നമുക്ക് ഒത്തുചേരാം.
ഒരുമിക്കാം നമുക്കൊരുമിക്കാം
പൊരുതീടാം നമുക്കു പൊരുതീടാം
ലോകത്തെ വിഴുങ്ങുന്ന വൈറസിനെ
കൊറോണയെന്ന മഹാമാരിയെ
ഇതതിജീവനത്തിൻ കാലം
ആഴിയിൽ അലതല്ലും തിര മാലയെന്ന പോലെ
പൊരുതി ജയിച്ചീടാം ഈ മഹാരോഗത്തെ
പ്രകൃതിയേയും വായുവിനെയും
മലിനപ്പെടുത്താതെ നമ്മുടെ രക്ഷയ്ക്കായി
പൊരുതീടാം ലോകത്തിൻ രക്ഷയ്ക്കായി പൊരുതീടാം!