പി ടി എം എച്ച് എസ്, തൃക്കടീരി/അക്ഷരവൃക്ഷം/ലോക മഹായുദ്ധം

Schoolwiki സംരംഭത്തിൽ നിന്ന്
ലോക മഹായുദ്ധം

നിശബ്ദത തെരുവുകൾ -
       കാണാൻ പ്രയാസമില്ലേ?
ഒഴിഞ്ഞ ചന്തകളും
      ശൂന്യമായ നഗരങ്ങളും
തിരക്കേറിയ സ്മഷാനങ്ങളെ
        കാണുന്നത് സങ്കടകരമല്ലയോ?
ഈ ലോകമഹായുദ്ധത്തിലെ
           സൈനികരാം ഡോക്ടർമാർ
പ്രയത്നിക്കുന്നതെല്ലാം
           നമ്മുക്ക് വേണ്ടി
പ്രകൃതി ഇതിനെല്ലാം നിക്ഷ്പക്ഷതക്ക്
            സാക്ഷ്യം വഹിക്കുന്നു
അവർ സാധാരണ പോലെ
           സ്വയം വെറുപ്പെടുത്തീടുന്നു
മനുഷ്യർ  മൃഗങ്ങളെ ദ്രോഹിക്കുന്നതവർ കണ്ടു
           ഇപ്പോൾ മനുഷ്യർ കഷ്ടപ്പെടുന്നു
ഒരു നീണ്ട രാത്രി പോയാൽ
             ഒരു ദിനം വരും
സൂര്യൻ പ്രകാശിക്കുമ്പോൾ
              ഇരുട്ടോ നീങ്ങിടുന്നു
അതിനാൽ അകമേക്ക് നോക്കാൻ  
            സമയം ഉപയോകിക്കുക
ആന്താരിക വെളിച്ചം നിന്നുടെ
             തൻ വഴിയാകട്ടെ
അനുകമ്പയുള്ള ആരോഗ്യമുള്ള  
          മനുഷ്യ ജീവിതത്തിനായി 

ഫാരിസ കെ
8 A പി_ടി_എം_എച്ച്_എസ്,_തൃക്കടീരി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത