കൊറോണ എന്ന മഹാമാരി
മാലോകരെ ആപത്തിലാഴ്ത്തി
മനുഷ്യരെ തമ്മിലകറ്റി
വീടിനുള്ളിലിരുത്തി
പാവപ്പെട്ടവനും പണക്കാരനും
വകതിരിവില്ലാതെ കൊറോണ
താണ്ഡവമാടി തളച്ചിടാൻ
മരുന്നില്ലാതെ തേങ്ങുന്നു
ലോകത്തെല്ലാവരെയും വേട്ടയാടി
ചങ്ങലക്കിട്ട കൊറോണ
മനുഷ്യൻ വിലപിക്കുന്നു
ഇതിനൊരറുതി വരുത്താനായി !