പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/മാതൃഭാഷ
മാതൃഭാഷ
മനുഷ്യരാശിക്ക് ലഭിച്ച ഏറ്റവും വലിയ ഒരു അനുഗ്രഹമാണ് ഭാഷ .ഭാഷ എന്നത് ഒരു താക്കോലാണ്. ഏതു വാതിലും അനായാസം തുറക്കാൻ കഴിവുള്ള ഒരു താക്കോൽ. ഭാഷകൾ അറിഞ്ഞിരുന്നാൽ ഏതു നാട്ടിൽ ചെന്നാലും അതു തന്നെ സ്വന്തം നാടായി തോന്നും . തമ്മിൽ - തമ്മിൽ അശയവിനിമയം നടത്താനും ആവശ്യമുള്ളവ ചോദിച്ചു വാങ്ങാനും മനസ്സിലാക്കാനും ഭാഷ നമ്മെ സഹായിക്കുന്നു ഭാഷ മനസ്സിലാക്കാത്തവൻ അന്ധനെ പോലെ തപ്പി തടയേണ്ടി വരും ഏതൊരു ഭാഷയേയും തന്റെ മാതാവായി കാണണം അങ്ങനെ വരുമ്പോൾ ഓരോരുത്തരും ഉപയോഗിക്കുന്ന ഭാഷ അവനവന്റെ മാതൃഭാഷയായി മാറുന്നു. നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ 1500 വർഷത്തെ പൈതൃകവും പാരമ്പര്യവും കണക്കിലെടുത്ത് മലയാളത്തിന് ശ്രേഷ്ഠ ഭാഷ അംഗീകാരം നല്കപ്പെട്ടിരിക്കുന്നു. ശ്രേഷ്ഠ ഭാഷാ അംഗീകാരം ലഭിക്കുന്ന രാജ്യത്തെ 5-ാമത്തെ ഭാഷയാണ് മലയാളം .മാതൃഭാഷ എന്നത് ഒരു വ്യക്തിയുടെ, അവനുൾപ്പെടുന്ന പാരമ്പര്യ സമൂഹത്തിന്റെ സാധാരണ സംസാരശൈലിയും അച്ചടി ശൈലിയും അടങ്ങുന്നതാണ്. 16-ാം നൂറ്റാണ്ട് മുതൽ ഉപയോഗത്തിൽ വന്ന ഗ്രന്ഥ ലിപിയിൽ നിന്നാണ് ആധുനിക മലയാള ലിപി രൂപപ്പെട്ടത്. കേരള പാണിനീയ ത്തെയാണ് ഏറ്റവും പ്രമാണീകമായ മലയാള വ്യാകരണ ഗ്രന്ഥമായി പരിഗണിക്കുന്നത്. 15-ാം നൂറ്റാണ്ടുവരെ ഏതാനം ലിപികളിൽ ഒതുങ്ങിയ ചുട്ടെഴുത്തായിരുന്നു മലയാളം . ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാണ് 51 അക്ഷരങ്ങൾ തയാറാക്കി അധുനിക ഭാഷാ സമ്പ്രദായം ഏർപ്പെടുത്തിയത്. മലയാളത്തെ സൗകര്യപൂർവ്വം മറക്കാൻ അടുത്ത തലമുറയെ പഠിപ്പിക്കുന്നത് നമ്മൾ തന്നെയാണ്. ഒരു കുട്ടിയെ നഴ്സറിയിൽ ചേർക്കുന്ന ആരെങ്കിലും ഈ കാലത്ത് മലയാള അക്ഷരമായിരിക്കണം ആദ്യപാഠം എന്ന് പറയാറുണ്ടോ? ഇല്ല എന്നു തന്നെയാണ് തീർത്തും ഉത്തരം. മാതൃഭാഷയോട് മറ്റ് ഭാഷക്കാർ കാണിക്കുന്ന മതിപ്പും സ്നേഹവും ഇനിയെങ്കിലും നമ്മളും മാതൃകയാക്കണം എന്ന ഒരു പ്രാർത്ഥന മാത്രം മനസ്സിൽ .....
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം