പി ആർ ഡി എസ് യു പി എസ് അമരപുരം/അക്ഷരവൃക്ഷം/അഹങ്കാരം ആപത്ത്
അഹങ്കാരം ആപത്ത്
കിന്നരിക്കാട്ടിലെ കിന്നരിപ്പുഴയോരത്ത് ഒരു വലിയ മണിമാളിക ഉണ്ടായിരുന്നു.അതിൽ ആരാണെന്നോ താമസിച്ചിരുന്നത്?അഹങ്കാരിയും അത്യാഗ്രഹിയുമായ ചേന്നൻ കുറുക്കനും ചേന്നന്റെ ഭാര്യ കേളി കുറുക്കച്ചിയും ആയിരുന്നു.ചേന്നന്റെ സ്വഭാവത്തിൽ നിന്നു നേരെ മറിച്ചായിരുന്നു കേളിയുടെ സ്വഭാവം ആരെയും ദ്രോഹിക്കാൻ അവൾക്ക് അറിയില്ലായിരുന്നു.
ഒരിക്കൽ കാട്ടിൽ ഒരു തിരഞ്ഞെടുപ്പു യോഗം നടന്നു.കാട്ടിലെ സിംഹരാജന്റെ സേനാപതിയെ കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു അത്.അതിൽ നാലു പേരായിരുന്നു മത്സരിക്കുന്നത്.ചേന്നൻ കുറുക്കൻ,മിട്ടുക്കരടി,കോമൻ നായ,കോമപ്പൻ മാൻ. ഇവരിൽ ഏറ്റവും അഹങ്കാരി ചേന്നൻ തന്നെയാണ്.മറ്റുള്ളവരെ കളിയാക്കുക എന്നതായിരുന്നു ചേന്നന്റെ തൊഴിൽ.കോമനും മിട്ടുവും കോമപ്പനും യാതൊരുവിധ പ്രചാരണങ്ങളും നടത്തിയിരുന്നില്ല. എന്നാൽ ചേന്നനാകട്ടെ ഒരുപാട് അഹങ്കാരങ്ങളും പ്രചാരണങ്ങളും കാട്ടിക്കൂട്ടി.
|