത്തിൻറെ എല്ലാ വികസനപ്രവർത്തനങ്ങളിലും നിർലോഭമായ സഹായ സഹകരണങ്ങൾ എക്കാലത്തും നൽകുന്നതിന് പി ടി എ ഉണ്ടായിരുന്നു എന്നത് പ്രത്യേകം സ്മരിക്കുന്നു. മികച്ച  പ്രവർത്തനം നടത്തുന്നതിനും സേവനം ചെയ്യുന്നതിനും പൂർവ്വവിദ്യാർത്ഥി സംഘടനാപ്രവർത്തകരും സന്നദ്ധരാണ്. മാനേജ്മെൻറിൻറെ ഭാഗത്ത്നിന്നും വേണ്ട സഹായസഹകരണങ്ങൾ ലഭിക്കുന്നുണ്ട്. സമീപത്തെ കലാസാംസ്കാരിക സംഘടനകളിൽ നിന്നും പൊതുപ്രവർത്തകരിൽനിന്നും സഹായസഹകരണങ്ങൾ ലഭിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
 
              വിദ്യാലയത്തിനു പ്രവർത്തിക്കാൻ പറ്റുന്ന വിധത്തിൽ നാലു ബിൽഡിങ്ങുകൾ ഉണ്ട്. ഇവയിലാണ്, എൽ കെ ജി, യു കെ ജി, എൽ പി, യു പി ക്ലാസുകൾ നടക്കുന്ന്. എൽ കെ ജി -1, യു കെ ജി - 1, എൽ പി - 8, യു പി - 8  ഡിവിഷനുകളിൽ ക്ലാസുകൾ നടക്കുന്നു. അതിൽ എൽ പി, യു പി വിഭാഗങ്ങളിൽ ബോയ്സ് 214 ഉം ഗേൾസ് 166 ഉം കുട്ടികളാണ് ഇപ്പോൾ പഠിക്കുന്നത്.ക്ലാസ് മുറികൾ, ചുമരുകൾ ഇനിയും തേക്കാനുണ്ട്,നിലം കോൺക്രീറ്റും പൂർണമല്ല. എസ് എസ് എ ഫണ്ട് ലഭിക്കുകയും ഫലപ്രദമായരീതിയിൽ വിനിയോഗിക്കുകയും ചെയ്യുന്നുണ്ട്. ലൈബ്രറി ഫണ്ട്, സ്കൂൾ ഫണ്ട് എന്നിവയും വിനിയോഗിച്ചിട്ടുണ്ട്.
സ്കൂൾ മാനേജർക്ക് പ്രാധാന്യമുള്ള കാലമായതു കൊണ്ടാവാം, 1928 വരെയുളള സ്കൂൾ രേഖകളിലൊന്നും ഹെഡ് മാസ്റ്ററുടെ പേരോ ,ഒപ്പോ കാണുന്നില്ല. 1928 മുതൽ ഹെഡ് മാസ്റ്ററുടെ ഒപ്പ് രേഖപ്പെടുത്തിയിരുന്നതായി കാണുന്നുണ്ട്. 1932 മുതൽ ശ്രീ കുഞ്ഞിരാമകുറുപ്പ്, 1936 മുതൽ ശ്രീ പി .കണാരൻ മാസ്റ്റർ എന്നിവർ ഹെഡ് മാസ്റ്റർമാരായി. 1938ൽ ശ്രീ എം ചാത്തുകുട്ടി മാസ്റ്ററുടെ ഭാര്യ ശ്രീമതി ഇ കുഞ്ഞമ്മ ടീച്ചർ, 1939 മുതൽ ശ്രീഎം ചാത്തുകുട്ടി മാസ്റ്റർ എന്നിവർ ഹെഡ് മാസ്റ്റർമാരായി.
              സയൻസ് ലാബ്, കംപ്യൂട്ടർ ലാബ്, ലൈബ്രറി ​എന്നിവയ്ക് പ്രത്യേകം മുറികൾ ഉണ്ട്. വർഷകാലത്ത് വെള്ളം കെട്ടിനിൽക്കുമെങ്കിലും നല്ല കളിസ്ഥലമുണ്ട്. ക്ലാസ് സപ്പറേഷൻ സൗകര്യം പരിമിതമാണ്. ഉച്ചഭക്ഷണവിതരണം നല്ലനിലയിൽ നടക്കുന്നുണ്ടെങ്കിലും മെച്ചപ്പെട്ട പാചകപുരയും സൗകര്യവും ഇല്ല.സ്മാർട്ട് ക്ലാസ്റൂമിൻറെ അഭാവവും ഉണ്ട്.
 
യുപി സ്കൂൾ ആയതിനു ശേഷം യഥാക്രമം ശ്രീമതി രാജമ്മാൾ ടീച്ചർ, ശ്രീ എം കെ കുഞ്ഞിരാമൻ മാസ്റ്റർ, ശ്രീ കെ എം ശങ്കരൻ മാസ്റ്റർ, ശ്രീ കുറ്റിയിൽ ബാലൻ മാസ്റ്റർ, ശ്രീ ഇ കെ പത്മനാഭൻ മാസ്റ്റർ എന്നിവർ പ്രധാനാധ്യാപകരരായി സേവനമനുഷ്ടിച്ചു. വിദ്യാലയത്തിലെ ഇപ്പോഴത്തെ പ്രധാനാധ്യാപകൻ ശ്രീ ആർ സുബ്രഹ്മണ്യൻ നമ്പൂതിരിയാണ്.
 
വിദ്യാലയസ്ഥാപകനായ ശ്രീ ഒണക്കൻ വൈദ്യർ ഉടമസ്ഥാവകാശം,ആദ്യകാലത്തു തന്നെ , മരുമകനായ ശ്രീ ചാത്തുക്കുട്ടി മാസ്റ്റർക്ക് കൈമാറിയിരുന്നു. ചാത്തുക്കുട്ടി മാസ്റ്റർക്കു ശേഷം ശ്രീ നരിക്കുനി എടമന വിഷ്ണുനമ്പൂതിരി യായിരുന്നു മാനേജർ.ശ്രീ എൻ ഇ മോഹനൻ നമ്പൂതിരിയാണ്  . വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ .  
 
ഈ വിദ്യാലയത്തിലെ അധ്യാപകരും, വിദ്യാർത്ഥികളുമായിരുന്ന നിരവധി മഹാത്മാക്കൾ സ്വാതന്ത്ര്യ സമരത്തിലെ മുന്നണി പോരാളികളായിരുന്നു എന്ന കാര്യം പ്രത്യേക പരാമർശമർഹിക്കുന്നു. 2019 -20 വർഷത്തിൽ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
171

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1288870" എന്ന താളിൽനിന്ന് ശേഖരിച്ചത്