പുഴക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/എന്ത് നേടി ?

Schoolwiki സംരംഭത്തിൽ നിന്ന്
എന്ത് നേടി ?

കൊറോണ വന്നൊരു കാലത്ത്
മനുഷ്യരെല്ലാം ഒന്ന് പോലെ
പണിയും പണവും ഉള്ളവരെല്ലാം
ഇല്ലാത്തോർക്ക് സമമായി
        കാറുകളൊക്കെയും വീട്ടിൽ നിർത്തി
        കാവലിരുന്ന സമയത്ത്
        വീട്ടിലിരിക്കും മാവും പ്ലാവും
        കണ്ടതും കൊറോണ കാലത്ത്
ദയയും സ്നേഹവും ഓടിപ്പോയ
നാട്ടിൻ കൂട്ടം രംഗത്ത്
കൂട്ടുപിടിച്ചു ഒന്നിച്ചൊന്നായ്
നേടി നമ്മുടെ സമ്പത്ത്
 

മുഹമ്മദ് സുഫിയാൻ വി
3 A പുഴക്കൽ എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത