തകർക്കണം തകർക്കണം
ഈ മഹാമാരിയെ
പൊരുതണം പൊരുതണം
ഒരുമിച്ചു പൊരുതണം
തോൽക്കുകയില്ല നമ്മളിന്ന്
കോവിഡിന്റെ മുന്നിലും
തോൽക്കുവാൻ പിറന്നതല്ല
നമ്മളീ ജീവതം
കരുതലോടെ നീങ്ങുക
കൂട്ടരെ, ഭയചകിതരാകതെ നീങ്ങുക
കോവിഡിൻ വ്യാപനം തടഞ്ഞീടാൻ
വ്യക്തിശുചിത്വം പാലിക്കേണം
കരങ്ങൾ കഴുകിടാൻ ലായനി
ഒന്നു പതപ്പിക്കേണം
പൊതുവഴി തന്നിൽ നടക്കുന്ന നേരത്ത്
തുപ്പരുതേ, മൂക്കുചീറ്റരുതേ
തുമ്മൽ വരുന്ന സമയത്ത്
തൂവാല കൊണ്ട് മറച്ചീടേണം