പൊങ്ങ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ തട്ടിയെടുത്ത അവധിക്കാലം

കൊറോണ തട്ടിയെടുത്ത അവധിക്കാലം

വീടിന് മുന്നിലെ വഴിയിൽനിന്ന് കൂട്ടുകാരൻ രാമു വിളിച്ചു. കണ്ണാ...........കണ്ണാ........ എന്താടാ... കണ്ണൻ ചോദിച്ചു. നീ വാ നമുക്ക് കളിക്കാം. എടാ രാമു ഈ ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്കുകൂടി നീട്ടിയത് നീ അറിഞ്ഞില്ലേ? കണ്ണൻ ചോദിച്ചു. അറിഞ്ഞെടാ... പക്ഷേ വീട്ടിലിരുന്ന് മടുത്തെടാ. വിഷമത്തോടെ രാമു പറഞ്ഞു. ഒരു രണ്ടാഴ്ച കൂടി നമുക്ക് കാത്തിരിക്കാം അല്ലേടാ. എന്നും പറഞ്ഞ് രാമു വീട്ടിലേയ്ക്ക് നടന്നു. 'ഹൊ...കഴിഞ്ഞ അവധിക്കാലം എന്ത് രസമായിരുന്നു. ഉണ്ണിക്കുട്ടന്റെയും രാമുവിന്റെയും കൂടെ സാറ്റ് കളിച്ചതും, പച്ച മാങ്ങ ഉപ്പും മുളകും കൂട്ടി തിന്നതും, തോട്ടിൽ നീന്തി കുളിച്ചതും ..... പക്ഷേ ഈ കൊറോണ കാരണം ഇപ്പോൾ വെളിയിലേയ്ക്ക് ഇറങ്ങാൻകൂടി പറ്റുന്നില്ല'. അവന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. 'എന്നാലും നമുക്കുവേണ്ടിയാണല്ലോ ഈ കരുതൽ' എന്ന് സമാധാനിച്ചുകൊണ്ട് കണ്ണൻ അകത്തേക്ക് പോയി.

വസുദേവ്. എൽ
4 A പൊങ്ങ. എൽ. പി. എസ്, ആലപ്പുഴ, മങ്കൊമ്പ്,
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ