പി എസ് എച്ച് എസ് , പളളിപ്പുറം/അക്ഷരവൃക്ഷം/യോഗാനന്തരം........

Schoolwiki സംരംഭത്തിൽ നിന്ന്
യോഗാനന്തരം........

ഇടിവെട്ടും പോലെയാണ് രാജാവിന്റെ ഉത്തരവ് എല്ലാ മൃഗങ്ങൾക്കും ലഭിച്ചത്....... എല്ലാവരും ഇന്ന് നടക്കുന്ന അടിയന്തിരയോഗത്തിൽ പങ്കെടുക്കണം. വളരെ അത്യവശ്യകാര്യങ്ങളുണ്ടെങ്കിൽ മാത്രമേ രാജാവ് അടിയന്തിരയോഗം വിളിക്കാറുള്ളു. ഉത്തരവ് അനുസരിച്ച് എല്ലാവരും കൃത്യസമയത്തുതന്നെ യോഗത്തിന് എത്തിച്ചേർന്നു. മുഖവുര കൂടാതെ തന്നെ രാജാവ് കാര്യം വിവരിച്ചു തുടങ്ങി... "ഇന്ന് ഈ യോഗം വിളിക്കാൻ കാരണം വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളെ അറിയിക്കാനാണ്.... നമ്മുടെ ശത്രുക്കളായ ഇരുകാലിമൃഗങ്ങൾക്ക് എന്തോ മാരകമായത സംഭവിച്ചിരിക്കുന്നു.... ആരും പുറത്തിറങ്ങുന്നില്ല.... അന്വേഷണത്തിൽ അറിഞ്ഞത് മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരത സഹിക്കാനാവാതെ ഏതോ വൈറസ് അവർക്ക് പണികൊടുത്തു എന്നാണ്....... ഏതായാലും അവർ പേടിച്ചിരിക്കുകയാണ്..... വാഹനങ്ങളോ ആഘോഷങ്ങളോ യാത്രകളോ ഒന്നുമില്ല...... നമ്മൾ അവർ മൂലം ഇത്രയും നാൾ അനുഭവിച്ചത് ഇപ്പോൾ നമ്മുടെ കുഞ്ഞൻ വൈറസ് മൂലം അവർ അനുഭവിക്കുകയാണ്.......... പ്രിയപ്പെട്ടവരെ , ഇത് നമുക്ക് അവന്റെ നാട് കാണാനുള്ള സുവർണ്ണാവസരമാണ്......ഇത നഷ്ടപ്പെടുത്തരുത്.....ആരും നിങ്ങളെ ശല്യപ്പെടുത്തില്ല.....ഇനി ഇങ്ങനെ ഒരു അവസരം ഉണ്ടായിയെന്നും വരില്ല.....” രാജാവ് വാചാലനായി തുടർന്ന് വികാരത്തോടെ ഉറക്കെ പറഞ്ഞു... "ഇന്ന് ഈ നാട് നമ്മുടേതാണ്.... ചോദിക്കാനും ഓടിക്കാനും കൊല്ലാനും ആരുമില്ല.....” രാജാവിന്റെ ഈ വാക്കുകൾ കേട്ട് മൃഗങ്ങൾ കൈയടിച്ച് ആർപ്പുവിളിച്ചു..... വീടിനു പുറത്തേക്കിറങ്ങിയ ഞാൻ കണ്ടത് പുലിയും കാട്ടാനയും കുറുക്കനും കൂടി എന്റെ നേരെ വരുന്നതാണ്.... ഞാൻ അലറിവിളിച്ച് ഞെട്ടി എഴുന്നേറ്റു...... ഇത് സ്വപ്നമായിരുന്നോ.................... എനിക്കു വിശ്വസിക്കാനായില്ല....................

ഹൃദ്യ പ്രദീപ്
6 B ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> പി എസ് എച്ച് എസ് . പള്ളിപ്പുറം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ