പെരുവങ്ങൂർ എ.എൽ.പി. സ്ക്കൂൾ, മയ്യിൽ/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം





ഈ വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തുകയുണ്ടായി പുതുതായി അഡ്മിഷൻ നേടിയ കുട്ടികൾക്ക് അവരുടെ ഫോട്ടോ പതിച്ച പൂക്കൾ ഉണ്ടാക്കി പ്രദർശിപ്പിക്കുകയും അതിൽനിന്ന് ഓരോ കുട്ടിയും അവരുടെ ഫോട്ടോ പതിച്ച ഫ്ലവർ അവർ തന്നെ കണ്ടുപിടിച്ച് സ്വന്തമാക്കുന്ന വളരെ വ്യത്യസ്തമായ ഒരു പരിപാടിയാണ് ഈ വർഷം സംഘടിപ്പിച്ചത് കൂടാതെ ഈ വർഷം അഡ്മിഷൻ നേടിയ മുഴുവൻ കുട്ടികൾക്കും ഉള്ള പഠന കിറ്റ് വിതരണം ബഹുമാനപ്പെട്ട മാനേജർ കെ ലക്ഷ്മണൻ അവർകൾ നിർവഹിച്ചു
പോയ വർഷത്തെ സ്കൂളിന്റെ മികവുകൾ എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു Big Book ഒരുക്കുകയുണ്ടായി.
പരിസ്ഥിതി ദിനം
ഈ വർഷത്തെ പരിസ്ഥിതി ദിനം വളരെ ഭംഗിയായി ആഘോഷിച്ചു അതിന്റെ ഭാഗമായി സ്കൂളിൽ മനോഹരമായ ഒരു ജൈവവൈവിധ്യ പാർക്കും,പച്ചക്കറി തോട്ടവും ഒരുക്കുകയുണ്ടായി പരിസ്ഥിതിദിന ഡോക്യുമെന്ററി പ്രദർശനവും പരിസ്ഥിതി ദിന ക്ലാസും സംഘടിപ്പിച്ചു
വായനാദിനം
ഈ വർഷത്തെ വായനാദിനവും വളരെ ഭംഗിയായി ആചരിക്കുകയുണ്ടായി കുഞ്ഞുണ്ണി മാഷിന്റെ കൂറ്റൻ ചിത്രം വരക്കുകയും അതിനുചുറ്റും മലയാള അക്ഷരങ്ങൾ പതിച്ചു കൊണ്ടാണ് ഈ വർഷത്തെ വായനാദിനം കുട്ടികൾ ആചരിച്ചത്.ക്വിസ് മത്സരവും സംഘടിപ്പിച്ചു