പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/അക്ഷരവൃക്ഷം/ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ

വീടിൻ കെടാവിളക്കാകും അമ്മ
വീടിന് ഐശ്വര്യമാകുന്ന അമ്മ
കെട്ടിപ്പിടിച്ച് കഥകൾ പറഞ്ഞു താരാട്ടുപാടി ഉറക്കുമെന്നമ്മ.....
 സ്നേഹമാം കരങ്ങൾനീട്ടി ആ പൊൻ കരങ്ങളിൽ
വാരിയെടുത്ത് ഉമ്മ വയ്ക്കുന്ന അമ്മ
തെറ്റുതിരുത്തി പഠിപ്പിക്കും അമ്മ
നൽ വഴികൾ കാട്ടീടും അമ്മ
പൂവിനെയും പുല്ലിനെയും എല്ലാം കാട്ടി
ചോറു തരുന്ന എൻ്റെ നല്ലയമ്മ
സ്നേഹത്തിൻ പനിനീർ പുഷ്പമാണ് എന്നമ്മ
ക്ഷമയുടെ ദേവിയാണെൻ്റെ അമ്മ
അമ്മയില്ലെങ്കിൽ ജീവനുണ്ടോ?
അമ്മയില്ലെങ്കിൽ സ്നേഹമുണ്ടോ?
അമ്മ തൻ മടിയിൽ തല ചായിച്ചുറങ്ങാൻ
കഴിഞ്ഞാൽ പിന്നെ ജീവിതം ധന്യം

മിജി പി സജി
9 എ --> പോപ്പ് പയസ് XI എച് എസ് എസ് കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത